കോക്കെയുടെ ഭീഷണി വിലപ്പോവില്ല; വിനീഷ്യസിന്റെ സാംബാ നൃത്തത്തിന് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍

Published : Sep 17, 2022, 10:48 PM IST
കോക്കെയുടെ ഭീഷണി വിലപ്പോവില്ല; വിനീഷ്യസിന്റെ സാംബാ നൃത്തത്തിന് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍

Synopsis

അവസാന മത്സരത്തില്‍ ഗോള്‍നേട്ടത്തിന് പിന്നാലെ സാംബാ നൃത്തം ചെയ്ത വിനീഷ്യസിനെ റയല്‍ മയോര്‍ക്കയുടെ താരങ്ങള്‍ ശരീരം കൊണ്ടാണ് കൈകാര്യം ചെയ്തത്. മയോര്‍ക്കയുടെ കോച്ചും വിനീഷ്യസുമായി വഴക്കിട്ടു.

മാഡ്രിഡ്: ബ്രസീലിന്റെ സാംബാ നൃത്തം ഏറെ പ്രസിദ്ധമാണ് ഫുട്‌ബോളില്‍. നാളെ ലാ ലിഗയില്‍ റയല്‍ മാഡ്രിഡ്- അത്‌ലറ്റികോ മാഡ്രിഡ് നേര്‍ക്കുനേര്‍ വരുമ്പോള്‍ ചര്‍ച്ചയാകുന്നത് വിനീഷ്യസ് ജൂനിയറിന്റെ സാംബാ നൃത്തമാണ്. ഗോള്‍ നേടിയാല്‍ ഓരോ താരങ്ങളും വ്യത്യസ്ഥ രീതിയിലാണ് ആഘോഷിക്കാറ്. റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ്ജൂനിയര്‍ പലപ്പോഴും മൈതാനത്ത് നൃത്തം ചെയ്താണ് ആഘോഷിക്കുന്നത്.

അവസാന മത്സരത്തില്‍ ഗോള്‍നേട്ടത്തിന് പിന്നാലെ സാംബാ നൃത്തം ചെയ്ത വിനീഷ്യസിനെ റയല്‍ മയോര്‍ക്കയുടെ താരങ്ങള്‍ ശരീരം കൊണ്ടാണ് കൈകാര്യം ചെയ്തത്. മയോര്‍ക്കയുടെ കോച്ചും വിനീഷ്യസുമായി വഴക്കിട്ടു. ഇതിന് പിന്നാലെയാണ് അത്‌ലറ്റിക്കോ മാഡ്രിഡ് ക്യാപ്റ്റന്‍ കോക്കെയുടെ ഭീഷണി. മാഡ്രിഡ് ഡാര്‍ബിക്കായി അത്‌ലറ്റിക്കോ മൈതാനത്തെത്തി ആഘോഷം തുടര്‍ന്നാല്‍ പ്രത്യാഘാതം ഉണ്ടാകുമെന്നായിരുന്നു കോക്കെയുടെ വാക്കുകള്‍.

അബദ്ധം പറയരുത്; വിരാട് കോലിയെ ഓപ്പണറാക്കുന്നതിനെതിരെ ഗൗതം ഗംഭീര്‍

വിനീഷ്യസിനെതിരായ അത്‌ലറ്റിക്കോ നായകന്‍ കോക്കെയുടെ ഭീഷണിക്കെതിരെ നെയ്മര്‍ അടക്കമുള്ള താരങ്ങള്‍ രംഗത്തെത്തി. എന്നാല്‍ ബ്രസീല്‍ ടീമിലെ സഹതാരവും പിഎസ്ജിതാരവുമായ നെയ്മര്‍ അടക്കമുള്ള താരങ്ങള്‍ വിനീഷ്യസിന് പിന്തുണയുമായി രംഗത്തെത്തി. ഗ്രൗണ്ടിലെ ഡ്രിബ്ലിംഗും നൃത്തവും തുടരണമെന്നായിരുന്നു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നെയ്മറിന്റെ പിന്തുണ. അടുത്ത ഗോളിന് ഒന്നിച്ച് നൃത്തം ചെയ്യാമെന്നും നെയ്മര്‍ കുറിച്ചു.

വംശീയവിധ്വേഷത്തിനെതിരായ പോരാട്ടം തുടരണമെന്നായിരുന്നു പെലെയുടെ വാക്കുകള്‍. ബാഴ്‌സലോണ താരം റഫീഞ്ഞയക്കമുള്ളവരും താരത്തിന് പിന്തുണയുമായെത്തി. ബ്രസീലിനൊപ്പവും റയല്‍ജേഴ്‌സിയിലും നൃത്തംചെയ്യുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ചെയ്താണ് വിനീഷ്യസ് കോക്കെയ്ക്ക് മറുപടി നല്‍കിയത്. എന്നാല്‍ അത്‌ലറ്റിക്കോ സ്‌ട്രൈക്കര്‍ അല്‍വാരോ മൊറാറ്റ വിനീഷ്യസിന് പിന്തുണയുമായെത്തി. എല്ലാവര്‍ക്കും ആഘോഷിക്കാന്‍ അവകാശമുണ്ടെന്നും ആരെയും വേദനിപ്പിക്കാനല്ല വിനീഷ്യസിന്റെ നൃത്തമെന്നും മൊറാട്ട പറഞ്ഞു.

അവനില്ല, ടി20 ലോകകപ്പില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല! കാരണങ്ങള്‍ നിരത്തി മഹേല ജയവര്‍ധനെ

സീസണില്‍ എട്ട് കളിയില്‍ അഞ്ച് ഗോളും മൂന്ന് അസിസ്റ്റുമാണ് വിനീഷ്യസിന്റെ പേരിലുള്ളത്. ആഗസ്റ്റില്‍ റയലിന്റെ പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്‌കാരവും വിനീഷ്യസിനായിരുന്നു. കരീം ബെന്‍സെമയുടെ അഭാവത്തില്‍ നാളെ റയല്‍ മാഡ്രിഡിന്റെ മുന്നേറ്റത്തിലെ പ്രധാനി വിനീഷ്യസ് തന്നെയായിരിക്കും. അത്‌ലറ്റിക്കോ മണ്ണില്‍ ഗോള്‍ നേടി വിനീഷ്യസ് ആഘോഷം തുടരുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
 

PREV
Read more Articles on
click me!

Recommended Stories

ഫിഫ ലോകകപ്പ് മത്സരക്രമം ഇന്നറിയാം, ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന്, തത്സമയം കാണാനുള്ള വഴികള്‍
റയാന്‍ വില്യംസിന് പിന്നാലെ, കനേഡിയന്‍ സ്‌ട്രൈക്കറായ ഷാന്‍ സിംഗ് ഹന്‍ഡാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്