നെയ്മര്‍ ബാഴ്സലോണയിലേക്കില്ല; ബ്രസീലിയന്‍ താരം പിഎസ്ജിയുമായി കരാര്‍ പുതുക്കി

Published : May 08, 2021, 05:09 PM IST
നെയ്മര്‍ ബാഴ്സലോണയിലേക്കില്ല; ബ്രസീലിയന്‍ താരം പിഎസ്ജിയുമായി കരാര്‍ പുതുക്കി

Synopsis

ജുവാല്‍ ലാപോര്‍ട്ട ബാഴ്‌സലോണയുടെ അധ്യക്ഷ സ്ഥാനത്തെത്തിയതോടെ താരത്തെ തിരിച്ചെത്തിക്കാനുള്ള സാധ്യതകളുണ്ടായിരുന്നു.  

പാരീസ്: ബ്രസീലിയന്‍ താരം നെയ്മര്‍ പിഎസ്ജി വിട്ട് ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കേള്‍ക്കുന്നുണ്ട്. ഈ ആഴ്ച്ചകളിലും അത്തരം വാര്‍ത്തകളുണ്ടായിരുന്നു. ജുവാല്‍ ലാപോര്‍ട്ട ബാഴ്‌സലോണയുടെ അധ്യക്ഷ സ്ഥാനത്തെത്തിയതോടെ താരത്തെ തിരിച്ചെത്തിക്കാനുള്ള സാധ്യതകളുണ്ടായിരുന്നു. എന്നാല്‍ ബാഴ്‌സലോണ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

നെയ്മര്‍ താല്‍കാലം പാരീസ് വിട്ട് എങ്ങോട്ടുമില്ലെന്നാണ് പുതിയ വാര്‍ത്ത. താരം നാല് വര്‍ഷത്തേക്ക് പിഎസ്ജിയുമായുള്ള കരാര്‍ പുതുക്കി. 2026 വരെയാണ് 29 കാരനായ നെയ്മറിന്റെ പുതിയ കരാര്‍. അടുത്ത മൂന്ന് വര്‍ഷത്തിനിടെ പിഎസ്ജി ചാംപ്യന്‍സ് ലീഗ് നേടുകയാണെങ്കില്‍ വലിയ ബോണസ് ലഭിക്കുന്ന രീതിയിലാണ് നെയ്മറിന്റെ കരാര്‍. ക്ലബില്‍ സന്തോഷവാനാണെന്ന് നെയ്മര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

ഇത്തവണ ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി സെമിയില്‍ പുറത്തായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റതോടെയാണ് പിഎസ്ജിക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ കടന്ന ടീമാണ് പിഎസ്ജി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച