ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ ആറ് ടി20 മത്സരങ്ങള്‍ കളിക്കുന്നുണ്ട്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെയാണ് മത്സരം. ഈ പരമ്പരകളില്‍ കോലി ഓപ്പണ്‍ ചെയ്യുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ദില്ലി: ടി20 ലോകകപ്പ് അടുത്തിരിക്കെ പ്ലെയിംഗ് ഇലവന്‍ ഇന്ത്യക്ക് തലവേദനയാവുമെന്നുള്ള കാര്യത്തില്‍ സംശയമൊന്നുമില്ല. കെ എല്‍ രാഹുല്‍- രോഹിത് ശര്‍മ സഖ്യം ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. എന്നാല്‍ അടുത്തിടെ വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് എന്നിവരെ ഓപ്പണര്‍മാരായി ഇന്ത്യ പരീക്ഷിച്ചിരുന്നു. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനെതിരെയാണ് കോലി ഓപ്പണറായി കളിച്ചത്. മത്സരത്തിലൂടെ താരം ടി20 കരിയറിലെ ആദ്യ സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു.

ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ ആറ് ടി20 മത്സരങ്ങള്‍ കളിക്കുന്നുണ്ട്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെയാണ് മത്സരം. ഈ പരമ്പരകളില്‍ കോലി ഓപ്പണ്‍ ചെയ്യുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതിനെതിരെ പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. കോലിയെ ഓപ്പണറാക്കരുതെന്നാണ് ഗംഭീര്‍ പറയുന്നത്. ''അങ്ങനെ ചിന്തിക്കുന്നത് അബദ്ധമാണ്. ഇത്തരം മണ്ടത്തരങ്ങള്‍ പ്രാവര്‍ത്തികമല്ല. രോഹിത് ശര്‍മ ടീമിലുണ്ട്. പിന്നെ എങ്ങനെയാണ് കോലി ഓപ്പണറാവുക. ഓപ്പണര്‍മാര്‍ പത്തോവര്‍ ബാറ്റ് ചെയ്താല്‍ പോലും കോലിയെ പരിഗണിക്കേണ്ടതില്ല. അപ്പോള്‍ സൂര്യകുമാറാണ് കളിക്കേണ്ടത്. നേരത്തെ വിക്കറ്റ് നഷ്ടമായാല്‍ മാത്രം കോലി ക്രീസിലെത്തിയാല്‍ മതി.'' ഗംഭീര്‍ പറഞ്ഞു.

അവനില്ല, ടി20 ലോകകപ്പില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല! കാരണങ്ങള്‍ നിരത്തി മഹേല ജയവര്‍ധനെ

മുന്‍ ഓസീസ് താരം മാത്യു ഹെയ്ഡനും കോലിയുടെ സ്ഥാനത്തെ കുറിച്ച് സംസാരിച്ചു. ''മത്സരം എങ്ങനെ കൊണ്ടുപോവണെന്ന് കോലിക്കറിയാം. അതുകൊണ്ടുതന്നെ മൂന്നാം നമ്പറില്‍ തന്നെ കോലി കളിക്കട്ടെ. സ്‌ട്രൈക്കറ്റ് റൊട്ടേറ്റ് ചെയ്യാന്‍ മിടുക്കനാണ് കോലി. ഇന്ത്യയുടെ ആദ്യ സ്ഥാനങ്ങളെ കുറിച്ച് ചര്‍ച്ചയുടെ ആവശ്യം പോലുമില്ല.'' ഹെയ്ഡന്‍ വ്യക്തമാക്കി.

നിങ്ങളെന്തിനാണ് മഹത്തായ ഒരു ട്വീറ്റ് നശിപ്പിച്ചത്? ജന്മദിനത്തില്‍ സൂര്യകുമാറിനോട് ജെയിംസ് നീഷമിന്റെ ചോദ്യം

മോശം സമയത്തിന് ശേഷം ഏഷ്യാ കപ്പിലാണ് കോലി ഫോമിലേക്ക് തിരിച്ചെത്തിയത്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു കോലി. ഓസ്ട്രേലിയക്കെതിരേ 18 ടി20 മത്സരം കളിച്ചിട്ടുള്ള കോലി 718 റണ്‍സാണ് നേടിയിട്ടുള്ളത്. 59.83 ശരാശരിയും 146.23 സ്ട്രൈക്കറേറ്റുമുണ്ട്. ഏഴ് അര്‍ധ സെഞ്ച്വറി നേടിയ കോലിയുടെ ഉയര്‍ന്ന സ്‌കോര്‍ 90* റണ്‍സാണ്.