ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ന്യൂകാസിലിലേക്ക് പോകുമോ? മറുപടി നല്‍കി ക്ലബ് മാനേജര്‍ എഡി ഹോ

Published : Jan 05, 2023, 02:53 PM IST
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ന്യൂകാസിലിലേക്ക് പോകുമോ? മറുപടി നല്‍കി ക്ലബ് മാനേജര്‍ എഡി ഹോ

Synopsis

സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള പ്രീമിയര്‍ ലീഗ് ടീമാണിപ്പോള്‍ ന്യൂകാസില്‍ യുണൈറ്റഡ്. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ചാംപ്യന്‍സ് ലീഗ് യോഗ്യത നേടിയാല്‍ റൊണാള്‍ഡോ ന്യൂകാസിലിലേക്ക് പോകുമെന്ന വാര്‍ത്ത പ്രചരിച്ചത്.

ലണ്ടന്‍: ന്യൂകാസില്‍ യുണൈറ്റഡ് യുവേഫ ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടിയാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രീമിയര്‍ ലീഗിലേക്ക് മടങ്ങുമെന്ന വാര്‍ത്ത നിഷേധിച്ച് ക്ലബ് മാനേജര്‍ എഡി ഹോ. സൗദി ക്ലബ് അല്‍ നസറുമായുള്ള കരാറില്‍ ന്യൂ കാസിലില്‍ ചേരാനുള്ള ഉപാധിയുണ്ടെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ന്യൂകാസില്‍ മാനേജര്‍ എഡി ഹോയുടെ വിശദീകരണം. റൊണാള്‍ഡോയെ ന്യൂകാസിലുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന വാര്‍ത്തയില്‍ അടിസ്ഥാനം ഒന്നുമില്ലെന്ന് ഹോ പറഞ്ഞു. 

സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള പ്രീമിയര്‍ ലീഗ് ടീമാണിപ്പോള്‍ ന്യൂകാസില്‍ യുണൈറ്റഡ്. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ചാംപ്യന്‍സ് ലീഗ് യോഗ്യത നേടിയാല്‍ റൊണാള്‍ഡോ ന്യൂകാസിലിലേക്ക് പോകുമെന്ന വാര്‍ത്ത പ്രചരിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട റൊണാള്‍ഡോ രണ്ടര വര്‍ഷ കരാറിലാണ് അല്‍ നസറിലെത്തിയത്. റൊണാള്‍ഡോയെ കഴിഞ്ഞ ദിവസം അല്‍ നസ്ര്‍ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. 

ആരാധകരുടെ സ്നേഹത്തിനും പിന്തുണക്കും നന്ദി രേഖപ്പെടുത്തിയ താരം ക്ലബ്ബിനായി തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കുമെന്ന് അറിയിച്ചു. യൂറോപ്പിലെ തന്റെ ദൗത്യം അവസാനിച്ചുവെന്നും ഇനി ഏഷ്യയിലാണ് തന്റെ തട്ടകമെന്നും പോര്‍ച്ചുഗീസ് താരം പറഞ്ഞു. ആരാധകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച ചടങ്ങില്‍ നിന്ന് ലഭിച്ച വരുമാനം പൂര്‍ണമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുമെന്ന് അല്‍-നസര്‍ ക്ലബ്ബ് പ്രഖ്യാപിച്ചിട്ടുണ്ട്.

റൊണാള്‍ഡോക്കൊപ്പം അദ്ദേഹത്തിന്റെ നിയമ, സാമ്പത്തിക ഉപദേഷ്ടാക്കളും റിയാദിലെത്തിയിട്ടുണ്ട്. സ്ഥിരതാമസം തയാറാവുന്നത് വരെ റൊണാള്‍ഡോയും കുടുംബവും റിയാദിലെ പ്രമുഖ ഹോട്ടലിലാണ് താമസിക്കുന്നത്. കോച്ച് റൂഡി ഗാര്‍സിയയുമായും റൊണാള്‍ഡൊ സംസാരിക്കും. റൊണാള്‍ഡൊ വരുന്നതിന് മുമ്പ് തന്നെ അല്‍- നസ്ര് ആഘോഷം തുടങ്ങിയിരുന്നു. സൗദി പ്രൊ ലീഗില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ് അല്‍- നസര്‍.

ഏകദേശം 1,950 കോടി രൂപയാണ് റൊളാണ്‍ഡോക്ക് ക്ലബ് നല്‍കുന്ന വാര്‍ഷിക പ്രതിഫലം. ഇതോടെ പിഎസ്ജി താരം കിലിയന്‍ എംബാപ്പെയെ മറികടന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരമെന്ന നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. 128 മില്യന്‍ ഡോളറാണ് എംബാപ്പെയുടെ പ്രതിഫലം. മൂന്നാം സ്ഥാനത്തുള്ള ലയണല്‍ മെസിയുടെ പ്രതിഫലം 120 മില്യണ്‍ ഡോളറാണ്.

പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെല്‍സി- മാഞ്ചസ്റ്റര്‍ സിറ്റി പോര്; നീലപ്പട ലക്ഷ്യമിടുന്നത് ഗംഭീര തിരിച്ചുവരവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഇത് ദൈവത്തിന്‍റെ അവസാന താക്കീത്'; റൊണാൾഡോ പ്രതിമക്ക് തീവെച്ച് നൃത്തംചവിട്ടി യുവാവ്, പിന്നാലെ പിടിയിൽ
ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം