
പാരീസ്: ഫ്രഞ്ച് ലീഗ് ഫുട്‌ബോളില്‍ പി എസ് ജിക്ക് തോല്‍വി. ലിയോണല്‍ മെസി (Lionel Messi), നെയ്മര്‍ (Neymar), എംബാപ്പേ എന്നിവര്‍ ആദ്യ ഇലവനില്‍ അണിനിരന്നിട്ടും പിഎസ്ജിയെ (PSG) ഒന്നിനെതിരെ മൂന്ന് ഗോളിന് നാന്റസ് അട്ടിമറിച്ചു. കോളോ മൗനി, ക്വന്റിന്‍ മെര്‍ലിന്‍, ലുഡോവിക് ബ്ലാസ് എന്നിവരുടെ ഗോളുകള്‍ക്കാണ് നാന്റസിന്റെ ജയം. 47-ാം മിനിറ്റില്‍ നെയ്മറാണ് പി എസ് ജിയുടെ സ്‌കോറര്‍. പരിക്കില്‍ നിന്ന് മുക്തനായതിന് ശേഷം നെയ്മര്‍ ആദ്യ ഇലവനില്‍ തിരിച്ചെത്തിയ മത്സരമായിരുന്നു ഇത്. 59 േെപായിന്റുമായി പി എസ് ജി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
പ്രീമിയര്‍ ലീഗില്‍ സിറ്റിക്ക് തോല്‍വി
പ്രീമിയര്‍ ലീഗ് ക്ലാസിക് പോരാട്ടത്തില്‍ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി. ടോട്ടനം രണ്ടിനെതിരെ മൂന്ന് ഗോളിന് സിറ്റിയെ വീഴ്ത്തി. ഇഞ്ചുറി ടൈമില്‍ ഹാരീ കെയ്ന്‍ നേടിയ ഗോളിനായിരുന്നു ടോട്ടനത്തിന്റെ ജയം. നാലാം മിനിറ്റില്‍ തന്നെ ഡേജന്‍ കുലുസേസ്‌കി ടോട്ടന്‍ഹാമിനെ മുന്നിലെത്തിച്ചു. ടീമിനായി ഹാരി കെയ്ന്‍ ഇരട്ട ഗോളുകള്‍ നേടി. സിറ്റിക്കായി ഗുണ്ടോഗന്‍, റിയാദ് മാഹ്‌റസും ഓരോ ഗോളുകള്‍ വീതം നേടി 63 പോയിന്റുമായി സിറ്റി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 39 പോയിന്റുള്ള ടോട്ടനം ഏഴാം സ്ഥാനത്താണ്.
ലിവര്‍പൂളിന് തുടര്‍ച്ചയായ അഞ്ചാം ജയം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് തുടര്‍ച്ചയായ അഞ്ചാം ജയം. ലിവര്‍പൂള്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് നോര്‍വിച്ച് സിറ്റിയെ തോല്‍പിച്ചു. നാല്‍പ്പത്തിയെട്ടാം മിനിറ്റില്‍ റഷീക്കയിലൂടെ മുന്നിലെത്തിയ ശേഷമായിരുന്നു നോര്‍വിച്ചിന്റെ തോല്‍വി. സാദിയോ മാനേയാണ് ലിവര്‍പൂളിനെ ഒപ്പമെത്തിച്ചത്. അറുപത്തിനാലാം മിനിറ്റിലായിരുന്നു മാനേയുടെ സമനിലഗോള്‍. മൂന്ന് മിനിറ്റിനകം മുഹമ്മദ് സലാ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. കളിതീരാന്‍ ഒന്‍പത് മിനിറ്റുള്ളപ്പോള്‍ ലൂയിസ് ഡിയാസ് ലിവര്‍പൂളിന്റെ പട്ടിക തികച്ചു.25 കളിയില്‍ 57 പോയിന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് യുര്‍ഗന്‍ ക്ലോപ്പിന്റെ ലിവര്‍പൂള്‍.
ചെല്‍സിയും വിജയവഴിയില്‍
ചെല്‍സി ഒറ്റഗോളിന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പിച്ചു. കളിതീരാന്‍ ഒരുമിനിറ്റുള്ളപ്പോള്‍ ഹകിം സിയെച്ചാണ് ചെല്‍സിയുടെ രക്ഷകനായത്. 25 കളിയില്‍ 50 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണ് യൂറോപ്യന്‍ ചാന്പ്യന്‍മാരായ ചെല്‍സി. മറ്റൊരു മത്സരത്തില്‍ ആഴ്‌സണലും ജയം സ്വന്തമാക്കി. ഒന്നിനെതിരെ രണ്ട് ഗോളിന് ബ്രെന്റ്‌ഫോര്‍ഡിനെ തോല്‍പിച്ചു. എമില്‍ സ്മിത്ത്, ബുകായോ സാക്ക എന്നിവരാണ് ആഴ്‌സണലിന്റെ സ്‌കോറര്‍മാര്‍. സതാംപ്ടണ്‍ എതിരില്ലാത്ത രണ്ട് ഗോളിന് എവര്‍ട്ടനെ തോല്‍പിച്ചു. സ്റ്റുവര്‍ട്ട് ആംസ്‌ട്രോംഗ്, ഷെയ്ന്‍ ലോംഗ് എന്നിവരാണ് സതാംപ്ടണിന്റെ സ്‌കോറര്‍മാര്‍. വെസ്റ്റ് ഹാം- ന്യൂ കാസില്‍ യുണൈറ്റഡ് മത്സരം സമനിലയില്‍ അവസാനിച്ചു.
റയല്‍ കുതിപ്പ് തുടരുന്നു
സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് എതിരില്ലാത്ത മൂന്ന് ഗോളിന് അലാവസിനെ തോല്‍പിച്ചു. മാര്‍കോ അസെന്‍സിയോ, വിനിഷ്യസ് ജൂനിയര്‍, കരീം ബെന്‍സേമ എന്നിവരുടെ ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. 25 കളിയില്‍ 57 പോയിന്റുമായി റയല്‍ ലീഗില്‍ഒന്നാം സ്ഥാിത്ത് തുടരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!