ഇത് നാണക്കേട്; 'വാറി'നെതിരെ പൊട്ടിത്തെറിച്ച് നെയ്മര്‍

Published : Mar 07, 2019, 12:57 PM IST
ഇത് നാണക്കേട്; 'വാറി'നെതിരെ പൊട്ടിത്തെറിച്ച് നെയ്മര്‍

Synopsis

നാലുപേരെ അവര്‍ അവിടെ നിര്‍ത്തിയിട്ടുണ്ട്. സ്ലോ മോഷന്‍ വീഡിയോ കണ്ടിട്ടും അവര്‍ക്ക് കാര്യം മനസിലായില്ലെന്നത് വിശ്വസിക്കാനാവുന്നില്ല. എങ്ങനെയാണ് ഒരു കളിക്കാരന് എപ്പോഴും തന്റെ കൈകള്‍ പിന്നില്‍ കെട്ടിവെയ്ക്കാനാകുകയെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നെയ്മര്‍ ചോദിച്ചു

പാരീസ്: ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ഇഞ്ചുറി ടൈമിലെ പെനല്‍റ്റിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് പിഎസ്‌ജി തോറ്റ് പുറത്തായതിന് പിന്നാലെ വീഡിയോ അസിസ്റ്റ് റഫറി(വാര്‍) സംവിധാനത്തിനെതിരെ ആഞ്ഞടിച്ച് പിഎസ്‌ജി താരം നെയ്മര്‍. ഇഞ്ചുറി ടൈമില്‍ യുനൈറ്റഡിന് അനുകൂലമായി പെനല്‍റ്റി അനുവദിക്കാനുള്ള തീരുമാനം നാണക്കേടാണെന്ന് ഗ്യാലറിയിലിരുന്ന് മത്സരം കണ്ട നെയ്മര്‍ പറഞ്ഞു.

നാലുപേരെ അവര്‍ അവിടെ നിര്‍ത്തിയിട്ടുണ്ട്. സ്ലോ മോഷന്‍ വീഡിയോ കണ്ടിട്ടും അവര്‍ക്ക് കാര്യം മനസിലായില്ലെന്നത് വിശ്വസിക്കാനാവുന്നില്ല. എങ്ങനെയാണ് ഒരു കളിക്കാരന് എപ്പോഴും തന്റെ കൈകള്‍ പിന്നില്‍ കെട്ടിവെയ്ക്കാനാകുകയെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നെയ്മര്‍ ചോദിച്ചു. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായ നെയ്മര്‍ പിഎസ്‌ജിക്കായി കളിക്കാനിറങ്ങിയിരുന്നില്ല.

പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ യുനൈറ്റഡിനെതിരെ പിഎസ്‌ജി 2-0 ന്റെ ആധികാരിക ജയം നേടിയിരുന്നു. രണ്ടാം പാദത്തില്‍ ഇഞ്ചുറി ടൈം വരെ മാഞ്ചസ്റ്റര്‍ 2-1ന് മുന്നിലായിരുന്നെങ്കിലും അപ്പോഴും എവേ ഗോളിന്റെ ആനുകൂല്യം പി എസ് ജിക്കായിരുന്നു. എന്നാല്‍ ഇഞ്ചുറി ടൈമില്‍ വാറിലൂടെ മാഞ്ചസ്റ്ററിന് അനുവദിച്ച പെനല്‍റ്റി കിക്ക് പി എസ് ജിയുടെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ തകര്‍ത്തു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് പി എസ് ജി ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലെത്താതെ പുറത്താവുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസിയും റൊണാള്‍ഡോയും നിറഞ്ഞുനിന്ന വര്‍ഷം; പിഎസ്ജിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ്
ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല