
ദോഹ: ഖത്തർ ലോകകപ്പിൽ(Qatar World Cup) ഓരോ ടീമിലെയും പരമാവധി താരങ്ങളുടെ എണ്ണം ഉയർത്താൻ ഫിഫ തീരുമാനം. 23 അംഗ ടീമിൽ 3 പേരെ കൂടി അധികമായി ഉൾപ്പെടുത്താനാണ് ഫിഫ അനുമതി നല്‍കിയത്. കൊവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞ യൂറോ കപ്പ്, കോപ്പ അമേരിക്ക, ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ടൂർണമെന്‍റുകളിൽ 28 താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ അനുമതി നൽകിയിരുന്നു.
അധിക താരങ്ങളും ടീമിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കണം. പുതിയ തീരുമാനത്തോടെ 32 ടീമുകളിലുമായി 96 താരങ്ങൾ കൂടി ഖത്തറിൽ ലോകകപ്പ് കളിക്കാനെത്തും. പുതുതായി മൂന്ന് കളിക്കാരെ കൂടി ഉള്‍പ്പെടുത്തുന്നത് കൊവിഡ് സാഹചര്യത്തെ നേരിടാന്‍ പരിശീലകര്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
ഫിഫ റാങ്കംഗ്: ഇന്ത്യക്ക് മുന്നേറ്റം, ഒന്നാം സ്ഥാനം നിലനിര്‍ത്തി ബ്രസീല്‍
ഇതാദ്യമായി ലീഗ് സീസണുകള്‍ക്കിടയില്‍ നടക്കുന്ന ലോകകപ്പിനായി എല്ലാ പ്രമുഖ ലീഗുകളും നവംബര്‍ 13 ഓടെ താല്‍ക്കാലികമായി നിര്‍ത്തും. ലോകകപ്പിന് മുമ്പ് കളിക്കാരെല്ലാം ഒരാഴ്ചത്ത ക്യംപിംല്‍ ഒത്തുകൂടും. ലീഗ് സീസണുകള്‍ക്കിടയില്‍ നടക്കുന്ന ലോകകപ്പിനായി കളിക്കാരെ വിട്ടു നല്‍കുന്ന ക്ലബ്ബുകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കാനായി ഫിഫ 209 മില്യണ്‍ ഡോളര്‍ നീക്കിവെച്ചിട്ടുണ്ട്.
ഡി മരിയയുടെ സ്വപ്ന ഇലവനില്‍ ബ്രസീലിയന്‍ ആധിപത്യം; അര്‍ജന്റീനയില്‍ നിന്ന് ഒരാള്‍ മാത്രം
26 കളിക്കാര്‍ക്ക് പുറമെ കൊവിഡ് സാഹചര്യത്തില്‍ നടപ്പാക്കിയ നിശ്ചിത സമയത്ത് അഞ്ച് പകരക്കാരെന്ന നിയമവും ലോകകപ്പിലും തുടരും. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഖത്തറിൽ ലോകകപ്പ് നടക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!