നെയ്മര്‍ ബ്രസീലിയന്‍ ടീമില്‍ തിരിച്ചെത്തി! അര്‍ജന്റീനയ്ക്കും കൊളംബിയക്കുമെതിരെ കളിക്കും

Published : Mar 07, 2025, 10:56 AM IST
നെയ്മര്‍ ബ്രസീലിയന്‍ ടീമില്‍ തിരിച്ചെത്തി! അര്‍ജന്റീനയ്ക്കും കൊളംബിയക്കുമെതിരെ കളിക്കും

Synopsis

അല്‍ ഹിലാലില്‍ നിന്ന് സാന്റോസ് ക്ലബിലെത്തിയ നെയ്മര്‍ ഗംഭീര പ്രകടനമാണ് പുറത്തെടുക്കുന്നത്.

ബ്രസീലിയ: ഒന്നര വര്‍ഷത്തെ ഇടവേളക്കു ശേഷം സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ ബ്രസീല്‍ ദേശീയ ടീമില്‍ തിരിച്ചെത്തുന്നു. സൗത്ത് അമേരിക്കന്‍ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള ടീമിലാണ് നെയ്മറും ഇടംനേടിയത്. പരിശീലകന്‍ ഡൊറിവള്‍ ജൂനിയര്‍ 23 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 21ന് കൊളംബിയയും, 25ന് അര്‍ജന്റീനയുമാണ് ബ്രസീലിന്റെ എതിരാളികള്‍. അര്‍ജന്റീന - ബ്രസീല്‍ വമ്പന്‍ പോരാട്ടത്തില്‍ നെയ്മര്‍ കളിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.

അല്‍ ഹിലാലില്‍ നിന്ന് സാന്റോസ് ക്ലബിലെത്തിയ നെയ്മര്‍ ഗംഭീര പ്രകടനമാണ് പുറത്തെടുക്കുന്നത്. 2023 ഒക്ടോബറില്‍ ഉറുഗ്വായിക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റതോടെയാണ് താരത്തിന് നീണ്ടകാലം ഫുട്‌ബോളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നത്. വിനീഷ്യസ് ജൂനിയര്‍, റഫീഞ്ഞ, റോഡ്രിഗോ തുടങ്ങിയ പ്രധാന താരങ്ങള്‍ ബ്രസീല്‍ ടീമില്‍ ഇടം നേടിയപ്പോള്‍ എന്‍ട്രിക്ക്, ആന്റണി എന്നിവര്‍ സ്‌ക്വാഡില്‍ ഇല്ല.

'ഇസ്ലാമിനെ കുറിച്ച് അറിയാത്തവരാണ് ഷമിയെ വിമര്‍ശിക്കുന്നത്'; താരത്തിന് പിന്തുണയുമായി പരിശീലകന്‍ ബദ്‌റുദ്ദീന്‍

2023ല്‍ 220 മില്യണ്‍ ഡോളറിന് രണ്ട് വര്‍ഷ കരാറില്‍ പി എസ് ജിയില്‍ നിന്ന് അല്‍ ഹിലാലിലെത്തിയ നെയ്മര്‍ക്ക് പരിക്കുമൂലം ടീമിനായി വളരെ കുറച്ചു മത്സരങ്ങളില്‍ മാത്രമാണ് ഇതുവരെ കളിക്കാനായത്. അല്‍ഹിലാലിലിനായി ഏഴ് മത്സരങ്ങളില്‍ മാത്രമാണ് നെയ്മര്‍ കളിച്ചത്. ഇതില്‍ ഒരു ഗോളും മൂന്ന് അസിസ്റ്റുകളും മാത്രമാണ് ബ്രസീല്‍ സൂപ്പര്‍ താരത്തിന് നേടാനായത്. 

കാല്‍മുട്ടിലെ ലിഗ്മെന്റിനേറ്റ പരിക്കുമൂലം ആദ്യ സീസണിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായ നെയ്മര്‍ കഴിഞ്ഞ ഒക്ടോബറില്‍ കളിക്കളത്തില്‍ തിരിച്ചെത്തിയെങ്കിലും പേശികള്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് പിന്നീടുള്ള മത്സരങ്ങളിലും  ബെഞ്ചിലിരിക്കേണ്ടിവന്നിരുന്നു. 2034ലെ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയരാവുന്നത് സൗദി അറേബ്യയാണ്. ഇതിന്റെ ഭാഗമായി ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊക്കൊപ്പം നെയ്മറെയും ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി സൗദി ഭരണകൂടം തെരഞ്ഞെടുത്തിരുന്നു.
 

PREV
Read more Articles on
click me!

Recommended Stories

ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തര്‍ കളത്തില്‍; ലാ ലിഗയില്‍ ബാഴ്‌സലോണ ഇന്നിറങ്ങും