കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ സീസണിന് അടുത്തമാസം പത്തിന് തുടക്കമാവും. ബെംഗളൂരു എഫ്.സി ഉദ്ഘാടന മത്സരത്തില്‍ പുതിയ ടീമായ സ്‌പോര്‍ട്ടിങ് ക്ലബ്ബ് ഡല്‍ഹിയെ നേരിടും. 2027 ജനുവരി 17 വരെ നീളുന്ന ഒന്നാം ഘട്ടത്തിലെ 78 മത്സരങ്ങളുടെ തീയതികളാണ് പ്രഖ്യാപിച്ചത്. രണ്ടാം ഘട്ടത്തിലെയും പ്ലേ ഓഫിലെയും മത്സരക്രമം പിന്നീട് അറിയിക്കും. ഒക്ടോബര്‍ 11 ന് ഇന്റര്‍ കാശിക്കെതിരേയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. നിലവിലെ ചാന്പ്യന്‍മാരായ ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും ഏറ്റുമുട്ടുന്ന കൊല്‍ക്കത്ത ഡാര്‍ബി നവംബര്‍ 29ന്.
ഇത്തവണ 13 ടീമുകളാണ് ഐ എസ് എല്ലില്‍ കളിക്കുക. ഹോം ആന്‍ഡ് എവേ റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍. പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുന്ന ടീമിന് ഐഎസ്എല്‍ ഷീല്‍ഡ് വിന്നേഴ്സ് ട്രോഫി ലഭിക്കും. ആദ്യ ആറ് ടീമുകള്‍ ഐഎസ്എല്‍ കപ്പിനായുള്ള പ്ലേ ഓഫില്‍ കളിക്കും.
സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളില്‍ കാലിക്കറ്റ് എഫ് സിക്ക് വിജയത്തുടക്കം. കാലിക്കറ്റ് എതിരില്ലാത്ത രണ്ട് ഗോളിന് തിരുവനന്തപുരം കൊമ്പന്‍സ് എഫ് സിയെ തോല്‍പിച്ചു. ക്യാപ്റ്റന്‍ പ്രശാന്ത്, അര്‍ജന്റൈന്‍താരം മാക്‌സിമിലിനയാനോ എന്നിവരാണ് കാലിക്കറ്റിന്റെ ഗോളുകള്‍ നേടിയത്. കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച കാലിക്കറ്റ് താരം റിജോണ്‍ ജോസിന് ആദരം അര്‍പ്പിച്ചാണ് മത്സരം തുടങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!