മത്സരത്തിന്റെ ഇരുപത്തിരണ്ടാം മിനുട്ടിൽ ഫെർണാണ്ടോ നേടിയ ഗോളിലൂടെ സെവിയ്യയാണ് ആദ്യം ലീഡെഡുത്തത്. 

മാഡ്രിഡ്: സ്‌പാനിഷ് ലീഗിലെ നിർണായക മത്സരത്തിൽ റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് സെവിയ്യ. ഇതോടെ അത്‌ലറ്റിക്കോ മാഡ്രിഡിനെ പിറകിലാക്കി ലാ ലീഗയിൽ ഒന്നാമതെത്താനുള്ള റയലിന്റെ അവസരം പാഴായി. 

മത്സരത്തിന്റെ ഇരുപത്തിരണ്ടാം മിനുട്ടിൽ ഫെർണാണ്ടോ നേടിയ ഗോളിലൂടെ സെവിയ്യയാണ് ആദ്യം ലീഡെഡുത്തത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ അസൻസിയോയിലൂടെ റയൽ സമനില പിടിച്ചു. എഴുപത്തെട്ടാം മിനുട്ടിൽ ഇവാൻ റാക്കിച്ച് പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് വീണ്ടും സെവിയ്യയെ മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈം വരെ പിറകിലായിരുന്ന റയൽ ഹസാർഡിലൂടെ അവസാന മിനുട്ടിലാണ് സമനില ഉറപ്പിച്ചത്. 

ഇതോടെ 35 മത്സരങ്ങളിൽ നിന്നും 77 പോയന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡാണ് മുന്നിൽ. ഇത്രയും മത്സരം പിന്നിട്ട റയലും ബാഴ്‌സലോണയും 75 പോയന്റുമായി രണ്ടും മൂന്നും സ്ഥാനത്താണ്. 71 പോയന്റുള്ള സെവിയ്യ നാലാം സ്ഥാനത്താണ്. 

പിറകില്‍ നിന്ന് ജയിച്ചുകയറി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; കിരീടമുറപ്പിക്കാന്‍ സിറ്റി ഇനിയും കാത്തിരിക്കണം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona