
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ്(Manchester United) പരിശീലക പദവിയൊഴിഞ്ഞ ഒലേ സോള്‍ഷെയറെ(Ole Gunnar Solskjaer) പ്രശംസിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(Cristiano Ronaldo). സോള്‍ഷെയര്‍ മികച്ച വ്യക്തിത്വം ഉള്ളയാള്‍ ആണെന്ന് റൊണാള്‍ഡോ ട്വിറ്ററില്‍ കുറിച്ചു. താന്‍ ആദ്യംയുണൈറ്റഡിൽ എത്തുമ്പോള്‍ സോള്‍ഷെയര്‍ ആയിരുന്നു സ്ട്രൈക്കര്‍, പിന്നീട് ക്ലബ്ബിലേക്ക് മടങ്ങിവന്നപ്പോള്‍ സോള്‍ഷെയര്‍ പരിശീലകനായെന്നും റൊണാള്‍ഡോ പറഞ്ഞു.
സോള്‍ഷെയര്‍ക്ക് എല്ലാ ആശംസകളും നേരുന്നതായും താരം കുറിച്ചു. യുണൈറ്റഡിന്‍റെ തുടര്‍തോൽവികളിൽ
റൊണാള്‍ഡോ അസ്വസ്ഥനാണെന്നും, പരിശീലകനെ മാറ്റാന്‍ സൂപ്പര്‍ താരത്തിന്‍റെ ഏജന്‍റ് സമ്മര്‍ദ്ദം ചെലുത്തിയെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
വിതുമ്പലോടെ വിട ചൊച്ചി സോള്‍ഷെയര്‍
അതേസമയം, പരിശീലക പദവി ഒഴിഞ്ഞ ഒലേ സോള്‍ഷെയര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ കാരിംഗ്ടണിലെ പരിശീലന കേന്ദ്രം വിട്ടു. കാത്തുനിന്ന ആരാധകരെ ആലിംഗ്നം ചെയ്താണ് യുണൈറ്റഡ് ഇതിഹാസത്തിന്‍റെ മടക്കം. നോര്‍വ്വെയിലേക്ക് മടങ്ങും മുന്‍പ് സോള്‍ഷയര്‍ യുണൈറ്റഡ് വെബ്സൈറ്റിന് അഭിമുഖവും നൽകി.
ക്ലബ്ബിലേക്ക് ഏത് സമയവും തിരികെ വരാന്‍ കഴിയുമെന്നും തന്‍റെ പരിശീലന കാലത്തെ നേട്ടങ്ങളെ കുറിച്ച് അഭിമാനമുണ്ടെന്നും സോള്‍ഷെയര്‍ അഭിമുഖത്തില്‍ പറഞ്ഞു മുന്‍വാതിലിലൂടെ തന്നെ പുറത്തു പോകുമെന്ന് പറഞ്ഞ
സോള്‍ഷെയര്‍, ഇടക്കാല പരിശീലകന്‍ മൈക്കല്‍ കാരിക്കിന്(Michael Carrick) പിന്തുണ അറിയിക്കവേ വിതുമ്പി.
സിദാന്‍ വരുമോ ?; ഏപ്രില്‍ ഫൂളാണോ എന്ന് എന്‍റിക്വേ
ഒലേ സോള്‍ഷെയറിന്‍റെ പകരക്കാരനായി യുണൈറ്റഡ് പരിശീലക സ്ഥാനത്തേക്ക് സ്പെയിന്‍ ദേശീയ ടീം കോച്ച് ലൂയിസ് എന്‍റിക്വേയെ(Luis Enrique) പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.എന്നാൽ ഇത് സംബന്ധിച്ച് പ്രതികരണം തേടിയ മാധ്യമങ്ങളോട് , ഇന്ന് ഏപ്രിൽ ഫൂള്‍ ആണോ എന്നായിരുന്നു എന്‍റിക്വേയുടെ മറുപടി.
എന്നാല്‍ മുന്‍ റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാന്‍(Zinedine Zidane), മൗറീഷ്യോ പോച്ചെറ്റീനോ(Mauricio Pochettino) എന്നിവരെയും മാഞ്ചസ്റ്റര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. പോച്ചെറ്റിനോയെ അടുത്ത സീസണ്‍ മുതല്‍ സ്ഥിരം പരിശീലകനായി എത്തിക്കാനാണ് മാഞ്ചസ്റ്ററിന്‍റെ പദ്ധതിയെന്നും സൂചനകളുണ്ട്. എന്നാല്‍ നിലവില്‍ ഒരു ടീമിന്‍റെ പരിശീലക ചുമത ഇല്ലാത്ത സിദാന്‍റെ പേരിന് മുന്‍തൂക്കം നല്‍കുന്നവരും ആരാധകര്‍ക്കിടയിലുണ്ട്. അടുത്ത പരിശീലകനെ നിയമിക്കുന്നതുവരെ മൈക്കല്‍ കാരിക്കിനാണ് ഇടക്കാല പരിശീലകന്‍റെ ചുമതല.
ജയിച്ചുകൊണ്ടേയിരിക്കണം, ഇല്ലെങ്കില്‍ തിനിക്കും സോള്‍ഷെയറിന്‍റെ വഴിയെന്ന് ഗ്വാര്‍ഡിയോള
അതിനിടെ, ഒലേ സോള്‍ഷെയറിനെ മാഞ്ചസ്റ്റര്‍ യുണൈററഡ് നീക്കിയതിൽ പ്രതികരണവുമായി മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള(Pep Guardiola) രംഗത്തെത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോലെയുള്ള വമ്പന്‍ ടീമുകളില്‍ ആകുമ്പോള്‍ ജയിച്ചേ മതിയാകൂ. ജയിച്ചില്ലെങ്കില്‍ പരിശീലകരുടെ നില പരുങ്ങലിലാകും. സിറ്റി ജയിക്കുന്നത് കൊണ്ടാണ് താന്‍ ഇപ്പോഴും പരിശീലക സ്ഥാനത്ത് തുടരുന്നതെന്നും അല്ലെങ്കില്‍ മറ്റൊരാള്‍ തനിക്ക് പകരം എത്തുമെന്നും ഗ്വാര്‍ഡിയോള പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!