Asianet News MalayalamAsianet News Malayalam

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: റെബക്കിനയെ മറികടന്നു; വനിതാ വിഭാഗം കിരീടം സബലെങ്കയ്ക്ക്

കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണ്‍ ജേത്രിയായ സബലെങ്ക ആദ്യ സെറ്റ് നേടിയ ശേഷമാണ് തോല്‍വിയിലേക്ക് വീണത്. ഒരുതവണ സബലെങ്കയുടെ സെര്‍വ് ബ്രേക്ക് ചെയ്ത റെബക്കിന ആദ്യ സെറ്റ് 6-4ന് സ്വന്തമാക്കി. എന്നാല്‍ രണ്ടും മൂന്നും സെറ്റില്‍ സെബലങ്ക തിരിച്ചടിക്കുകയായിരുന്നു.

Aryna Sabalenka won Australian open women title after beating Rybakina
Author
First Published Jan 28, 2023, 5:12 PM IST

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാവിഭാഗം കിരീടം ബലാറസിന്റെ അറിന സബലെങ്കയ്ക്ക്. ഉസ്‌ബെക്കിസ്ഥാന്റെ എലേന റെബക്കിനയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സബലെങ്ക കിരീടം നേടിയത്. സ്‌കോര്‍ 6-4, 3-6, 4-6. 24കാരിയുടെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. വിംബിള്‍ണിലും യുഎസ് ഓപ്പണിലും സെമി ഫൈനലിലെത്തിയതാണ് ഇതിത് മുമ്പത്തെ മികച്ച പ്രകടനം. 

കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണ്‍ ജേത്രിയായ സബലെങ്ക ആദ്യ സെറ്റ് നേടിയ ശേഷമാണ് തോല്‍വിയിലേക്ക് വീണത്. ഒരുതവണ സബലെങ്കയുടെ സെര്‍വ് ബ്രേക്ക് ചെയ്ത റെബക്കിന ആദ്യ സെറ്റ് 6-4ന് സ്വന്തമാക്കി. എന്നാല്‍ രണ്ടും മൂന്നും സെറ്റില്‍ സെബലങ്ക തിരിച്ചടിക്കുകയായിരുന്നു. ഇതോടെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടവും താരത്തിന് സ്വന്തമായി. സെമിയില്‍  പോളണ്ടിന്റെ മഗ്ദ ലിനെറ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സബലെങ്ക തോല്‍പ്പിച്ചിരുന്നത്. 2012, 2013 വര്‍ഷങ്ങളില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയ വിക്ടോറിയ അസരങ്കയെ നേരിടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് റെബക്കിന ഫൈനലില്‍ കടക്കുന്നത്. സ്‌കോര്‍ 7-6, 6-3.

അതേസമയം, പുരുഷ വിഭാഗം ഫൈനില്‍ നൊവാക് ജോക്കോവിച്ച്, സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിടും. അമേരിക്കയുടെ ടോമി പോളിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജോക്കോവിച്ച് ഫൈനലിലെത്തിയത്. സിറ്റ്സിപാസ്, റഷ്യയുടെ കരേന്‍ ഖച്ചനോവിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. ടോമിക്കെതിരെ ആധികാരികമായിരുന്നു നാലാം സീഡ് ജോക്കോവിച്ചിന്റെ പ്രകടനം. ആദ്യ സെറ്റില്‍ മാത്രമാണ് സെര്‍ബിയന്‍ താരം അല്‍പമെങ്കിലും വെല്ലുവിളി നേരിട്ടത്. എന്നാല്‍ എതിര്‍താരത്തിന്റെ ഒരു സെര്‍വ് ബ്രേക്ക് ചെയ്ത് ജോക്കോവിച്ച് സെറ്റ് സ്വന്തമാക്കി. രണ്ടും മൂന്നും സെറ്റില്‍ ജോക്കോവിച്ച് എതിരാളിയെ നിലത്ത് നിര്‍ത്തിയില്ല. 6-1, 6-2 എന്ന സ്‌കോറിനാണ് ഈ രണ്ട് സെറ്റുകളും മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാംപ്യന്‍ സ്വന്തമാക്കിയത്. 

കഴിഞ്ഞ രണ്ട് തവണയും സെമിയില്‍ പ്രവേശിച്ച താരമാണ് സിറ്റ്സിപാസ്. ഖച്ചനോവിനെ 6-7, 4-6, 7-6, 3-6നാണ് സിറ്റ്സിപാസ് തോല്‍പ്പിച്ചത്. ആദ്യ രണ്ട് സെറ്റുകളും ഖച്ചനോവ് നേടി. എന്നാല്‍ മൂന്നാം സെറ്റില്‍ റഷ്യന്‍ താരം തിരിച്ചടിച്ചു. എന്നാല്‍ നാലാം സെറ്റിലേക്ക്  പോവുന്നതിന് മുമ്പ് സിറ്റ്സിപാസ് മത്സരം പിടിച്ചു. നാലാം സെറ്റ് 3-6നായിരുന്നു സിറ്റ്സിപാസ് ജയിച്ചത്.

നെഞ്ചില്‍ തീയാളി ഹാര്‍ദിക് പാണ്ഡ്യ; രണ്ട് താരങ്ങളുടെ കാര്യത്തില്‍ കടുംവെട്ട് വേണ്ടിവരുമോ?

Follow Us:
Download App:
  • android
  • ios