'പിഎസ്ജി വിട്ട് എങ്ങോട്ടേക്കുമില്ല'; ക്ലബ് വിടുമെന്ന വാര്‍ത്തകള്‍ തള്ളി ബ്രസീലിയന്‍ താരം നെയ്മര്‍

Published : May 26, 2022, 03:52 PM IST
'പിഎസ്ജി വിട്ട് എങ്ങോട്ടേക്കുമില്ല'; ക്ലബ് വിടുമെന്ന വാര്‍ത്തകള്‍ തള്ളി ബ്രസീലിയന്‍ താരം നെയ്മര്‍

Synopsis

30കാരനായ നെയ്മറിന് 2025 വരെ പിഎസ്ജിയുമായി കരാറുണ്ട്. 2017ല്‍ ബാഴ്‌സലോണയില്‍ നിന്ന് പിഎസ്ജിയിലെത്തിയ നെയ്മര്‍, ക്ലബ്ബില്‍ തന്റെ  100ആം ഗോള്‍ അവസാന മത്സരത്തില്‍ നേടിയിരുന്നു. 

പാരീസ്: ഈ വര്‍ഷം പിഎസ്ജി വിടുമെന്ന വാര്‍ത്തകള്‍ തള്ളി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍. ബ്രസീലിയന്‍ താരം ടീം വിടാന്‍ ആഗ്രഹിച്ചാല്‍ പിഎസ്ജി എതിര്‍ക്കില്ലെന്ന് ചില ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു താരം. 'ഊഹാപോഹങ്ങളെക്കുറിച്ച് അറിയില്ല. പിഎസ്ജിയില്‍ തുടരാനാണ് എന്റെ താല്‍പര്യം.' നെയ്മര്‍ പ്രതികരിച്ചു. 30കാരനായ നെയ്മറിന് 2025 വരെ പിഎസ്ജിയുമായി കരാറുണ്ട്. 2017ല്‍ ബാഴ്‌സലോണയില്‍ നിന്ന് പിഎസ്ജിയിലെത്തിയ നെയ്മര്‍, ക്ലബ്ബില്‍ തന്റെ  100ആം ഗോള്‍ അവസാന മത്സരത്തില്‍ നേടിയിരുന്നു. 

സലാ ലിവര്‍പൂളില്‍ തന്നെ

ലിവര്‍പൂളിലെ ഭാവിയില്‍ നിര്‍ണായക പ്രഖ്യാപനവുമായി സൂപ്പര്‍ താരം മുഹമ്മദ് സലാ. അടുത്ത സീസണിലും ലിവര്‍പൂള്‍ ടീമില്‍ തുടരുമെന്ന് സലാ വ്യക്തമാക്കി. ഇതോടെ സലായുടെ ക്ലബ്ബ ്മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് തല്‍ക്കാലത്തേക്ക് അവസാനമായി. അടുത്ത സീസണിന് ഒടുവില്‍ ലിവര്‍പൂളുമായുള്ള കരാര്‍ അവസാനിക്കുന്നതിനാല്‍, സലാ ഈ വര്‍ഷം തന്നെ ക്ലബ്ബ് വിടുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ചാംപ്യന്‍സ് ലീഗ് ഫൈനലിലാണ് ഇപ്പോള്‍ ശ്രദ്ധയെന്നും, കരാര്‍ നീട്ടുന്നത് സംബന്ധിച്ച് കൂടുതല്‍
പ്രതികരണത്തിന് ഇല്ലെന്നും സലാ പറഞ്ഞു.

വിന്‍സെന്റ് കൊമ്പനി പ്രീമിയര്‍ ലീഗിലേക്ക്

മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍താരമായിരുന്ന വിന്‍സെന്റ് കൊമ്പനി വീണ്ടും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക്. ഇത്തവണ ബേണ്‍ലിയുടെ പരിശീലകനായിട്ടാണ് മുന്‍ ബെല്‍ജയിന്‍ താരം കൂടിയായ കൊമ്പനി ഇംഗ്ലണ്ടിലെത്തുന്നത്. അടുത്തിടെ ബെല്‍ജിയം ക്ലബ്ബ് ആന്‍ഡര്‍ലെറ്റിന്റെ പരിശീലകസ്ഥാനം അദ്ദേഹം ഒഴിഞ്ഞിരുന്നു. ഈ സീസണില്‍ പ്രീമിയര്‍ ലീഗ് ഒന്നാം ഡിവിഷനില്‍ നിന്ന് ബേണ്‍ലി രണ്ടാംഡിവിഷനിലേക്ക് തരം താഴ്ത്തപ്പെട്ടിരുന്നു. ബേണ്‍ലിയെ വീണ്ടും പ്രീമിയര്‍ലീഗിലെത്തിക്കുകയാണ് ുതിയ പരിശീലകന്റെ വെല്ലുവിളി. 2008 മുതല്‍ 2019 വരെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ാരമായിരുന്നു വിന്‍സെന്റ് കൊമ്പനി.

ചെല്‍സിക്ക് പുതിയ ഉടമകള്‍

ചെല്‍സിയില്‍ റൊമാന്‍ അബ്രമോവിച്ച് യുഗത്തിന് അവസാനം. ക്ലബ്ബിന്റെ ഏറ്റെടുക്കലിന് പുതിയ ഉടമകള്‍ക്ക് പീമിയര്‍ ലീഗും ബ്രിട്ടന്‍ സര്‍ക്കാരും അംഗീകാരം നല്‍കി. 19 വര്‍ഷത്തിന് ശേഷം ഔദ്യോഗികമായി ചെല്‍സിയില്‍ നിന്ന് പടിയിറങ്ങുകയാണ്. അമേരിക്കന്‍ ശതകോടീശ്വരന്‍ ടോഡ് ബോഹ്ലിയുടെ നേതൃത്വത്തിലുള്ള കണ്‍സോഷ്യത്തിനാണ് ഇനി ചെല്‍സിയുടെ ഉടമസ്ഥാവകാശം. 425 കോടി യൂറോയ്ക്കാണ് കൈമാറ്റം. 

ക്ലബ്ബിനെ ഏറ്റെടുത്ത പുതിയ ഉടമകളെ പ്രീമിയര്‍ ലീഗും ബ്രിട്ടന്‍ സര്‍ക്കാരും അംഗീകരിച്ചു. ജീവിതത്തിലും ബിസിനസിലും ഫുട്‌ബോളിലും തോല്‍ക്കാന്‍ ഇഷ്ടപ്പെടാത്ത റഷ്യന്‍ കോടീശ്വരന് പിടിവീണത് വ്‌ലാദിമിര്‍ പുടിനുമായുള്ള ബന്ധത്തിലാണ്. യുക്രെയ്ന്‍ യുദ്ധം വന്നതോടെയാണ് ബ്രിട്ടനിലെ റഷ്യന്‍ കോടീശ്വരന്മാരുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ക്ലബ്ബ് കൈമാറിക്കിട്ടുന്ന തുക 100 ശതമാനവും സന്നദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുമെന്നാണ് റോമന്‍ അബ്രമോവിച്ചിന്റെ പ്രഖ്യാപനം.

PREV
Read more Articles on
click me!

Recommended Stories

ഫിഫ ലോകകപ്പ് മത്സരക്രമം ഇന്നറിയാം, ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന്, തത്സമയം കാണാനുള്ള വഴികള്‍
റയാന്‍ വില്യംസിന് പിന്നാലെ, കനേഡിയന്‍ സ്‌ട്രൈക്കറായ ഷാന്‍ സിംഗ് ഹന്‍ഡാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്