
കൊച്ചി: ഇയാന്‍ ഹ്യൂമിനെ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ മറക്കാനിടയില്ല. രണ്ട് സീസണില്‍ താരം ബ്ലാസ്‌റ്റേഴിനൊപ്പമുണ്ടായിരുന്നു. 29 മത്സരങ്ങളില്‍ നിന്ന് പത്ത് ഗോളുകള്‍ കനേഡിയന്‍ താരം ബ്ലാസ്‌റ്റേഴ്‌സിനായി നേടിയിട്ടുണ്ട്. ആരാധകര്‍ അദ്ദേഹത്തെ ഹ്യൂമേട്ടനെന്ന് സ്‌നേഹത്തോടെ വിളിച്ചു. ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് പോയ ശേഷവും അദ്ദേഹം ക്ലബിനോട് സ്‌നേഹം കാണിച്ചു.
ഔദ്യോഗിക പ്രഖ്യാപനമെത്തി; ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്ത് ഇനി ഷാട്ടോരി ഇല്ല
2017-18 സീസണിലാണ് അദ്ദേഹം അവസാനമായി ബ്ലാസ്‌റ്റേഴ്‌സ് ജേഴ്‌സി അണിഞ്ഞത്. ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരെ എടികെയ്ക്ക് വേണ്ടി കളിച്ച ഒരു അനുഭവം പറഞ്ഞിരിക്കുകയാണ് താരം. ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കുറിച്ചാണ് ഹ്യൂം സംസാരിച്ചത്. ഹ്യൂം തുടര്‍ന്നു... ''എടികെയ്ക്ക് വേണ്ടി ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ കൊച്ചിയില്‍ കളിച്ചത് മറക്കാനാകാത്ത അനുഭവമാണ്. അടുത്തുള്ള തരാം എന്താണെന്ന് പറയുന്നത് പോലും കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.
അത്രത്തോളം ആവേശമാണ് കൊച്ചിയില്‍. ബ്ലാസ്‌റ്റേഴ്‌സിനെതിരെ കൊച്ചിയില്‍ കളിക്കുന്നത് ബുദ്ധിമുട്ടേറഇയ കാര്യമാണ്. എതിരാളികളെ കീഴടക്കാന്‍ ആരാധകര്‍ മാത്രം മതി. ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടിയാണ് കളിക്കുന്നതെങ്കില്‍, ആ അനുഭവും അവിസ്മരണീയമായിരിക്കും.'' ഹ്യൂം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!