'ജർമനിക്ക് ഇപ്പോൾ ഒരു ലോകോത്തര കളിക്കാരനില്ല..'; ലോകകപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ വിമർശനവുമായി ടോണി ക്രൂസ്

Published : Jul 02, 2026, 04:05 PM IST
'Germany doesn't have a worldclass players right now' says Tony Kroos after defeat against paraguay.

Synopsis

ഷൂട്ടൗട്ടിൽ തോറ്റ് ലോകകപ്പിൽ നിന്ന് പുറത്തായ ജർമ്മൻ ടീമിനെതിരെ മുൻ താരം ടോണി ക്രൂസ് വിമർശനമുയർത്തി. ടീമിൽ ലോകോത്തര കളിക്കാർ ഇല്ലെന്നാണ് ടോണി ക്രൂസ് പറയുന്നത്. 'Germany doesn't have a worldclass players right now' says Tony Kroos after defeat against paraguay. 

പരാഗ്വയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് ലോകകപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ ജർമൻ ടീമിനെതിരെ വിമർശനവുമായി മുൻ താരം ടോണി ക്രൂസ്. ജർമനിക്ക് നിലവിൽ ലോകോത്തര കളിക്കാർ ഇല്ലെന്നും, അത്തരം കളിക്കാരാണ് നിലവിൽ ലോകകപ്പിൽ മത്സരഫലങ്ങളുടെ വിധി നിർണയിക്കുന്നതെന്നും ടോണി ക്രൂസ് പറയുന്നു. വേൾഡ് ക്ലാസ്സ് പൊട്ടൻഷ്യൽ ഉള്ള കളിക്കാർ ജർമൻ നിരയിലുണ്ടെങ്കിലും അവർ ലോകോത്തര കളിക്കാരാണെന്ന് അതിന് അർത്ഥമില്ലെന്നും ടോണി ക്രൂസ് കൂട്ടിച്ചേർത്തു.

പരാഗ്വയോട് തോറ്റതിന് പിന്നാലെ ജർമൻ ക്യാംപിൽ നിന്നും കളിക്കാരും കോച്ച് നാഗൽസ്‌മാനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെ കുറിച്ചുള്ള വാർത്തകളും പുറത്തുവന്നിരുന്നു. കൂടാതെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തിൽ നിർണായ നിമിഷത്തിൽ കിക്കെടുക്കാൻ ക്യാപ്റ്റൻ കിമ്മിച്ച് നിർബന്ധിച്ചിട്ടും ജർമൻ താരങ്ങൾ വിമുഖത കാണിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ മത്സര ശേഷം വൈറലായിരുന്നു. ലോകകപ്പിലെ നോക്കൗട്ട് പോലൊരു ഘട്ടത്തിൽ വിന്നിങ് മെന്റാലിറ്റി കാണിക്കാത്ത താരങ്ങളടങ്ങിയ ജർമൻ ടീം പുറത്തായത് അവർ അർഹിക്കുന്നുണ്ടെന്നും സമൂഹമാധ്യമങ്ങളിൽ ആരാധകർ അടക്കം അഭിപ്രായപ്പെടുന്നുണ്ട്.

ഗ്രൂപ്പ് ഘട്ടത്തിൽ പോലും ജർമനിക്ക് ക്ലീൻ ഷീറ്റ് ഇല്ലാതിരിക്കുകയും ഇക്വഡോറിനോട് ഗ്രൂപ്പിലെ അവസാനമത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയതും വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടു. ഗോൾ വഴങ്ങുന്നതുമായി ബന്ധപ്പെട്ട് ജർമൻ പ്രതിരോധനിരയ്ക്ക് മൊത്തത്തിൽ വിമർശനങ്ങൾ നേരിട്ട ഒരു ലോകകപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്. 2014 ലെ കിരീട നേട്ടത്തിന് ശേഷം തുടർച്ചയായി മൂന്ന് ലോകകപ്പുകളിലാണ് ഇപ്പോൾ ജർമനി പ്രീ ക്വാർട്ടർ കാണാതെ പുറത്തുപോവുന്നത്. ലോകകപ്പ് ചരിത്രത്തിൽ തന്നെ ആദ്യമായാണ് ജർമനി ഷൂട്ടൗട്ടിൽ പരാജയപ്പെടുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'നിലവിലെ ഫോമില്‍ ഈ ഫ്രഞ്ച് പടയെ തളയ്ക്കാൻ ആ ഒരൊറ്റ ടീമിനേ കഴിയൂ', കാരണം വ്യക്തമാക്കി ഇംഗ്ലീഷ് ഇതിഹാസം
ജയം ഉറപ്പിച്ച കളി കൈവിട്ടു, പിന്നാലെ ടീമിൽ വൻ കലാപം; 'ഈ പരിശീലകര്‍ക്ക് കീഴിൽ ഇനി ബൂട്ട് കെട്ടില്ലെന്ന്' സെനഗൽ താരം