ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് ജയം; നോര്‍ത്ത് ഈസ്റ്റിന്‍റെ പ്രതീക്ഷകള്‍ അസ്ഥാനത്ത്

Published : Jan 16, 2020, 09:40 PM IST
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് ജയം; നോര്‍ത്ത് ഈസ്റ്റിന്‍റെ പ്രതീക്ഷകള്‍ അസ്ഥാനത്ത്

Synopsis

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ തോല്‍വി.

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ തോല്‍വി. റാഫേല്‍ ക്രിവെല്ലാരോ, നെരിജസ് വാസ്‌കിസ് എന്നിവരാണ് ചെന്നൈയിന്റെ ഗോളുകള്‍ നേടിയത്. ഇതോടെ ചെന്നൈയിന്‍ എഫ്‌സി 12 മത്സരങ്ങളില്‍ 15 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് കയറി. 

ചെന്നൈയിന്‍ എഫ്‌സിയുടെ ഹോംഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. ക്രിവെല്ലാരോയുടെ തകലര്‍പ്പന്‍ ലോങ് റേഞ്ചാണ് ചെന്നൈയിന് ലീഡ് സമ്മാനിച്ചത്. 58ാം ഇടത് പാര്‍ശ്വത്തില്‍ നിന്ന് ക്രിവെല്ലാരോ തൊടുത്ത ഷോട്ട് സ്ഥാനം തെറ്റി നില്‍ക്കുകയായിരുന്ന ഗോള്‍ കീപ്പര്‍ സുഭൈഷിനെ മറികടന്ന് ഗോള്‍വര കടന്നു. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം ചെന്നൈയിന്‍ ലീഡുയര്‍ത്തി. ബോക്‌സിന് പുറത്തുനിന്നുള്ള വാസ്‌കിസിന്റെ ഷോട്ടാണ് ചെന്നൈയിന് ലീഡ് സമ്മാനിച്ചത്.

11 മത്സരങ്ങളില്‍ 11 പോയിന്റ് മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് ഒമ്പതാം സ്ഥാനത്താണ്. നാളെ മുംബൈ സിറ്റി സ്വന്തം ഗ്രൗണ്ടില്‍ ബംഗളൂരു എഫ്‌സിയെ നേരിടും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

നോക്കൗട്ട് പഞ്ച്, പഞ്ചാബിനെ ഗോൾമഴയില്‍ മുക്കി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍, ജയം എതിരില്ലാത്ത 4 ഗോളിന്
കോഴിക്കോട് സ്‌റ്റേഡിയം സജ്ജമല്ല; കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍ കൊച്ചിയില്‍ തന്നെ നടന്നേക്കും