എമി മാര്‍ട്ടിനെസിന്റെ തന്ത്രമൊന്നും ഇനി നടന്നേക്കില്ല; പെനാല്‍റ്റി നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ ഫിഫയുടെ ശ്രമം

By Web TeamFirst Published Jan 28, 2023, 6:03 PM IST
Highlights

കോമന്‍ ഫ്രാന്‍സിന്റെ രണ്ടാം കിക്കെടുത്തപ്പോള്‍ മാര്‍ട്ടിനെസ് തടഞ്ഞിട്ടിരുന്നു. കിക്കിന് മുമ്പ് താരത്തിന്റെ ശ്രദ്ധ തിരിക്കാന്‍ മാര്‍ട്ടിനെസ് ശ്രമിച്ചു. കിക്ക് ചെയ്യുന്ന പൊസിഷനില്‍ തന്നെയാണോ പന്ത് വച്ചതെന്ന് പരിശോധിക്കാന്‍ മാര്‍ട്ടിനസ് റഫറിയുടെ സഹായം തേടിയത്.

സൂറിച്ച്: ഖത്തര്‍ ലോകകപ്പ് അര്‍ജന്റീനയ്ക്ക് സമ്മാനിക്കുന്നതില്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത പങ്കുണ്ട്. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു അര്‍ജന്റീന ജയിക്കുന്നത്. മത്സരത്തില്‍ കിംഗ്‌സ്‌ലി കോമാന്റെ കിക്ക് മാര്‍ട്ടിനെസ് തടഞ്ഞിട്ടിരുന്നു. ചൗമേനിയുടെ കിക്ക് പുറത്തേക്ക് പോവുകയും ചെയ്തു. നേരത്തെ, ക്വാര്‍ട്ടര്‍ ഫൈനലിലും മാര്‍ട്ടിനെസിന്റെ സേവുകളാണ് അര്‍ജന്റീനയ്ക്ക് തുണയായത്. താരത്തിന്റെ മൈന്‍ഡ് ഗെയിമും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

കോമന്‍ ഫ്രാന്‍സിന്റെ രണ്ടാം കിക്കെടുത്തപ്പോള്‍ മാര്‍ട്ടിനെസ് തടഞ്ഞിട്ടിരുന്നു. കിക്കിന് മുമ്പ് താരത്തിന്റെ ശ്രദ്ധ തിരിക്കാന്‍ മാര്‍ട്ടിനെസ് ശ്രമിച്ചു. കിക്ക് ചെയ്യുന്ന പൊസിഷനില്‍ തന്നെയാണോ പന്ത് വച്ചതെന്ന് പരിശോധിക്കാന്‍ മാര്‍ട്ടിനസ് റഫറിയുടെ സഹായം തേടിയത്. അടുത്ത നിമിഷം കിക്ക് രക്ഷപ്പെടുത്തുകയും ചെയ്തു. ചൗമേനി കിക്കെടുക്കാനെത്തിയപ്പോള്‍ പന്ത് അകലത്തേക്ക് നീക്കിയിട്ടു. ഏകാഗ്രത നഷ്ടപ്പെട്ട താരം കിക്ക് പുറത്തേക്കടിക്കുകയും ചെയ്തു. പിന്നാലെ മാര്‍ട്ടിനെസിന് മഞ്ഞകാര്‍ഡും ലഭിച്ചിരുന്നു.

എന്നാല്‍ ഗോള്‍ കീപ്പര്‍മാരുടെ ഇത്തരം തന്ത്രങ്ങള്‍ക്ക് തടയിടാന്‍ ഒരുങ്ങുകയാണ് ഫിഫ. ഇത്തരം മൈന്‍ഡ് ഗെയിമുകള്‍ ഗോള്‍ കീപ്പര്‍മാരുടെ ഭാവി ബുദ്ധിമുട്ടുള്ളതാക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. മാര്‍ട്ടിനെസ് ചെയ്തത് അല്‍പ്പം കടുത്തുപോയെന്ന് അന്നുതന്നെ വിമര്‍ശനമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങള്‍ ചെയ്യാത്ത വിധം നിയമങ്ങള്‍ ഉടച്ചുവാര്‍ക്കാനാണ് ഫിഫ ശ്രമിക്കുന്നത്.

ഫ്രഞ്ച് താരങ്ങള്‍ പെനാല്‍റ്റി പാഴാക്കിയതോടെ അര്‍ജന്റീന കിരീടം നേടിയിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍നില 3-3 ആയിരുന്നു. പിന്നാലെയാണ് മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടത്. അര്‍ജന്റീനക്കായി കിക്കെടുത്ത ലിയോണല്‍ മെസി, പൗളോ ഡിബാല, ലിയാന്‍ഡ്രോ പരഡേസ്, ഗോണ്‍സാലോ മോന്റീല്‍ എന്നിവരെല്ലാം ലക്ഷ്യം കണ്ടു. ഫ്രഞ്ച് താരങ്ങളില്‍ കിലിയന്‍ എംബാപ്പെ, കോളോ മുവാനി എന്നിവര്‍ക്ക് മാത്രമാണ് കിക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചിരുന്നത്.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: റെബക്കിനയെ മറികടന്നു; വനിതാ വിഭാഗം കിരീടം സബലെങ്കയ്ക്ക്

click me!