ഇന്ത്യയ്‌ക്കെതിരെയുള്ള സമനില വഴങ്ങാൻ കാരണം ബെംഗളൂരുവിലെ ഗതാഗതക്കുരുക്കെന്ന് പനാമ പരിശീലകൻ

Published : Sep 27, 2026, 02:45 PM IST
India vs Panama

Synopsis

മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തിലെത്താൻ രണ്ടു മണിക്കൂറിലധികം ബംഗളൂരുവിലെ കനത്ത ട്രാഫിക്കിൽ കിടക്കേണ്ടി വന്നതായി തോമസ് ക്രിസ്റ്റ്യൻസെൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബെംഗളൂരു: ഇന്ത്യയ്‌ക്കെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ സമനിലയിൽ (1-1) കുടുങ്ങിയതിന് പിന്നാലെ പ്രതികരണവുമായി പനാമ പരിശീലകൻ തോമസ് ക്രിസ്റ്റ്യൻസെൻ. ബംഗളൂരുവിലെ കടുത്ത ഗതാഗതക്കുരുക്കും യാത്രയിലെ ബുദ്ധിമുട്ടുകളുമാണ് ടീമിന്‍റെ മോശം പ്രകടനത്തിന് പ്രധാന കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി.2026 ലോകകപ്പിന് യോഗ്യത നേടിയ പനാമ, ഇന്ത്യയ്‌ക്കെതിരെ വൻ വിജയം നേടുമെന്നാണ് കരുതയിരുന്നതെങ്കിലും പ്രതീക്ഷിക്കൊത്ത് ഉയരാന്‍ അവർക്ക് സാധിച്ചില്ല.

മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തിലെത്താൻ രണ്ടു മണിക്കൂറിലധികം ബംഗളൂരുവിലെ കനത്ത ട്രാഫിക്കിൽ കിടക്കേണ്ടി വന്നതായി തോമസ് ക്രിസ്റ്റ്യൻസെൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഇതൊരു ഒഴികഴിവായി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എന്നാൽ സ്റ്റേഡിയത്തിലെത്താൻ ഗതാഗതക്കുരുക്കിൽപ്പെട്ട് രണ്ടു മണിക്കൂർ ബസ്സിൽ ചെലവഴിക്കുക എന്നത് എളുപ്പമല്ല. ഇവിടുത്തെ യാത്രാ ക്രമീകരണങ്ങളും സങ്കീർണ്ണമായിരുന്നു. ഭാവിയിൽ ഇത്തരം കരാറുകളിൽ ഒപ്പുവെക്കുമ്പോൾ ഞങ്ങൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. കളിക്കാർക്ക് മികച്ച സൗകര്യങ്ങൾ ലഭിക്കേണ്ടതുണ്ട്-ക്രിസ്റ്റ്യൻസെൻ പറഞ്ഞു.

യാത്രാ ബുദ്ധിമുട്ടുകൾക്ക് പുറമെ, ടീമിലെ അഴിച്ചുപണിയുടെ ഭാഗമായി അഞ്ച് പുതിയ കളിക്കാരെയാണ് പനാമ ആദ്യ ഇലവനിൽ ഇറക്കിയത്. ആവശ്യത്തിന് പരിശീലന സമയം ലഭിക്കാതിരുന്നതും തിരിച്ചടിയായി.യുവതാരങ്ങളെ സംയോജിപ്പിച്ചു കൊണ്ടുപോകാൻ മതിയായ സമയം ലഭിച്ചില്ലെന്നും തോമസ് കൂട്ടിച്ചേർത്തു.തലമുറമാറ്റം എളുപ്പമല്ല. അഞ്ച് കളിക്കാരാണ് ഇന്ന് ആദ്യമായി പനാമയ്‌ക്കായി തുടക്കം കുറിച്ചത്. മത്സരഫലത്തിന്‍റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. യാത്രയും മറ്റു ബുദ്ധിമുട്ടുകളും കാരണം ഞങ്ങൾക്ക് പരിശീലിക്കാൻ സമയം ലഭിച്ചില്ല-അദ്ദേഹം വ്യക്തമാക്കി.

മൈതാനത്ത് പനാമ പ്രതിരോധത്തിൽ വരുത്തിയ വീഴ്ചകൾ മുതലാക്കാൻ ഇന്ത്യൻ മുന്നേറ്റ നിരയ്‌ക്ക് സാധിച്ചു. ഇന്ത്യയുടെ തന്ത്രപരമായ കളിയെ പനാമ പരിശീലകൻ പ്രശംസിച്ചു. ഞങ്ങളുടെ ഘടന അൽപ്പം അസംഘടിതമായിരുന്നു. അതാണ് പന്ത് ലഭിച്ചപ്പോഴൊക്കെ ആക്രമിച്ചു കളിക്കാൻ ഇന്ത്യയ്‌ക്ക് അവസരമൊരുക്കിയത്. ഇന്ത്യയ്‌ക്ക് സ്ഥലവും സമയവും നൽകിയാൽ അവർ മികച്ച കളി പുറത്തെടുക്കും. അവരുടെ മുന്നേറ്റനിരക്കാരൻ ഞങ്ങളുടെ പ്രതിരോധത്തിന് വലിയ ഭീഷണിയാണ്യർത്തിയത്- ക്രിസ്റ്റ്യൻസെൻ കൂട്ടിച്ചേർത്തു. ഫിഫ റാങ്കിംഗില്‍ 41-ാ സ്ഥാനത്തുള്ള പനാമയെ സമനിലയിൽ തളയ്ക്കാനായത് ഇന്ത്യൻ ഫുട്ബോൾ ടീമിന് വലിയ ആത്മവിശ്വാസം നൽകുന്ന നേട്ടമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യക്കെതിരായ സമനിലയ്ക്ക് പിന്നാലെ ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിനെയും യാത്രാ ബുദ്ധിമുട്ടുകളെയും വിമര്‍ശിച്ച് പനാമ പരിശീലകന്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് അടുത്തമാസം തുടക്കം; കൊല്‍ക്കത്ത ഡാര്‍ബി നവംബര്‍ 29ന്