കുറ്റം പറയുന്നവര്‍ ഷമി കളിക്കുന്നത് സ്വന്തം രാജ്യത്തിന് വേണ്ടിയാണെന്ന് ഓര്‍ക്കണം. അതിനപ്പുറം മറ്റ് കാര്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ലെന്ന് ബദ്‌റുദ്ദീന്‍ സിദ്ദിഖ് വ്യക്തമാക്കി.
ദില്ലി: ഇന്ത്യന്‍ താരം മുഹമ്മദ് ഷമി വ്രതമനുഷ്ടിക്കാതെ വെള്ളം കുടിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ താരത്തിന് പിന്തുണയുമായി പരിശീലകന്‍. സ്വന്തം രാജ്യത്തിന് വേണ്ടിയാണ് മുഹമ്മദ് ഷമി കളിക്കുന്ന്. ഇസ്ലാം മതത്തെ കുറിച്ച് അറിവില്ലാത്തവരാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നും മുഹമ്മദ് ഷമിയുടെ പരിശീലകന്‍ ബദ്‌റുദ്ദീന്‍ സിദ്ദിഖ് പറഞ്ഞു. ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരായ സെമിക്കിടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി റംസാന്‍ വ്രതം അനുഷ്ടിക്കാതെ വെള്ളം കുടിച്ചതാണ് വിവാദങ്ങള്‍ക്ക് അടിസ്ഥാനം.
വ്രതം എടുക്കാത്ത ഷമി കുറ്റവാളിയാണെന്നും ദൈവം ചോദിക്കുമെന്നും അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് ഷഹാബുദ്ദീന്‍ റിസ്‌വിയുടെ പ്രസ്താവന ആരാധകര്‍ക്കിടയില്‍ സജീവ ചര്‍ച്ചയായി. സാമൂഹിക മാധ്യമങ്ങളില്‍ താരത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരെത്തി. ഒടുവില്‍ മുഹമ്മദ് ഷമിക്ക് പ്രതിരോധം തീര്‍ക്കുകയാണ് താരത്തിന്റെ പരിശീലകനായ ബദ്‌റുദ്ദീന്‍ സിദ്ദീഖ്. കുറ്റം പറയുന്നവര്‍ ഷമി കളിക്കുന്നത് സ്വന്തം രാജ്യത്തിന് വേണ്ടിയാണെന്ന് ഓര്‍ക്കണം. അതിനപ്പുറം മറ്റ് കാര്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ലെന്ന് ബദ്‌റുദ്ദീന്‍ സിദ്ദിഖ് വ്യക്തമാക്കി.
ആരാധകര്‍ക്ക് നിരാശ മറക്കാന്‍ ഒരു ജയം! കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് അവസാന ഹോം മത്സരത്തിന്
താരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് വക്തവ് ഷമ മുഹമ്മദ് രംഗത്തെത്തിയതും ശ്രദ്ധേയമായി. റംസാന്‍ വ്രതം അനുഷ്ടിക്കാന്‍ ആരെയും നിര്‍ബന്ധിക്കേണ്ട കാര്യമില്ലെന്നും ഇസ്ലം മതം ഇളവുകള്‍ അനുവദിക്കുന്നുണ്ടെന്നും ഷമ മുഹമ്മദ് പറഞ്ഞു. ഇതിനിടെ റംസാന്‍ വ്രതം അനുഷ്ടിക്കാത്തതിനെ ന്യായീകരിക്കരുതെന്ന് മുന്‍ പാക് താരം ഷുഹൈബ് അക്തര്‍ എക്‌സില്‍ കുറിച്ചു. വ്രതമനുഷ്ടിച്ച് വ്യായാമം നടത്തിയതിന്റെ വീഡിയോ പങ്കുവച്ചായിരുന്നു ഷുഹൈബ് അക്തറിന്റെ ഒളിയമ്പ്.
എന്നാല്‍ വിഷയത്തില്‍ മുഹമ്മദ് ഷമിയുടെ പരിശീലകന്‍ മുഹമ്മദ് ബദ്റുദ്ദീന്‍, മുസ്ലീം പുരോഹിതന്റെ വിമര്‍ശനത്തിനെതിരെ താരത്തെ പ്രതിരോധിച്ചു. ക്രിക്കറ്റ് താരം തെറ്റുകാരനല്ലെന്നും രാജ്യത്തിന്റെ മുഴുവന്‍ പിന്തുണയും അദ്ദേഹത്തിനുണ്ടെന്നും ബദ്റുദ്ദീന്‍ പറഞ്ഞു. രാജ്യത്തിന് മുകളില്‍ മറ്റൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

