നേഷന്‍സ് ലീഗ്: സ്പെയിനിനെ സമനിലയില്‍ തളച്ച് പോര്‍ച്ചുഗല്‍, ചെക്ക് റിപ്ലബിക്കിനും നോര്‍വെക്കും ജയം

Published : Jun 03, 2022, 11:45 AM IST
നേഷന്‍സ് ലീഗ്: സ്പെയിനിനെ സമനിലയില്‍ തളച്ച് പോര്‍ച്ചുഗല്‍, ചെക്ക് റിപ്ലബിക്കിനും നോര്‍വെക്കും ജയം

Synopsis

തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച സ്പെയിനിനായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. പലതവണ ഗോളിന് അടുത്തെത്തിയെങ്കിലും പ്രതിരോധത്തില്‍ പെപ്പെയുടെ പ്രകടനം പോര്‍ച്ചുഗലിന്‍റെ രക്ഷക്കെത്തി.

മാഡ്രിഡ്: നേഷന്‍സ് ലീഗ് ഫുട്ബോളില്‍(Nations League) സ്പെയിനിനെതിരെ പോര്‍ച്ചുഗലിന് സമനില. റിക്കാര്‍ഡോ ഹോര്‍ട്ടോയെയുടെ ഗോളിലാണ് പോര്‍ട്ടുഗല്‍ സമനില പിടിച്ചത്. ആല്‍വാരോ മൊറാട്ടയുടെ ഗോളിലാണ് സ്പെയിന്‍ ലീഡെടുത്തത്. സമനിലയോടെ 2004നുശേഷം സ്പെയിനിനെ തോല്‍പ്പിക്കാനായിട്ടില്ലെന്ന റെക്കോര്‍ഡ് തിരുത്താനും പോര്‍ച്ചുഗലിനായില്ല.

തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച സ്പെയിനിനായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. പലതവണ ഗോളിന് അടുത്തെത്തിയെങ്കിലും പ്രതിരോധത്തില്‍ പെപ്പെയുടെ പ്രകടനം പോര്‍ച്ചുഗലിന്‍റെ രക്ഷക്കെത്തി.

വാസ്ക്വസിനും ബാരെറ്റോക്കും പിന്നാല ഭൂട്ടാനീസ് റൊണാള്‍ഡോ ചെഞ്ചോയും ബ്ലാസ്റ്റേഴ്സ് വിട്ടു

എന്നാല്‍ 25-ാം മിനിറ്റില്‍ മൊറാട്ടയിലൂടെ സ്പെയിന്‍ ലീഡെടുത്തു. ആദ്യ പകുതിയില്‍ തന്നെ പോര്‍ച്ചുഗലിന് സമനില നേടാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ റാപേല്‍ ലിയാവോക്കും ആന്ദ്രെ സില്‍വക്കും ലക്ഷ്യം പിഴച്ചു. സ്പെയിന്‍ പ്രിതരോധത്തിന് പിഴച്ചപ്പോഴൊക്കെ ഗോള്‍ കീപ്പര്‍ യുനാനി സിമോണ്‍ അവരുടെ രക്ഷക്കെത്തി. ഇതിനിടെ ലീഡുയര്‍ത്താന്‍ സ്പെയിനിനും അവസരങ്ങള്‍ ലഭിച്ചു.

അഞ്ചടിമേളം! ദക്ഷിണ കൊറിയക്ക് മേല്‍ വിജയാഘോഷവുമായി കാനറികള്‍, നെയ്‌മര്‍ക്ക് ഡബിള്‍

സ്പെയിന്‍ ജയിച്ചു കയറുമെന്ന് കരുതിയിരിക്കെ മത്സരം തീരാന്‍ എട്ടു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ പകരക്കാരനായി എത്ിയ ഹോര്‍ട്ട പോര്‍ച്ചുഗലിന്‍റെ സമനില ഗോള്‍ നേടി. ജോവോ ക്യാന്‍സലോയുടെ പാസില്‍ നിന്നായിരുന്നു ഹോര്‍ട്ടയുടെ ഗോള്‍.

ഹാലന്‍ഡ് ഗോളില്‍ സെര്‍ബിയയെ വീഴ്ത്തി നോര്‍വെ

നേഷന്‍സ് ലീഗിലെ മറ്റൊരു മത്സരത്തില്‍ സൂപ്പര്‍ സ്ട്രൈക്കര്‍ എര്‍ലിംഗ് ഹാലന്‍ഡിന്‍റെ തകര്‍പ്പന്‍ ഗോളില്‍ നോര്‍വെ സെര്‍ബിയയെ വീഴ്ത്തി. ഗോള്‍ കീപ്പര്‍ ഓര്‍ജാന്‍ നൈലാന്‍ഡിന്‍റെ തകര്‍പ്പന്‍ സേവുകളും നോ‍ര്‍വെയുടെ രക്ഷക്കെത്തി. 26-ാം മിനിറ്റിലായിരുന്നു നോര്‍വെക്കായി ഹാലന്‍ഡിന്‍റെ ഗോള്‍.

സ്വിറ്റ്സര്‍ലന്‍ഡിന് ചെക്ക്

മറ്റൊരു മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ ചെക്ക് റിപ്ലബിക്ക് ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി.11-ാം മിനിറ്റില്‍ ജാന്‍ കുച്തായിലൂടെ ചെക്കിനെ മുന്നിലെത്തിച്ചു. നോഹ ഒക്കഫോറിലൂടെ സ്വിറ്റ്സര്‍ലന്‍ഡ് സമനില പിടിച്ചെങ്കിലും 58ാം മിനിറ്റില്‍ ജാക്കൂബ് ജാന്‍ക്റ്റോയുടെ ക്രോസ് സ്വിസ് മിഡ്ഫീല്‍ഡറുടെ കാലില്‍ തട്ടി വലയില്‍ കയറിയതോടെ ചെക്ക് വിജയം ഉറപ്പിച്ചു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഫിഫ ലോകകപ്പ് മത്സരക്രമം ഇന്നറിയാം, ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന്, തത്സമയം കാണാനുള്ള വഴികള്‍
റയാന്‍ വില്യംസിന് പിന്നാലെ, കനേഡിയന്‍ സ്‌ട്രൈക്കറായ ഷാന്‍ സിംഗ് ഹന്‍ഡാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്