'എന്‍റെ ഹീറോ ഇനിയില്ല'; മറഡോണയ്‌ക്ക് വൈകാരിക യാത്രയപ്പുമായി ഗാംഗുലി

By Web TeamFirst Published Nov 26, 2020, 11:19 AM IST
Highlights

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയാണ് 60 വയസുകാരനായ മറഡോണ വിട പറഞ്ഞത്

കൊല്‍ക്കത്ത: അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡിഗോ മറഡോണയ്‌ക്ക് ആദരമര്‍പ്പിച്ച് ബിസിസിഐ പ്രസിഡന്‍റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. 'എന്‍റെ ഹീറോ ഇനിയില്ല. എന്‍റെ ഉന്‍മാദിയായ താരത്തിന് നിത്യശാന്തി നേരുന്നു. നിനക്ക് വേണ്ടിയാണ് ഞാന്‍ ഫുട്ബോള്‍ കണ്ടത്' എന്നാണ് ദാദയുടെ വൈകാരിക ട്വീറ്റ്.

My hero no more ..my mad genius rest in peace ..I watched football for you.. pic.twitter.com/JhqFffD2vr

— Sourav Ganguly (@SGanguly99)

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയാണ് 60 വയസുകാരനായ മറഡോണ വിട പറഞ്ഞത്. രണ്ടാഴ്ച്ചയ്ക്ക് മുമ്പ് അദ്ദേഹം തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. ഇതിഹാസ താരം സുഖംപ്രാപിച്ചുവരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഫുട്ബോള്‍ ലോകത്തെ കണ്ണീരിലാഴ്‌ത്തി മരണ വാര്‍ത്ത അപ്രതീക്ഷിതമായി പുറത്തുവന്നത്. 

പ്രതിഭയുടെ ഉൻമാദമായിരുന്നു അയാൾ, ഇതിഹാസമല്ല, ദൈവമാണ് മറഡോണ, വിട

1977ൽ പതിനാറാം വയസ്സിൽ ഹങ്കറിക്കെതിരെ അർജന്റൈൻ ടീമിൽ അരങ്ങേറ്റം. 79ൽ ആറ് ഗോളുമായി യൂത്ത് ലോകകപ്പിൽ അർജന്റീനയെ ചാമ്പ്യൻമാരാക്കി. നാല് ലോകകപ്പുകൾ. 1986 ലോകകപ്പ് എന്നാൽ മറഡോണ എന്ന് ചരിത്രം അടയാളപ്പെടുത്തി. 90ൽ അർജന്റീനയെ ഫൈനലിൽ എത്തിച്ചു. 94 ലോകകപ്പിനിടെ മയക്കുമരുന്ന് ഉപയോഗത്തിന് പുറത്താക്കപ്പെട്ട് ദുരന്ത നായകനായി. 17 വര്‍ഷം നീണ്ട ഇതിഹാസ ജീവിതം‍. 91 മത്സരം. 34 ഗോളുകൾ. 

കലാഭവൻ മണി പോയ പോലെയെന്ന് ഐഎം വിജയൻ, സോഷ്യലിസ്റ്റ് പക്ഷത്ത് നിലകൊണ്ട ധീരനെന്ന് മുഖ്യമന്ത്രി

അർജന്റീനയിൽ റിവ‍ർപ്ലേറ്റിന്റെയും സ്പെയ്നിൽ റയൽ മാഡ്രിഡിന്റെയും ഇറ്റലിയിൽ മിലാൻ ക്ലബുകളുടേയും പണത്തിളക്കം മറഡോണയെ ഒരിക്കലും മോഹിപ്പിച്ചില്ല. സാധാരണക്കാരിലേക്ക് വേരുകളാഴ്ത്തിയ ബോക്ക ജൂനിയേഴ്സും ബാഴ്സലോണയും നാപ്പോളിയുമായിരുന്നു മറഡോണയുടെ തട്ടകം.

ഇതാ കേരളത്തിന്‍റെ സ്നേഹം; മറഡോണയുടെ വേര്‍പാടിൽ സംസ്ഥാനത്തെ കായിക മേഖലയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു

click me!