
മുംബൈ: ഓസ്‌ട്രേലിയന്‍ താരം റോസ്റ്റിന്‍ ഗ്രിഫിറ്റ്‌സിനെ (Rostyn Griffiths) സ്വന്തമാക്കി ഐഎസ്എല്‍ ടീം മുംബൈ സിറ്റി (Mumbai City FC). 34കാരനായ പ്രതിരോധ താരം ഒരു വര്‍ഷത്തെക്കരാറിലാണ് മെല്‍ബണ്‍ സിറ്റിയില്‍ (Melbourne City) നിന്നും മുംബൈയിലെത്തുന്നത്. ഓസ്‌ട്രേലിയയുടെ അണ്ടര്‍ 17 താരമായിരുന്ന റോസ്റ്റിന്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ 321 കളിയില്‍ 23 ഗോളുകള്‍ നേടിയിട്ടുണ്ട്.
ജംഷഡ്പൂര്‍ എഫ്‌സിക്ക് പുതിയ കോച്ച്
ഐഎസ്എല്‍ ടീമായ ജംഷഡ്പൂര്‍ എഫ്‌സി ഇംഗ്ലണ്ട് പരിശീലകന്‍ എയ്ഡി ബൂത്‌റോയ്ഡിനെ പരിശീലകനായി പ്രഖ്യാപിച്ചു. പ്രീമിയര്‍ ലീഗിലെ വിവിധ ടീമുകളെയും ഇംഗ്ലണ്ടിന്റെ യൂത്ത് ടീമുകളെയും പരിശീലിപ്പിച്ച പരിചയവുമായാണ് ബൂത്‌റോയ്ഡ് എത്തുന്നത്. വാറ്റ്‌ഫോഡിനെ പ്രീമിയര്‍ലീഗിന്റെ ഒന്നാം ഡിവിഷനിലെത്തിച്ച എയ്ഡി ബൂത്‌റോയ്ഡ്, 2007ല്‍ ടീമിനെ എഫ്എ കപ്പ് സെമിയിലുമെത്തിച്ചു. ജംഷഡ്പൂര്‍ പരിശീലകനാകുന്ന രണ്ടാമത്തെ ഇംഗ്ലീഷുകാരനാണ് ബൂത്‌റോയ്ഡ്.
നേരത്തെ, കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യ വിദേശ സൈനിംഗ് പൂര്‍ത്തിയാക്കിയിരുന്നു. ഗ്രീക്ക്-ഓസ്ട്രേലിയന്‍ സ്‌ട്രൈക്കറായ അപ്പോസ്തൊലോസ് ജിയാനുവിനെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചു. എ ലീഗ് ക്ലബ്ബായ മക്കാര്‍ത്തര്‍ എഫ്സിയില്‍ നിന്ന് ബ്ലാസ്റ്റേഴ്സിലെത്തുന്ന താരം 2023 സീസണ്‍ വരെ മഞ്ഞ ജഴ്സി അണിയും.
മക്കാര്‍ത്തര്‍ ക്ലബ്ബിനായി 21 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകളാണ് നേടിയത്. കവാല, പിഎഒകെ, എത്നിക്കോസ്, പാനിയോനിയോസ്, ആസ്റ്റെറിസ് ട്രിപ്പോളി തുടങ്ങിയ നിരവധി ഗ്രീക്ക് ഫസ്റ്റ് ഡിവിഷന്‍ ടീമുകള്‍ക്കൊപ്പം 150ലധികം മത്സരങ്ങള്‍ കളിച്ച താരം 38 ഗോളുകളും 15 അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!