ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം മോഹന്‍ ബഗാന്, ബെംഗളൂരു എഫ്‌സിയെ മറികടന്നു! ചരിത്ര നേട്ടം

Published : Apr 12, 2025, 10:38 PM IST
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം മോഹന്‍ ബഗാന്, ബെംഗളൂരു എഫ്‌സിയെ മറികടന്നു! ചരിത്ര നേട്ടം

Synopsis

സൂപ്പര്‍ലീഗിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ക്ലബ്ബും ലീഗ് വിന്നേഴ്സ് ഷീല്‍ഡും ഐഎസ്എല്‍ കപ്പും ഒരുമിച്ചു നേടിയിട്ടില്ല. ഈ ചരിത്രനേട്ടമാണ് മോഹന്‍ ബഗാന്‍ സ്വന്തമാക്കിയത്. 

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സിന്. അധികസമയത്തിലേക്ക് നീണ്ട കലാശപ്പോരില്‍ ബെംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ബഗാന്‍ കിരീടം നേടിയത്. നേരത്തെ ഐഎസ്എല്‍ ഷീല്‍ഡും ബഗാന്‍ നേടിയിരുന്നു. സൂപ്പര്‍ലീഗിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ക്ലബ്ബും ലീഗ് വിന്നേഴ്സ് ഷീല്‍ഡും ഐഎസ്എല്‍ കപ്പും ഒരുമിച്ചു നേടിയിട്ടില്ല. ഈ ചരിത്രനേട്ടമാണ് മോഹന്‍ ബഗാന്‍ സ്വന്തമാക്കിയത്. 

കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ നടന്ന ഫൈനലിന്റെ ആദ്യപാതി ഗോള്‍ രഹിതമായിരുന്നു. എന്നാല്‍ 49-ാം മിനിറ്റില്‍ ബെംഗളൂരു എഫ്‌സി ലീഡ് നേടി. ബഗാന്‍ താരം ആല്‍ബര്‍ട്ടോ റോഡ്രിഗസിന്റെ സെല്‍ഫ് ഗോളാണ് ബഗാന് ലീഡ് സമ്മാനിച്ചത്. 

എന്നാല്‍ 72-ാം മിനിറ്റില്‍ ലഭിച്ച ഒരു പെനാല്‍റ്റിയിലൂടെ ബഗാന്‍ സമനില പിടിച്ചു. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജേസണ്‍ കമ്മിംഗ്‌സാണ് ലീഡ് സമ്മാനിച്ചത്. തുടര്‍ന്ന് ഇരു ടീമുകളും വിജയ ഗോളിനായി പൊരുതിയെങ്കിലും 90 മിനിറ്റ് മതിയായിരുന്നില്ല. ഇതോടെ മത്സരം അധികസമയത്തേക്ക്. അധിക സമയത്ത് ആറാം മിനിറ്റില്‍ ജാമി മക്ലാരനിലൂടെ മോഹന്‍ ബഗാന്‍ ലീഡ് നേടി. ഈ ഗോള്‍ മോഹന്‍ ബഗാന്റെ വിജയം ഉറപ്പിച്ചു.

ഐഎസ്എല്‍ ചരിത്രത്തില്‍ രണ്ടാം കിരീടമാണ് ബഗാന്റേത്. കൊല്‍ക്കത്ത ടീമിന്റെ മുന്‍ ക്ലബ്ബായ എടികെ മൂന്നുതവണ കപ്പുയര്‍ത്തിയിട്ടുണ്ട്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മെസി നാളെയെത്തും, കൂടെ ഡി പോളും സുവാരസും; വരവേല്‍ക്കാനൊരുങ്ങി കൊല്‍ക്കത്ത
1000 കി.മീ യാത്ര ചെയ്താൽ മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ എടുക്കാം, മുടക്കേണ്ട തുക കൈയിലുണ്ടോ, ജിഎസ്ടി കൂടാതെ 10 ലക്ഷം!