നെയ്മറെ വീണ്ടും തഴഞ്ഞ് ആഞ്ചലോട്ടി, ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

Published : Aug 27, 2025, 01:48 PM IST
Neymar

Synopsis

പരിക്കിൽ നിന്ന് മുക്തനാകാത്തതിനാൽ നെയ്മർ വീണ്ടും ബ്രസീൽ ടീമിൽ ഇടം നേടിയില്ല. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരെയും ഒഴിവാക്കി.

റിയോഡി ജനീറോ: ബ്രസീൽ ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള നെയ്മർ ജൂനിയറിന്‍റെ ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള 23 അംഗ ബ്രസീല്‍ ടീമിൽ നെയ്മറെ കോച്ച് കാര്‍ലോ ആഞ്ചലോട്ടി ഉൾപ്പെടുത്തിയില്ല. ആഞ്ചലോട്ടി പരിശീലകനായതിന് ശേഷം നെയ്മർ ജൂനിയർ ബ്രസീൽ ദേശീയ ടീമിൽ നിന്ന് രണ്ടാം തവണയാണ് പുറത്താവുന്നത്. ബ്രസീലിയൻ ക്ലബ് സാന്‍റോസിന്‍റെ താരമായ നെയ്മർ പരിക്കിൽ നിന്ന് പൂർണമായി മുക്തനായിട്ടിലെന്നും പൂർണ കായികക്ഷമത ഇല്ലാത്തവരെ ടീമിൽ ഉൾപ്പെടുത്തില്ലെന്നും കോച്ച് ആഞ്ചലോട്ടി വ്യക്തമാക്കി.

2023 ഒക്ടബോറിന് ശേഷം നെയ്മർ ബ്രസീൽ ടീമിൽ കളിച്ചിട്ടില്ല. ബ്രസീല്‍ കുപ്പായത്തില്‍ 79 ഗോൾ നേടിയിട്ടുള്ള നെയ്മർ ബ്രസീലിന്‍റെ എക്കാലത്തേയും മികച്ച ഗോള്‍ സ്കോററാണ്. നെയ്മറിനൊപ്പം റയൽ മാഡ്രിഡ് താരങ്ങളായ വിനിഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരേയും ഒഴിവാക്കി. സീനിയർ താരം കാസിമിറോയെ നിലനിർത്തിയപ്പോൾ ഒത്തുകളി ആരോപണ കേസിൽ കുറ്റ വിമുക്തനായ ലൂക്കാസ് പക്വേറ്റ ടീമിലേക്ക് തിരിച്ചെത്തി.

വിനീഷ്യസിനെയും റോഡ്രിഗോയെയും ഒഴിവാക്കാനുള്ള തീരുമാനത്തെ ആഞ്ചലോട്ടി ന്യായീകരിച്ചു. തനിക്ക് നന്നായി അറിയാവുന്ന താരങ്ങളായതുകൊണ്ടാണ് അവരെ പരിഗണിക്കാതിരുന്നതെന്നും അവരുടെ മികവിനെക്കുറിച്ച് തനിക്ക് സംശയമൊന്നുമില്ലെന്നും ആഞ്ചലോട്ടി പറ‍ഞ്ഞു. റയല്‍ മാഡ്രിഡ് പരിശീലകനായിരുന്ന ആഞ്ചലോട്ടിക്ക് കീഴില്‍ കളിച്ച താരങളാണ് വിന്യീഷ്യസും റോഡ്രിഗോയും.

അലിസൺ ബെക്കർ, അലക്‌സ് സാന്ദ്രോ, മാർക്വിഞ്ഞോസ്, ബ്രൂണോ ഗ്വുമെയ്റസ് , ഗബ്രിയേൽ മാർട്ടിനെല്ലി, യാവോ പെഡ്രോ, മത്തേയൂസ് കൂഞ്ഞ,റഫീഞ്ഞ, റിച്ചാർലിസൺ തുടങ്ങിയവർ ടീമിലുണ്ട്. ബ്രസീൽ സെപ്റ്റംബർ നാലിന് ചിലെയെയും ഒമ്പതിന് ബൊളീവിയയെയും നേരിടും. 16 കളിയിൽ 25 പോയന്‍റുമായി മേഖലയിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീൽ അടുത്ത വർഷത്തെ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ
സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം