നെയ്മറുടെ അമ്മയ്ക്ക് 23 വയസുകാരന്‍ പുതിയ പങ്കാളി; നെയ്മറുടെ പ്രതികരണം ഇങ്ങനെ

Web Desk   | Asianet News
Published : Apr 14, 2020, 12:18 PM IST
നെയ്മറുടെ അമ്മയ്ക്ക് 23 വയസുകാരന്‍ പുതിയ പങ്കാളി; നെയ്മറുടെ പ്രതികരണം ഇങ്ങനെ

Synopsis

നെയ്മറുടെ അമ്മയും തിയാഗോയും ഒന്നിച്ചുനില്‍ക്കുന്ന പടം ഇന്‍സ്റ്റഗ്രാമിലിട്ട് നദീന്‍ ഇങ്ങനെ കുറിച്ചു  ‘ചിലയിടങ്ങളിൽ ജീവിക്കുമ്പോൾ അതു വിശദീകരിക്കാൻ പോലുമാകില്ലെന്നാണ്’

സാവോപോളോ: ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മറുടെ മാതാവ് നദീന്‍ ഗോണ്‍സാലവസിന് പുതിയ ബോയ് ഫ്രണ്ട്  ഇരുപത്തിമൂന്നു വയസു മാത്രം പ്രായമുള്ള മോഡലായ തിയാഗോ റാമോസുമൊത്തുള്ള ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ നദീൻ ഷെയർ ചെയ്തത്. ചിത്രത്തിന്  കമൻറുമായി നെയ്മറും രംഗത്തെത്തിയിട്ടുണ്ട്.

നെയ്മറുടെ അമ്മയും തിയാഗോയും ഒന്നിച്ചുനില്‍ക്കുന്ന പടം ഇന്‍സ്റ്റഗ്രാമിലിട്ട് നദീന്‍ ഇങ്ങനെ കുറിച്ചു  ‘ചിലയിടങ്ങളിൽ ജീവിക്കുമ്പോൾ അതു വിശദീകരിക്കാൻ പോലുമാകില്ലെന്നാണ്’. ‘വിശദീകരിക്കാൻ ആകാത്തതെന്ന്’ തിയാഗോ റാമോസ് ഇതിനു മറുപടി നൽകി. നെയ്മറും തരത്തിന്റെ അച്ഛനും ഇതിനോട് സന്തോഷത്തോടെയാണ് പ്രതികരിച്ചത്.

“എല്ലായ്പ്പോഴും സന്തോഷത്തോടെ ഇരിക്കുക, വളരെയധികം സ്നേഹം” എന്നാണ് നെയ്മർ ഇതിനു കമന്‍റായി കുറിച്ചത്. തിയാഗോ റാമോസിനും അദ്ദേഹവുമായുള്ള അമ്മയുടെ ബന്ധത്തിനും നെയ്മറുടെ വീട്ടിൽ സ്വീകാര്യതയുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്. കയ്യടിക്കുന്നതും കൈകൂപ്പുന്നതുമായ സ്മൈലികൾ ഇട്ടാണ് നെയ്മറുടെ അച്ഛൻ ഈ ചിത്രത്തോടു പ്രതികരിച്ചത്.

നെയ്മറുടെ ഇരുപത്തിയെട്ടാം പിറന്നാളിന് തിയാഗോ റാമോസ് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. അതേ സമയം നെയ്മർക്ക് തന്നേക്കാൾ പ്രായം കുറഞ്ഞ ഒരുത്തനെ രണ്ടാനച്ഛനായി ലഭിച്ചു എന്ന രീതിയിലാണ് സോഷ്യൽ മീഡിയയില്‍ വാര്‍ത്ത വൈറലാകുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസിയുടെ സന്ദര്‍ശനത്തിന് ശേഷം കൊല്‍ക്കത്തയില്‍ സംഘര്‍ഷം; സാള്‍ട്ട് ലേക്ക് സ്റ്റേഡിയം നശിപ്പിച്ചു
മെസി നാളെയെത്തും, കൂടെ ഡി പോളും സുവാരസും; വരവേല്‍ക്കാനൊരുങ്ങി കൊല്‍ക്കത്ത