
പാരീസ്: നെയ്മര്‍ (Neymar) പിഎസ്ജി വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബ്രസീലിയന്‍ താരത്തിന്റെ മുന്‍ ഏജന്റ് വാഗ്‌നര്‍ റിബെയ്‌റോ. ഏറ്റെടുത്ത ദൗത്യം നിറവേറ്റാതെ നെയ്മര്‍ പിഎസ്ജി വിടില്ലെന്നും റിബെയ്‌റോ പറഞ്ഞു. ലിയോണല്‍ മെസി (Lionel Messi), നെയ്മര്‍, കിലിയന്‍ എംബാപ്പെ (Kylian Mbappe) ത്രയം അണിനിരന്നപ്പോള്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ പിഎസ്ജി അടക്കിഭരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ പലകാരണങ്ങള്‍കൊണ്ട് കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തിയ ടീമായി മാറി പിഎസ്ജി.
പരിക്കിനെ തുടര്‍ന്ന് ഭൂരിഭാഗം മത്സരങ്ങളിലും വിട്ടുനില്‍ക്കേണ്ടിവന്ന നെയ്മറിന് മിക്കപ്പോഴും പ്രതീക്ഷിച്ച മികവിലേക്ക് എത്താനായില്ല. ഇതോടൊപ്പം കളിക്കളത്തിനകത്തും പുറത്തുമുള്ള വിവാദങ്ങളും നെയ്മറെ വേട്ടയാടി. ഇതിനിടെയാണ് പിഎസ്ജി നെയ്മറെ ഒഴിവാക്കുന്നുവെന്ന വാര്‍ത്തകള്‍ സജീവമായത്. ഈ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു നെയ്മറുടെ മുന്‍ ഏജന്റ് വാഗ്‌നര്‍ റിബെയ്‌റോ.
പിഎസ്ജിയെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നെയ്മര്‍ പാരീസില്‍ എത്തിയതെന്നും ഈ ലക്ഷ്യം സാക്ഷാത്കരിക്കാതെ നെയ്മര്‍ ടീം വിടില്ലെന്നും റിബെയ്‌റോ പറഞ്ഞു. 2017ല്‍ ലോകറെക്കോഡ് ട്രാന്‍സഫര്‍ തുകയായ 222 ദശലക്ഷം ഡോളര്‍ മുടക്കിയാണ് പിഎസ്ജി നെയ്മറെ ബാഴ്‌സലോണയില്‍ നിന്ന് സ്വന്തമാക്കിയത്. അഞ്ച് സീസണുകളിലായി 144 മത്സരങ്ങളില്‍ കളിച്ചു. ആകെ നേടിയത് 100 ഗോള്‍.
നിലവില്‍ 2025 വരെയാണ് നെയ്മറിന് പിഎസ്ജിയുമായി കരാറുള്ളത്. കിലിയന്‍ എംബാപ്പേ കരാര്‍ പുതുക്കിയപ്പോള്‍ നെയ്മറെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന ഉപാധിവച്ചിരുന്നുവെന്ന റിപ്പോട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!