റൊണാൾഡോയ്ക്ക് നിരാശ; നേഷൻസ് ലീഗിൽ വെയിൽസിനെ വീഴ്ത്തി വിജയത്തുടക്കമിട്ട് പോര്‍ച്ചുഗല്‍

Published : Sep 25, 2026, 10:23 AM IST
Joao Felix

Synopsis

മത്സരത്തിലുടനീളം പോർച്ചുഗൽ 19 തവണ എതിർ പോസ്റ്റിലേക്ക് ഷോട്ടുകൾ ഉതിർത്തപ്പോൾ വെയിൽസിന് 4 തവണ മാത്രമേ ലക്ഷ്യത്തിലേക്ക് ഷോട്ടുകള്‍ തൊടുക്കാൻ സാധിച്ചുള്ളൂ.

ലിസ്ബൺ: യുഫേവ നേഷൻസ് ലീഗിന്‍റെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ പോർച്ചുഗലിന് ജയത്തുടക്കം. സ്വന്തം തട്ടകമായ ലിസ്ബണിൽ നടന്ന ആവേശപ്പോരില്‍ എതിരില്ലാത്ത ഒരു ഗോളിന് പോർച്ചുഗൽ വെയിൽസിനെ പരാജയപ്പെടുത്തി. 22-ാം മിനിറ്റിൽ ബോക്സിന് പുറത്തു നിന്നെടുത്ത കിക്കില്‍ പന്ത് വലയിലാക്കി ജാവോ ഫെലിക്സ് ആണ് മത്സരത്തിലെ നിർണായക ഗോൾ നേടിയത്.

പുതിയ പരിശീലകൻ ജോർജ്ജ് ജീസസിന് കീഴിൽ ഇറങ്ങിയ പോർച്ചുഗൽ പന്തടക്കത്തിലും ആക്രമണത്തിലും പൂർണ്ണ ആധിപത്യം പുലർത്തി. മത്സരത്തിലുടനീളം പോർച്ചുഗൽ 19 തവണ എതിർ പോസ്റ്റിലേക്ക് ഷോട്ടുകൾ ഉതിർത്തപ്പോൾ വെയിൽസിന് 4 തവണ മാത്രമേ ലക്ഷ്യത്തിലേക്ക് ഷോട്ടുകള്‍ തൊടുക്കാൻ സാധിച്ചുള്ളൂ. എന്നാൽ ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കാണാൻ പോർച്ചുഗീസ് മുന്നേറ്റ നിര ബുദ്ധിമുട്ടി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പ്രതീക്ഷിക്കൊത്ത് ഉയരാനായില്ല.

മികച്ച ചില അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാൻ റൊണാൾഡോയ്ക്ക് സാധിച്ചില്ല. മത്സരത്തിന്റെ രണ്ടാം പകുതിയിൽ റൊണാൾഡോ ഒരു തവണ വെയില്‍സിന്‍റെ വലകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചു. 67-ാം മിനിറ്റിൽ റൊണാൾഡോയ്ക്ക് പകരം ഗോൺസാലോ റാമോസ് കളത്തിലിറങ്ങി. മത്സരത്തിന്‍റെ അവസാന ഘട്ടത്തിൽ സമനില പിടിക്കാനുള്ള മികച്ച അവസരങ്ങൾ വെയിൽസിന് ലഭിച്ചെങ്കിലും പോർച്ചുഗൽ പ്രതിരോധ താരം റൂബൻ ഡയസിന്‍റെ നിർണായക ഇടപെടലുകൾ പോർച്ചുഗലിന്‍റെ വിജയം ഉറപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്രിസ്റ്റ്യാനോയുടെ വരവ്‌, ലിസ്‌ബണ്‍ എയര്‍പോര്‍ട്ട്‌ ലോക്ക്‌ ഡൗണായി! രാജ്യത്തെ പ്രസിഡന്റിനേക്കാള്‍ വലിയ ആള്‍, യഥാര്‍ഥ സൂപ്പര്‍ഹീറോ
മാറ്റമില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്, കാരിക്കിനും പറ്റില്ലെ? യഥാർത്ഥ പ്രശ്നമെന്താണ്?