പെലെയുടെ റെക്കോർഡിനൊപ്പമെത്താൻ ഒലീസെ; ചരിത്ര നേട്ടത്തിനരികെ ഫ്രഞ്ച് താരം

Published : Jul 02, 2026, 08:46 PM IST
Michael Olise

Synopsis

ലോകകപ്പിൽ ഫ്രാൻസിനായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന മൈക്കിൾ ഒലീസെ, അഞ്ച് അസിസ്റ്റുകളുമായി ടൂർണമെന്റിലെ ടോപ് അസിസ്റ്റ് ദാതാവാണ്. 1970-ൽ ആറ് അസിസ്റ്റുകൾ നൽകിയ ഇതിഹാസം പെലെയുടെ റെക്കോർഡിന് തൊട്ടടുത്താണ് താരം.

ലോകകപ്പിലെ ഫ്രാൻസിന്റെ അപരാജിത കുതിപ്പിന് എംബാപെയും ഡംബെലെയും പ്രശംസിക്കപ്പെടുമ്പോൾ അധികം ആഘോഷിക്കപ്പെടാതെ പോകുന്ന താരമാണ് മൈക്കിൾ ഒലീസെ. സ്വീഡനുമായുള്ള ഫ്രാൻസിന്റെ നോക്കൗട്ട് മത്സരത്തിൽ രണ്ട് അസിസ്റ്റുകളാണ് താരം നൽകിയത്. 5 അസിസ്റ്റുകളുമായി ഇതുവരെ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരവും മൈക്കിൾ ഒലീസെ തന്നെയാണ്. ആരാധകർക്കിടയിൽ മിസ്റ്റർ നോൺഷാലന്റ് എന്നറിയപ്പെടുന്ന ഒലീസെ ഇത്തവണ ലോകകപ്പിന്റെ താരമായി മാറുമെന്നും ആരാധകർക്കിടയിൽ ചർച്ചകൾ രൂപപ്പെടുന്നുണ്ട്. സ്വീഡനുമായുള്ള മത്സര ശേഷം ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറി അടക്കം നിരവധി പേരാണ് ഒലീസെയെ പ്രശംസിച്ച രംഗത്തെത്തിയത്. ബുണ്ടസ് ലീഗിൽ കഴിഞ്ഞ സീസണിൽ ബയേണിന് വേണ്ടി 32 കളികളിൽ നിന്നും പതിനഞ്ച് ഗോളുകളും 19 അസിസ്റ്റുകളും താരത്തിന്റേതായുണ്ട്. കൂടാതെ പതിമൂന്ന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നും 5 ഗോളുകളും 6 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.

മത്സരത്തിൽ ഗംഭീരമായ രണ്ട് അസിസ്റ്റുകൾ നൽകിയതിലൂടെ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ എന്ന ബ്രസീലിയൻ ഇതിഹാസം പെലെയുടെ റെക്കോർഡിലേക്കാണ് മൈക്കിൾ ഒലീസെയുടെ കുതിപ്പ്. 1970 ലെ ലോകകപ്പിൽ 6 അസിസ്റ്റുകളാണ് പെലെ നൽകിയത്. അഞ്ച് അസിസ്റ്റുകളുമായി ഒലീസേ തൊട്ടുപിന്നിൽ തന്നെയുണ്ട്. നേരത്തെ ഫ്രഞ്ച് ഇതിഹാസം പാട്രിക് വിയേര ഒലീസെയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഒരുകാലത്ത് ഫ്രാൻസിന് മിഷേൽ പ്ലാറ്റിനിയും സിദാനുമൊക്കെ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇന്ന് ഒലീസെ ഉണ്ടെന്നുമാണ് വിയേര പറയുന്നത്. സമീപഭാവിയിൽ വിയേര ബാലൺ ഡി'ഓർ നേടാൻ സാധ്യതയുള്ള കളിക്കാരാനായും ഒലീസെയെ വിയേര വിലയിരുത്തുന്നു. റൈറ്റ് വിങ്ങർ പൊസിഷനിൽ ആണെങ്കിലും പരമാവധി മധ്യനിരയിൽ നിന്നും മുന്നേറ്റത്തിലേക്ക് പന്തെത്തിക്കുന്ന അറ്റാക്കിങ്ങ് മിഡ്ഫീൽഡർ റോളിലാണ് ഒലിസെയെ കഴിഞ്ഞ മത്സരങ്ങളിൽ കാണാൻ കഴിഞ്ഞത്. ഫ്രാൻസിൽ ഗ്രീസ്മാൻ ഒഴിച്ചിട്ടുപോയ വിടവ് നികത്താൻ ഒലിസെയ്ക്ക് സാധിക്കുമെന്നാണ് ഫ്രഞ്ച് ആരാധകർ വിലയിരുത്തുന്നത്.

ലമീൻ യമാൽ, എംബാപ്പെ, മെസി, ബ്രൂണോ ഫെർണാണ്ടസ്, ഡെംബലെ തുടങ്ങീ ഈ ലോകകപ്പിന്റെ താരമാകുമെന്ന് വിലയിരുത്തപ്പെടുന്നവരുടെ പട്ടികയിൽ താനും മുന്നിൽ തന്നെയുണ്ടെന്നാണ് ഫ്രാൻസിന്റെ ഇതുവരെയുള്ള കളികളിലൂടെ ഒലിസെ തെളിയിച്ചത്.ഇത്രയും മികച്ച പ്രകടനം വച്ച് ഫ്രാൻസ് ഫൈനലിൽ വരെ എത്താനുള്ള സാധ്യകളാണ് നിലവിലുള്ളത്. അങ്ങനെയാണെങ്കിൽ വരും കളികളിൽ ഒലീസെ ഇനിയും അസിസ്റ്റുകൾ നൽകുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ജർമനിക്ക് ഇപ്പോൾ ഒരു ലോകോത്തര കളിക്കാരനില്ല..'; ലോകകപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ വിമർശനവുമായി ടോണി ക്രൂസ്
'നിലവിലെ ഫോമില്‍ ഈ ഫ്രഞ്ച് പടയെ തളയ്ക്കാൻ ആ ഒരൊറ്റ ടീമിനേ കഴിയൂ', കാരണം വ്യക്തമാക്കി ഇംഗ്ലീഷ് ഇതിഹാസം