സീരി എ: മലര്‍ത്തിയടിച്ച് എ സി മിലാന്‍; യുവന്‍റസിന്‍റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ ത്രിശങ്കുവില്‍

By Web TeamFirst Published May 10, 2021, 9:13 AM IST
Highlights

സീരി എയിൽ 72 പോയന്റുള്ള എ സി മിലാൻ നിലവിൽ മൂന്നാം സ്ഥാനത്താണ്. 69 പോയിന്റുമായി യുവന്റസ് അഞ്ചാം സ്ഥാനത്തേക്ക് വീണു.

ടൂറിന്‍: ഇറ്റാലിയൻ ലീഗിൽ കരുത്തരുടെ പോരാട്ടത്തിൽ എ സി മിലാന് വിജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് യുവന്റസിനെ എ സി മിലാൻ തോൽപ്പിച്ചത്. ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ ബ്രഹീം ദിയാസ് എ സി മിലാന്റെ ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിൽ ആന്റെ റോബെക്കും ഫികായോ ടൊമോരിയും ഗോൾപട്ടിക പൂർത്തിയാക്കി. തോൽവിയോടെ യുവന്‍റസിന്‍റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ തുലാസിലായി.

സീരി എയിൽ 72 പോയന്റുള്ള എ സി മിലാൻ നിലവിൽ മൂന്നാം സ്ഥാനത്താണ്. 69 പോയിന്റുമായി യുവന്റസ് അഞ്ചാം സ്ഥാനത്തേക്ക് വീണു. 85 പോയിന്റുള്ള ഇന്റർ മിലാനാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. 

പിഎസ്‌ജിയെ പൂട്ടി റെന്നീസ് 

ഫ്രഞ്ച് ലീഗിൽ കരുത്തരായ പിഎസ്ജിയെ റെന്നീസ് സമനിലയിൽ തളച്ചു. ലീഗിൽ ഏഴാംസ്ഥാനത്തുള്ള ക്ലബാണ് ഫ്രഞ്ച് വമ്പൻമാരെ സമനിലയിൽ കുരുക്കിയത്. ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ലില്ലെയുമായുള്ള പോയിന്റ് വിത്യാസം ഒന്നായി കുറയ്ക്കാനുള്ള അവസരം പിഎസ്ജിക്ക് ഇതോടെ നഷ്ടമായി. 

റെന്നീസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സൂപ്പർ താരം നെയ്‌മറാണ് പിഎസ്ജിയെ ആദ്യം മുന്നിലെത്തിച്ചത്. ആദ്യപകുതിയുടെ അവസാന മിനുട്ടിൽ ലഭിച്ച പെനാൽട്ടി നെയ്‌മ‌ർ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. എഴുപതാം മിനുട്ടിൽ റെന്നീസ് സമനില ഗോൾ നേടി. പിന്നീട് അക്രമിച്ച് കളിച്ചെങ്കിലും ഗോൾ ലക്ഷ്യത്തിലെത്താൻ പിഎസ്ജിക്കായില്ല. 

സ്‌പാനിഷ് ലീഗ് കിരീടം തുലാസില്‍; റയലിന് തിരിച്ചടി, സെവിയ്യയോട് സമനില

പിറകില്‍ നിന്ന് ജയിച്ചുകയറി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; കിരീടമുറപ്പിക്കാന്‍ സിറ്റി ഇനിയും കാത്തിരിക്കണം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!