ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: പ്ലേ ഓഫില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെ

Published : Mar 30, 2025, 01:35 PM IST
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: പ്ലേ ഓഫില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെ

Synopsis

ലീഗ് റൗണ്ടിലെ നാലാം സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം.

ഷില്ലോംഗ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് ഇറങ്ങും. ജംഷഡ്പൂര്‍ എഫ്‌സിയാണ് എതിരാളികള്‍. ഐഎസ്എല്‍ പ്ലേ ഓഫില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് ജംഷെഡ്പൂര്‍ എഫ് സിയെ നേരിടും. ഷില്ലോംഗില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. ഐഎസ്എല്‍ ചരിത്രത്തിലെ ആദ്യ സെമി ഫൈനല്‍ ലക്ഷ്യമിട്ട് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ജംഷെഡ്പൂര്‍ എഫ്‌സിയും മുഖാമുഖം. 

ലീഗ് റൗണ്ടിലെ നാലാം സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. സീസണില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയിച്ച ആത്മവിശ്വാസവുമായാണ് നോര്‍ത്ത് ഈസ്റ്റ് ഇറങ്ങുന്നത്. ഹോം ഗ്രൗണ്ടില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് ജയിച്ച ഹൈലാന്‍ഡേഴ്‌സ് ജംഷെഡ്പൂരിന്റെ മൈതാനത്ത് രണ്ടുഗോള്‍ ജയവും സ്വന്തമാക്കി. പ്രതിരോധ നിരയിലെ പാളിച്ചകളാണ് ജംഷെഡ്പൂരിന്റെ പ്രതിസന്ധി. മൊറോക്കന്‍ സ്‌ട്രൈക്കര്‍ അലാവുദ്ദീന്‍ അജാരേയുടെ സ്‌കോറിംഗ് കരുത്തിലാണ് നോര്‍ത്ത് ഈസ്റ്റിന്റെ മുന്നേറ്റം.

ജംഷെഡ്പൂരിനെതിരെ നേടിയ നാലുഗോള്‍ ഉള്‍പ്പടെ അരാജെ ഈ സീസണിലെ 24 കളിയില്‍ സ്വന്തമാക്കിയത് 23ഗോള്‍. മൊറോക്കന്‍താരത്തിന് പിന്തുണയുമായി മലയാളിതാരം എം എസ് ജിതിനുമുണ്ട്. അലാവുദ്ദീനെ പിടിച്ചുകെട്ടുകയാവും ജംഷെഡ്പൂര്‍ കോച്ച് ഖാലിദ് ജമീലിന്റെ പ്രധാന വെല്ലുവിളി. ഇരുടീമും നേര്‍ക്കുനേര്‍ വരുന്ന പതിനേഴാമത്തെ മത്സരമാണിത്. ജംഷെഡ്പൂര്‍ ആറിലും നോര്‍ത്ത് ഈസ്റ്റ് നാലിലും ജയിച്ചപ്പോള്‍ ആറ് മത്സരം സമനിലയില്‍.

ബെംഗളൂരു എഫ്‌സി സെമിയില്‍

ബെംഗളൂരു: മുംബൈ സിറ്റിയെ തകര്‍ത്ത് ബെംഗളൂരു എഫ് സി ഐഎസ്എല്‍ സെമിയില്‍. പ്ലേ ഓഫില്‍ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ബെംഗളൂരുവിന്റെ ജയം. ബെംഗളൂരു സെമിയില്‍ ഏപ്രില്‍ ആറിന് ഗോവയെ നേരിടും. സ്‌കോറിംഗിന് തുടക്കമിട്ടത് സുരേഷ് സിംഗ്, ഒന്‍പതാം മിനിറ്റില്‍. ഇടവേളയ്ക്ക് തൊട്ടുമുന്നേ എഡ്ഗാര്‍ മെന്‍ഡസിലൂടെ രണ്ടാംഗോള്‍. എഴുപത്തിരണ്ടാം മിനിറ്റില്‍ റയാന്‍ വില്യംസും തൊട്ടുപിന്നാലെ സുനില്‍ ഛേത്രിയുടെ സൂപ്പര്‍ ഫിനിഷും. എണ്‍പത്തിമൂന്നാം മിനിറ്റില്‍ ഹോര്‍ജെ പേരേര ഡിയാസ്‌കൂടി ലക്ഷ്യം കണ്ടപ്പോള്‍ ലീഗ് റൗണ്ടിലെ അവസാന മത്സരത്തിലേറ്റ തോല്‍വിക്ക് ബിഎഫ്‌സിയുടെ മധുര പ്രതികാരം കൂടിയായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മെസി നാളെയെത്തും, കൂടെ ഡി പോളും സുവാരസും; വരവേല്‍ക്കാനൊരുങ്ങി കൊല്‍ക്കത്ത
1000 കി.മീ യാത്ര ചെയ്താൽ മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ എടുക്കാം, മുടക്കേണ്ട തുക കൈയിലുണ്ടോ, ജിഎസ്ടി കൂടാതെ 10 ലക്ഷം!