യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്; സ്പെയിനിനെ വീഴ്ത്തിയത് പെനൽറ്റി ഷൂട്ടൗട്ടിൽ, കണ്ണീരണിഞ്ഞ് റൊണാൾഡോ

Published : Jun 09, 2025, 03:44 AM ISTUpdated : Jun 09, 2025, 04:27 AM IST
 Cristiano Ronaldo,  Nuno Mendes

Synopsis

ഫൈനലിൽ സ്പെയിനിനെ പെനൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് പോർച്ചുഗൽ ചാംപ്യന്മാരായത്.

യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്. ഫൈനലിൽ സ്പെയിനിനെ പെനൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ചാംപ്യന്മാരായത്. പെനൽറ്റി ഷൂട്ടൗട്ടിൽ 5-3 നാണ് പോർച്ചുഗലിന്‍റെ ജയം. നിശ്ചിത സമയത്തും അധിക സമയത്തും രണ്ട് ഗോൾ വീതം നേടി ഇരു ടീമുകളും സമനില പാലിച്ചു. പോർച്ചുഗലിന്റെ ന്യൂനോ മെൻഡസാണ് ഫൈനലിലെ താരം.

നിശ്ചിത സമയവും എക്സ്ട്രാ സമയവും കടന്ന് പെനൽറ്റി വരെയെത്തിയ കലാശ പോരിനൊടുവിലാണ് പോർച്ചുഗലിന്‍റെ കിരീട നേട്ടം. നിലവിലെ ചാംപ്യന്മാരായ സ്പെയിനിന്‍റെ യുവനിരയെ വീഴ്ത്തി നേടിയ ജയം. ഷൂട്ടൗട്ടിൽ പോർച്ചുഗലിനായി കിക്കെടുത്തവരെല്ലാം വല കുലുക്കി. എന്നാൽ സ്പാനിഷ് താരം അൽവാരോ മൊറാട്ടയുടെ കിക്ക് പോർച്ചുഗൽ ഗോൾ കീപ്പർ ഡിയോഗ കോസ്റ്റ തടഞ്ഞത് നിർണായകമായി. പോർച്ചുഗലിന്റെ റൊണാൾഡോയും സ്പെയിനിന്‍റെ ലമീൻ യമാലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടതിനാൽ ഷൂട്ടൗട്ടിനുണ്ടായിരുന്നില്ല.

21ാം മിനിട്ടിൽ സ്പെയിനിന്‍റെ മാർട്ടിൻ സുബി മെൻഡിയാണ് ആദ്യ ഗോൾ നേടിയത്. പിന്നാലെ 25ാം മിനിട്ടിൽ ന്യൂനോ മെൻഡസ് പോർച്ചുഗലിനായി ആദ്യ ഗോളടിച്ചു. 45ാം മിനിട്ട് വരെ മത്സരം സമനിലയിൽ തുടർന്നു. പക്ഷേ ആദ്യ പകുതി അവസാനിക്കും മുൻപ് ലീഡ് നേടാൻ സ്പെയിന് കഴിഞ്ഞു. മൈക്കൽ ഒയാർ സബാൽ സ്പെയിനിനായി രണ്ടാം ഗോൾ നേടി. രണ്ടാം പകുതിയിലും മുന്നേറ്റം തുടർന്ന സ്പെയിനെ പിടിച്ചു കെട്ടിയത് റൊണാൾഡോ നേടിയ ഗോളാണ്. 61ാം മിനിട്ടിലാണ് ആ നിർണായക ഗോൾ പിറന്നത്. ഇതോടെ 2-2 എന്ന നിലയിലായി.

90ആം മിനിട്ടിലും സമനില തുടർന്നതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. എന്നാൽ 120 മിനിട്ടിന് ശേഷവും വിജയ ഗോൾ പിറന്നില്ല. പെനൽറ്റി ഷൂട്ടൗട്ടിലൂടെ പോർച്ചുഗൽ കപ്പുയർത്തുകയും ചെയ്തു. പോർച്ചുഗലിനായി ഗോണ്‍സാലോ റാമോസ്, വിട്ടീഞ്ഞ, ബ്രൂണോ ഫെർണാണ്ടസ്, ന്യൂനോ മെൻഡസ്, റൂബൻ ഡയസ് എന്നിവരാണ് ഷൂട്ടൗട്ടിൽ ലക്ഷ്യം കണ്ടത്. സ്പാനിഷ് നിരയിൽ മൈക്കൽ മെറീനോ, അലക്സ് ബയേന, ഇസ്കോ എന്നിവരും വല കുലുക്കി.

ജയത്തിന് പിന്നാലെ ആനന്ദ കണ്ണീരണിഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗലിനായി റൊണാൾഡോയുടെ മൂന്നാം കിരീടമാണിത്. 2016ലെ യൂറോ കപ്പും 2019ലെ നേഷൻസ് ലീഗും പോർച്ചുഗൽ ജയിച്ചിരുന്നു. അന്താരാഷ്ട്ര ഫുട്ബോളിലെ റൊണാൾഡോയുടെ ഗോൾ നേട്ടം 138 ആയി.

PREV
Read more Articles on
click me!

Recommended Stories

ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തര്‍ കളത്തില്‍; ലാ ലിഗയില്‍ ബാഴ്‌സലോണ ഇന്നിറങ്ങും