ഐ എസ് എല്‍: ആദ്യ പ്ലേ ഓഫില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ബെംഗളുരു എഫ് സിയും ഇന്ന് നേര്‍ക്കുനേര്‍

By Web TeamFirst Published Mar 7, 2019, 9:55 AM IST
Highlights

സെമിഫൈനല്‍ ആദ്യ പാദത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ബെംഗളുരു എഫ് സിയും ഏറ്റുമുട്ടും. ഗുവാഹത്തിയിൽ രാത്രി 7.30നാണ് മത്സരം.

ഗുവാഹത്തി: ഐ എസ് എല്ലില്‍ പ്ലേ ഓഫ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. സെമിഫൈനല്‍ ആദ്യ പാദത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ബെംഗളുരു എഫ് സിയും ഏറ്റുമുട്ടും. ഗുവാഹത്തിയിൽ രാത്രി 7.30നാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ബെംഗളുരു ഒന്നാമതും നോര്‍ത്ത് ഈസ്റ്റ് നാലാം സഥാനത്തുമാണ്.

സീസണിൽ രണ്ടുതവണ ഏറ്റുമുട്ടിയപ്പോൾ ആദ്യമത്സരം ഓരോ ഗോളടിച്ച് സമനിലയിൽ അവസാനിച്ചു. രണ്ടാം മത്സരത്തിൽ ബി എഫ് സി ഒന്നിനെതിരെ രണ്ട് ഗോളിന് നോർത്ത് ഈസ്റ്റിനെ തോൽപിച്ചു. ശനിയാഴ്ച രണ്ടാം സെമിയിൽ മുംബൈ സിറ്റിയും എഫ് സി ഗോവയും ഏറ്റുമുട്ടും. പ്ലേ ഓഫില്‍ കടന്നിട്ടുള്ള നാല് ടീമുകളും ഇതുവരെ ഐ എസ് എല്‍ കിരീടം നേടിയിട്ടില്ല. ഗോവയും ബെംഗളുരുവും നേരത്തേ ഫൈനലില്‍ എത്തിയിട്ടുണ്ട്.

click me!