ഡയലോയെ തല്ലിയിട്ടും 'കലി'പ്പ് തീരാതെ നെയ്മര്‍, സുരക്ഷാ ഉദ്യോഗസ്ഥനെയും തള്ളിയിട്ടു-വീഡിയോ

Published : Apr 05, 2021, 03:38 PM IST
ഡയലോയെ തല്ലിയിട്ടും 'കലി'പ്പ് തീരാതെ നെയ്മര്‍, സുരക്ഷാ ഉദ്യോഗസ്ഥനെയും തള്ളിയിട്ടു-വീഡിയോ

Synopsis

റഫറിയോട് തര്‍ക്കിച്ചതിന് ലില്ലി റൈറ്റ് ബാക്കായ ഡാലോക്കും റഫറി ചുവപ്പു കാര്‍ഡ് കാട്ടി. തുടര്‍ന്ന് ഗ്രൗണ്ട് വിട്ട ഡാലോയും നെയ്മറും തമ്മില്‍ ഡ്രസ്സിംഗ് റൂമിലേക്കുള്ള വഴിയില്‍ വെച്ചും കൊമ്പു കോര്‍ത്തു.

പാരീസ്: ഫ്രഞ്ച് ലീഗില്‍ പാരീസ് സെന്‍റ് ജെര്‍മന് നാണക്കേടായി സൂപ്പര്‍ താരം നെയ്മറുടെ പെരുമാറ്റം. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലില്ലിയുമായുള്ള  മത്സരത്തിനിടെ 90-ാം മിനിറ്റില്‍ തിയാഗോ ഡാലോയെ ചവിട്ടിയതിനും മുഖത്തു പിടിച്ചു തള്ളിയതിനും രണ്ടാം മഞ്ഞക്കാര്‍ഡും തുടര്‍ന്ന് ചുവപ്പുകാര്‍ഡും കണ്ട് നെയ്മര്‍ പുറത്തുപോയിരുന്നു.

റഫറിയോട് തര്‍ക്കിച്ചതിന് ലില്ലി റൈറ്റ് ബാക്കായ ഡാലോക്കും റഫറി ചുവപ്പു കാര്‍ഡ് കാട്ടി. തുടര്‍ന്ന് ഗ്രൗണ്ട് വിട്ട ഡാലോയും നെയ്മറും തമ്മില്‍ ഡ്രസ്സിംഗ് റൂമിലേക്കുള്ള വഴിയില്‍ വെച്ചും കൊമ്പു കോര്‍ത്തു. ഡാലോയുടെ തോളില്‍ പിടിച്ച് നെയ്മര്‍ തള്ളാന്‍ ശ്രമിക്കുന്നതിന്‍റെയും തടയാനെത്തിയ സുരക്ഷാ ഉദ്യോഗസ്ഥനെയും പിടിച്ചു തള്ളുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നു.

ഇതുകണ്ട് കുപിതനായ ഡാലോ നെയ്മറെ തല്ലാന്‍ ശ്രമിക്കുന്നതിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ അടിതെറ്റി വീഴുകയും ചെയ്തു. പിന്നീട് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. പരിക്കുമൂലം നീണ്ട ഇടവേളക്കുശേഷം മത്സരത്തിനിറങ്ങിയ നെയ്മര്‍ക്ക് ആദ്യ പകുതിയില്‍ ലില്ലി മിഡ് ഫീല്‍ഡര്‍ ബെഞ്ചമിന്‍ ആന്ദ്രെയെ പിടിച്ചു തള്ളിയതിനാണ് റഫറി ആദ്യ മഞ്ഞക്കാര്‍ഡ് കാട്ടിയത്. മത്സരത്തില്‍ ലില്ലി ഒരു ഗോളിന് ജയിച്ചു. ഇരുപതാം മിനിറ്റില്‍ ജൊനാഥന്‍ ഡേവിഡാണ് ലില്ലിക്കായി സ്കോര്‍ ചെയ്തത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു, ഇറ്റലി ലോകകപ്പ് യോഗ്യതക്കരികെ; ഗ്യോക്കറസ് മാജിക്കിൽ സ്വീഡൻ
ആഞ്ചലോട്ടിക്ക് കീഴിലും അടിതെറ്റി ബ്രസീല്‍; പത്തുപേരുമായി കളിച്ചിട്ടും കാനറികളെ തകർത്ത് ഫ്രാൻസ്