'വാക്ക് നൽകി വഞ്ചിച്ചു'; നെയ്‌മര്‍ക്കെതിരെ ഒളിയമ്പുമായി ബാഴ്‌സലോണ

By Web TeamFirst Published May 10, 2021, 10:43 AM IST
Highlights

ലിയോണൽ മെസിയെ ടീമിൽ നിലനിർത്താൻ നെയ്‌മറുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നായിരുന്നു ബാഴ്‌സലോണയുടെ പ്രതീക്ഷ. 

ബാഴ്‌സലോണ: പിഎസ്‌ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്‌മർ വഞ്ചിച്ചുവെന്ന് സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണ. നെയ്‌മര്‍ പിഎസ്‌ജിയുമായി കരാർ പുതുക്കിയതിന് പിന്നാലെയാണ് ബാഴ്‌സലോണയുടെ പ്രതികരണം.

ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുമായി 2025വരെയാണ് നെയ്‌മർ കരാർ പുതുക്കിയത്. ബ്രസീലിയൻ താരത്തെ കാംപ് നൗവിൽ തിരികെ എത്തിക്കാൻ ബാഴ്‌സലോണ ശ്രമിക്കുന്നതിനിടെ ആയിരുന്നു ഇത്. ലിയോണൽ മെസിയെ ടീമിൽ നിലനിർത്താൻ നെയ്‌മറുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നായിരുന്നു ബാഴ്‌സലോണയുടെ പ്രതീക്ഷ. 

സീരി എ: മലര്‍ത്തിയടിച്ച് എ സി മിലാന്‍; യുവന്‍റസിന്‍റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ ത്രിശങ്കുവില്‍

ഇതിന്റെ ഭാഗമായി ബാഴ്‌സലോണ പ്രതിനിധി പാരീസിൽ എത്തുകയും നെയ്‌മർ പിഎസ്‌ജിയുമായി കരാർ പുതുക്കുന്നത് തടയാൻ ശ്രമിക്കുകയും ചെയ്തു. നെയ്‌മർ ബാഴ്‌സലോണയിലേക്ക് മടങ്ങാൻ തയ്യാറാണെന്ന് അറിയിച്ചു. മെസിക്കൊപ്പം വീണ്ടും കളിക്കണമെന്ന ആഗ്രഹം തുറന്നുപറഞ്ഞു. പിഎസ്‌ജി ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിൽ പുറത്തായപ്പോൾ ബാഴ്‌സലോണയുടെ പ്രതീക്ഷ കൂടി. എന്നാൽ പിഎസ്‌ജിയിൽ താൻ സന്തുഷ്ടനാണെന്നും തന്റെ ഭാവി പാരിസ് ക്ലബിലാണെന്നും വെളിപ്പെടുത്തിയാണ് നെയ്‌മർ പുതിയ കരാറിൽ ഒപ്പുവച്ചത്. 

വാക്ക് നൽകി നെയ്‌മർ വഞ്ചിച്ചുവെന്ന് ഇതോടെയാണ് ബാഴ്‌സലോണ കുറ്റപ്പെടുത്തിയത്. 2017ൽ ലോക റെക്കോർഡ് ട്രാൻസ്‌ഫർ തുകയ്‌ക്കാണ് ബാഴ്‌സലോണയിൽ നിന്ന് നെയ്‌മറെ പിഎസ്‌ജി സ്വന്തമാക്കിയത്.

സ്‌പാനിഷ് ലീഗ് കിരീടം തുലാസില്‍; റയലിന് തിരിച്ചടി, സെവിയ്യയോട് സമനില

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!