പുരുഷന്മാരുമായി ബന്ധം; 23കാരനുമായുള്ള ബന്ധം നെയ്മറിന്റെ അമ്മ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

By Web TeamFirst Published Apr 25, 2020, 3:57 PM IST
Highlights

ചില പുരുഷന്‍മാരുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ റാമോസിനെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വാര്‍ത്തകള്‍. 

റിയോ ഡി ജനീറോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം നെയ്മറിന്റെ അമ്മ നദീനെ ഗോണ്‍സാല്‍വസ് സാന്റോസിന് പുതിയ ജീവിത പങ്കാളിയെ ലഭിച്ചിട്ട് 10 ദിവസം തികയുന്നതെയുള്ളൂ. 23കാരനായ തിയാഗോ റാമോസായിരുന്നു 52കാരിയായ നദീനെയുടെ പങ്കാളി. എന്നാല്‍ ഇരുവരും പിരിഞ്ഞുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ചില പുരുഷന്‍മാരുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ റാമോസിനെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വാര്‍ത്തകള്‍. 

കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് നെയ്മറെക്കാള്‍ ആറു വയസ്സിന് ചെറുപ്പമായ 23കാരനുമായി നദീനെ ഡേറ്റിംഗിലാണെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇക്കാര്യം സ്ഥിരീകരിച്ച് ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെക്കുകയും ചെയ്തു. 'ചില കാര്യങ്ങള്‍ നമുക്ക് വിശദീകരിക്കാനാവില്ല. ജീവിക്കാനേ സാധിക്കൂ' എന്ന കുറിപ്പോടെയായിരുന്നു നെയ്മറിന്റെ മാതാവ് പുതിയ പങ്കാളിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്.

നെയ്മറിന്റെ പിതാവും ഏജന്റുമായ വാഗ്‌നര്‍ റിബെറോയില്‍ നിന്ന് നദീനെ 2016 വിവാഹമോചനം നേടിയിരുന്നു. വാഗ്‌നര്‍ റിബെയ്‌റോയുമായി കാല്‍നൂറ്റാണ്ട് പിന്നിട്ട വിവാഹ ബന്ധമാണ് 2016ല്‍ നദീനെ ഗോണ്‍സാല്‍വസ് വേര്‍പ്പെടുത്തിയത്. പുതിയ പങ്കാളിയെക്കുറിച്ച് നദീനെ ഗോണ്‍സാല്‍വസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന സാക്ഷാല്‍ നെയ്മര്‍ ജൂനിയറും വാഗ്‌നര്‍ റിബെയ്‌റോയും ആശംസകളറിയിച്ചിരുന്നു. സന്തോഷത്തോടെയിരിക്കു അമ്മേ, സ്‌നേഹത്തോടെ എന്നായിരുന്നു നെയ്മറുടെ മറുപടി.

നദീനെ ഗോണ്‍സാല്‍വസിനെ പരിചയപ്പെടും മുമ്പെ നെയ്മറുടെ കടുത്ത ആരാധകനായിരുന്നു ബ്രസീലിലെ പെര്‍നാംബുകോ സ്വദേശിയായ  റാമോസ്. നെയ്മറിനോടുള്ള ആരാധന മൂത്ത് 2017ല്‍ തിയാഗോ റാമോസ് നെയ്മറിനയച്ച സന്ദേശം ഇങ്ങനെയായിരുന്നു, 'നെയ്മര്‍, താങ്കള്‍ മികച്ച കളിക്കാരനാണ്. താങ്കളേപ്പോലൊരു ഫുട്‌ബോള്‍ താരത്തിന്റെ ആരാധകനായിരിക്കുകയെന്നത് നല്‍കുന്ന സന്തോഷം വിവരിക്കാനാവില്ല, താങ്കളുടെ പ്രകടനം എന്നും എന്നെ വല്ലാതെ പ്രചോദിപ്പിക്കാറുണ്ട്.'' എന്തായാലും പുതിയ സംഭവവികാസങ്ങളെ കുറിച്ച് നെയ്മര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

click me!