ഗാങ്ടോക്കിൽ പന്തുതട്ടി പ്രധാനമന്ത്രി; സിക്കിമിലെ യുവതാരങ്ങൾക്കൊപ്പം ഗോളടിച്ചു ഗോളടിപ്പിച്ചും നരേന്ദ്ര മോദി

Published : Apr 28, 2026, 01:50 PM IST
PM Modi Football

Synopsis

സംസ്ഥാന ദിനാഘോഷങ്ങളുടെ ഭാഗമായി സിക്കിമിനായി വൻ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും.

ഗാങ്ടോക്ക്: സിക്കിമിലെ ഗാങ്ടോക്കിൽ വിദ്യാർത്ഥികൾക്കൊപ്പം ഫുട്ബോൾ കളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിക്കിമിന്‍റെ അമ്പതാം സംസ്ഥാന ദിനാഘോഷങ്ങളുടെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ട്രാക്ക് സ്യൂട്ടും ബൂട്ടുമണിഞ്ഞ് കുട്ടികൾക്കൊപ്പം മൈതാനത്ത് ആവേശത്തോടെ പന്തുതട്ടുന്ന ദൃശ്യങ്ങൾ പ്രധാനമന്ത്രി തന്നെ എക്സിലൂടെ പങ്കുവെച്ചു.

ഗാങ്ടോക്കിലെ മനോഹരമായ ഈ പ്രഭാതത്തിൽ സിക്കിമിലെ എന്‍റെ യുവസുഹൃത്തുക്കളോടൊപ്പം കുറച്ച് ഫുട്‌ബോൾ കളിക്കുന്നത് പോലെ ഊർജ്ജം നൽകുന്ന മറ്റൊന്നില്ല എന്നായിരുന്നു വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി കുറിച്ചത്. സംസ്ഥാന ദിനാഘോഷങ്ങളുടെ ഭാഗമായി സിക്കിമിനായി വൻ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും. ഏകദേശം 4,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവ്വഹിക്കും. അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളിലെ 30-ഓളം പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്. ഗാങ്ടോക്കിലെ പൽജോർ സ്റ്റേഡിയത്തിൽ നടക്കുന്ന വിപുലമായ സമാപന ചടങ്ങിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.

 

യുവജനങ്ങൾക്കിടയിൽ ഫിറ്റ്നസും കായിക സംസ്കാരവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി കുട്ടികൾക്കൊപ്പം സമയം ചിലവഴിച്ചത്. റാങ്‌പോയിലെ പുതിയ ഇൻഡോർ ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടെയുള്ള കായിക കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഈ സന്ദർശനത്തിന്‍റെ ഭാഗമാണ്. സിക്കിം ഇന്ത്യൻ യൂണിയന്‍റെ ഭാഗമായതിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ആഴ്‌സനലിന് നിര്‍ണായക പോര്; എതിരാളി ന്യൂകാസില്‍ യുണൈറ്റഡ്
വിനീഷ്യസിനെ അധിക്ഷേപിച്ച അര്‍ജന്റീന താരം ജിയാന്‍ലൂക്ക പ്രെസ്റ്റിയാനിക്ക് ആറ് മത്സരങ്ങളില്‍ വിലക്ക്