
സാവോ പോളോ: കോപ്പ അമേരിക്ക ടൂര്‍ണമെന്‍റിന് തുടക്കം കുറിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ബ്രസീലിന്‍റെ സൂപ്പര്‍ താരം നെയ്മര്‍ക്ക് പരിക്ക്. കോപ്പയ്ക്ക് മുമ്പ് ഖത്തറിനെതിരെ നടന്ന സന്നാഹ മത്സരത്തിനിടെയാണ് ടാക്കിളില്‍ നെയ്മറിന്‍റെ വലത് കാല്‍മുട്ടിന് പരിക്കേറ്റത്.
ഗ്രൗണ്ടില്‍ വീണ് വേദനയില്‍ പുളഞ്ഞ താരം കാലു കുത്താനാവാതെ കരഞ്ഞുകൊണ്ടാണ് കളം വിട്ടത്. കോപ്പയില്‍ ക്ഷണിക്കപ്പെട്ട ടീമായി കളിക്കുന്ന ടീമാണ് ഖത്തര്‍. സന്നാഹ മത്സരത്തിനിടെ ബ്രസീല്‍ എതിരില്ലാത്ത ഒരു ഗോളിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് നെയ്മര്‍ക്ക് പരിക്കേറ്റത്.
താരത്തിന്‍റെ പരിക്ക് എത്ര ഗുരുതരമാണെന്നുള്ള കാര്യത്തില്‍ ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ഇതുവരെ അറിയിപ്പുകള്‍ ഒന്നും നല്‍കിയിട്ടില്ല. എന്നാല്‍, ഡഗ്ഔട്ടില്‍ കരഞ്ഞിരിക്കുന്ന നെയ്മറിന്‍റെ ചിത്രം ആരാധകരെ ഏറെ ആശങ്കപ്പെടുത്തുന്നതാണ്. ഇത്തവണത്തെ കോപ്പ അമേരിക്കയ്ക്ക് ബ്രസീലാണ് ആതിഥ്യം വഹിക്കുന്നത്.
ജൂണ്‍ 15ന് ടീമിന് ബൊളീവിയയെ നേരിടേണ്ടതുണ്ട്. ടീമില്‍ ഗബ്രിയേല്‍ ജിസൂസ്, റോബര്‍ട്ടോ ഫിര്‍മിനോ അടക്കമുള്ള മുന്നേറ്റ നിര താരങ്ങളുണ്ടെങ്കിലും ടീമിന്‍റെ പ്രതീക്ഷകള്‍ നെയ്മറിലാണ്. ഖത്തറനെതിരെയുള്ള മത്സരത്തില്‍ ബ്രസീല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയം കണ്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!