വിസ്മയം തുടര്‍ന്ന് മെസി, നാല് മിനിറ്റിൽ രണ്ട് ഗോളുകൾ; മേജര്‍ ലീഗ് സോക്കറില്‍ അറ്റ്‌ലാന്‍റയെ തകർത്ത് ഇന്‍റർ മയാമി

Published : Oct 18, 2026, 09:30 AM IST
Lionel Messi

Synopsis

ണ്ടാം പകുതിയിലാണ് മെസിയുടെ വിസ്മയിപ്പിക്കുന്ന പ്രകടനം കണ്ടത്. 56-ാം മിനിറ്റിൽ ബെർതെറാമെയുടെ പാസ് സ്വീകരിച്ച് അറ്റ്‌ലാന്‍റ പ്രതിരോധ നിരയെ വകഞ്ഞുമാറ്റി മെസി ആദ്യ ഗോൾ കണ്ടത്തി.

അറ്റ്‌ലാന്റ: മേജർ ലീഗ് സോക്കറിൽ ക്യാപ്റ്റൻ ലിയോണൽ മെസിയുടെ തകർപ്പൻ ഡ്രിബ്ലിംഗ് മികവിൽ അറ്റ്‌ലാന്‍റ യുണൈറ്റഡിനെ തകർത്ത് ഇന്‍റർ മയാമി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മയാമി അറ്റ്‌ലാന്‍റയുടെ ഹോം ഗ്രൗണ്ടിൽ വിജയം കൊയ്തത്. വെറും നാല് മിനിറ്റിനിടെ രണ്ട് ഗോളുകൾ നേടി മെസി തിളങ്ങിയ മത്സരത്തിൽ, ടീമിന്‍റെ പ്ലേഓഫ് മുന്നേറ്റം കൂടുതൽ ശക്തമാക്കാനും ക്രിസ്റ്റ്യൻ 'കിലി' ഗോൺസാലസിന് കീഴിൽ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കാനും മയാമിക്കായി.

മത്സരത്തിന്‍റെ ആദ്യപകുതിയുടെ അവസാന നിമിഷങ്ങളിൽ മെസിയും സുവാരസും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ ജർമൻ ബെർതെറാമെയാണ് ഇന്‍റർ മയാമിയുടെ ആദ്യ ഗോൾ നേടിയത്. തുടർന്ന് രണ്ടാം പകുതിയിലാണ് മെസിയുടെ വിസ്മയിപ്പിക്കുന്ന പ്രകടനം കണ്ടത്. 56-ാം മിനിറ്റിൽ ബെർതെറാമെയുടെ പാസ് സ്വീകരിച്ച് അറ്റ്‌ലാന്‍റ പ്രതിരോധ നിരയെ വകഞ്ഞുമാറ്റി മെസി ആദ്യ ഗോൾ കണ്ടത്തി. തൊട്ടുപിന്നാലെ 60-ാം മിനിറ്റിൽ ലൂയിസ് സുവാരസ് നൽകിയ മനോഹരമായ പാസ് സ്വീകരിച്ച് മൈതാനമധ്യത്തുനിന്ന് ഒറ്റക്ക് മുന്നേറി എതിർ പ്രതിരോധ താരത്തെയും ഗോൾകീപ്പറെയും കാഴ്ചക്കാരാക്കി മെസി തന്‍റെ രണ്ടാം ഗോളും വലയിലാക്കി. 89-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഫാഫാ പികോ അറ്റ്‌ലാന്‍റയുടെ ആശ്വാസ ഗോൾ കണ്ടെത്തിയെങ്കിലും അത് മത്സരഫലത്തെ ബാധിച്ചില്ല.

ഈ സീസണിലെ മികച്ച ഫോം തുടരുന്ന മെസി നിലവിൽ 25 ഗോളുകളോടെ എംഎൽഎസ് ടോപ് സ്‌കോറർ പട്ടികയിൽ ബഹുദൂരം മുന്നിലാണ്. മത്സരത്തിലെ ആദ്യ ഗോളിന് വഴിയൊരുക്കിയതോടെ തുടർച്ചയായ മൂന്ന് എംഎൽഎസ് സീസണുകളിൽ 15-ലധികം അസിസ്റ്റുകൾ തികയ്ക്കുന്ന ആദ്യ താരമെന്ന ചരിത്ര റെക്കോർഡും മെസി സ്വന്തമാക്കി. മറ്റ് ലീഗ് മത്സരങ്ങളിൽ സെന്‍റ് ലൂയിസ് സിറ്റിയുടെ 19 മത്സരങ്ങൾ നീണ്ട അപരാജിത കുതിപ്പ് മിനസോട്ടയോട് 3-2ന് തോറ്റതോടെ അവസാനിച്ചു. ഷാർലറ്റിനോട് 2-2ന് സമനില വഴങ്ങിയ ഫിലാഡൽഫിയ യൂണിയൻ തങ്ങളുടെ തോൽവി അറിയാതെയുള്ള മുന്നേറ്റം 15 മത്സരങ്ങളിലേക്ക് നീട്ടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിജയത്തുടർച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് രണ്ടാം അങ്കത്തിനിറങ്ങുന്നു, എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്
പത്തുപേരുമായി മലപ്പുറത്തിന്റെ മാജിക്‌; തൃശൂരിന്റെ വലയില്‍ നാല്‌ ഗോളുകള്‍