
ലണ്ടന്‍: ക്ലബുകളുടെ താരക്കൈമാറ്റത്തിനുള്ള സമയം അവസാനിച്ചതിന് പിന്നാലെ പ്രതിഫലം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ലിവര്‍പൂള്‍ താരം മുഹമ്മദ് സലാ. നിലവില്‍ കിട്ടുന്നതിനേക്കാള്‍ ഇരട്ടിപ്രതിഫലം സലാ ആവശ്യപ്പെട്ടുവെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലിവര്‍പൂളിന്റെ കുന്തമുനയാണ് മുഹമ്മദ് സലാ.
2017ല്‍ ഇറ്റാലിയന്‍ ക്ലബ് റോമയില്‍ നിന്ന് ആന്‍ഫീല്‍ഡില്‍ എത്തി ഈജിപ്ഷ്യന്‍ താരം കോച്ച് യുര്‍ഗന്‍ ക്ലോപ്പിന്റെ പ്രതീക്ഷ തെറ്റിച്ചിട്ടില്ല. 206 കളിയില്‍ ലിവര്‍പൂളിനായി നേടിയത് 127 ഗോള്‍. പ്രീമിയര്‍ ലീഗില്‍ മാത്രം 161 കളിയില്‍ 99 ഗോള്‍. ആദ്യ വര്‍ഷം തന്നെ പ്ലെയ്ര്‍ ഓഫ് ദ സീസണ്‍ പുരസ്‌കാരം നേടിയ സലാ രണ്ടുതവണ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡണ്‍ബൂട്ടും സ്വന്തമാക്കി.
എന്നാലിപ്പോള്‍ ലിവര്‍പൂള്‍ ടീം മാനേജ്ന്റിനെ വെട്ടിലാക്കിയിരിക്കുകയാണ് മുഹമ്മദ് സലാ. ടീമില്‍ തുടരാന്‍ ആഴ്ചയില്‍ അഞ്ച് ലക്ഷം പൗണ്ടാണ് സലാ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ കിട്ടുന്നതിന്റെ ഇരട്ടിയാണിത്. സലായുമായുള്ള കരാര്‍ ദീര്‍ഘകാലത്തേക്ക് പുതുക്കാന്‍ ലിവര്‍പൂള്‍ തയ്യാറെടുക്കവേയാണ് കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതോടെ, സലാ അടുത്ത സീസണില്‍ ആന്‍ഫീല്‍ഡ് വിടാനുള്ള സാധ്യതയേറി. ഈജിപ്ഷ്യന്‍ താരത്തെ സ്വന്തമാക്കാന്‍ നേരത്തേ സ്പാനിഷ് ക്ലബുകളായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും ശ്രമിച്ചിരുന്നു. കൊവിഡ് പശ്ചത്താലത്തില്‍ നേരിട്ട സാന്പത്തിക പ്രതിസന്ധി കാരണം ഇരുടീമുകളും ട്രാന്‍സ്ഫര്‍ നീക്കങ്ങളില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!