ക്രിസ്റ്റ്യാനോയുടെ വരവ്‌, ലിസ്‌ബണ്‍ എയര്‍പോര്‍ട്ട്‌ ലോക്ക്‌ ഡൗണായി! രാജ്യത്തെ പ്രസിഡന്റിനേക്കാള്‍ വലിയ ആള്‍, യഥാര്‍ഥ സൂപ്പര്‍ഹീറോ

Published : Sep 24, 2026, 08:14 PM IST
CRISTIANO RONALDO

Synopsis

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വന്നിറങ്ങിയ ലിസ്‌ബണ്‍ എയര്‍പോര്‍ട്ട്‌ ലോക്ക്‌ ഡൗണ്‍ ആയി! ഇത്‌ കെട്ടുകഥയല്ല. വെയില്‍സ്‌ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായ ക്രെയ്‌ഗ്‌ ബെല്ലാമി നേരില്‍ കണ്ട കാഴ്‌ച.ഒരു പ്രദേശം മുഴുവന്‍ കുറച്ച്‌ നേരത്തെ സ്‌തംഭിച്ചു പോവുകയാണ്‌ അയാള്‍ കടന്നു പോകുമ്പോള്‍.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വന്നിറങ്ങിയ ലിസ്‌ബണ്‍ എയര്‍പോര്‍ട്ട്‌ ലോക്ക്‌ ഡൗണ്‍ ആയി! ഇത്‌ കെട്ടുകഥയല്ല. വെയില്‍സ്‌ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായ ക്രെയ്‌ഗ്‌ ബെല്ലാമി നേരില്‍ കണ്ട കാഴ്‌ച. 2022-24 കാലഘട്ടത്തില്‍ ബണ്‍ലി ക്ലബ്ബിന്റെ സഹപരിശീലകനായിരിക്കെ ക്രെയ്‌ഗ്‌ ബെല്ലാമിയും സംഘവം പോര്‍ച്ചുഗലിലെ ലിസ്‌ബണില്‍ പ്രീ സീസണ്‍ മത്സരം കളിക്കാനെത്തി.

അപ്പോഴവിടെ ഒരു ലോക്‌ ഡൗണ്‍ പ്രതീതി ആയിരുന്നു. എയര്‍പോര്‍ട്ട്‌ മുഴുവന്‍ പോലീസ്‌ കാവല്‍. ഒരു രാജ്യത്തിന്റെ പ്രസിഡന്റിന്‌ നല്‍കുന്ന കനത്ത സുരക്ഷ പോലെയൊന്ന്‌. ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ എയര്‍പോര്‍ട്ടില്‍ എത്തുന്നത്‌ പ്രമാണിച്ചുള്ള തയ്യാറെടുപ്പായിരുന്നു അത്‌. അയാള്‍ നമ്മളൊക്കെ ചിന്തിക്കുന്നതിലും വലിയ സൂപ്പര്‍സ്റ്റാറാണ്‌. ഒരു പ്രദേശം മുഴുവന്‍ കുറച്ച്‌ നേരത്തെ സ്‌തംഭിച്ചു പോവുകയാണ്‌ അയാള്‍ കടന്നു പോകുമ്പോള്‍.

എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന പ്രതീതിയിലാണ്‌ തങ്ങളെല്ലാം പുറത്തേക്ക്‌ നോക്കിയിരുന്നത്‌. എല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ക്ക്‌ ബസില്‍ നിന്ന്‌ പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ആ കാത്തിരിപ്പ്‌ നീളുമ്പോഴാണ്‌, പെട്ടെന്ന്‌ ഒരു കാര്‍ ചീറിപ്പാഞ്ഞെത്തിയത്‌. അതില്‍ നിന്ന്‌ ഒരാള്‍ പുറത്തിറങ്ങി കാറിന്റെ ഡിക്കി തുറന്ന്‌ ഒരു ബാഗ്‌ എടുത്തു. പിന്നാലെ മറ്റൊരാള്‍ പുറത്തിറങ്ങി ആ ബാഗ്‌ തന്റെ തോളിലിട്ടു. അത്‌ മറ്റാരുമല്ല, സാക്ഷാല്‍ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ. പോലീസ്‌ സുരക്ഷയില്‍ അയാള്‍ നടന്നു നീങ്ങുന്നു. ചില പോലീസുകാര്‍ അദ്ദേഹത്തൊടൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നു. അദ്ദേഹം ആരെയും നോക്കാതെ അനായാസം നടന്നു നീങ്ങുന്നു. അതുപോലൊരു നടത്തവും, കാഴ്‌ചയും ജീവിതത്തില്‍ കണ്ടിട്ടില്ല - ബെല്ലാമി ആ നിമിഷം ഓര്‍ത്തെടുക്കുന്നു.

യുവേഫ നാഷന്‍സ്‌ ലീഗില്‍ പോര്‍ച്ചുഗല്‍-വെയില്‍സ്‌ മത്സരം നടക്കാനിരിക്കെയാണ്‌ ക്രെയ്‌ഗ്‌ ബെല്ലാമി ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയുടെ താരപരിവേഷത്തെ കുറിച്ചുള്ള ഓര്‍മ പങ്കുവെച്ചത്‌. കരിയറില്‍ ആയിരം ഗോളുകള്‍ നേടുവാന്‍ ക്രിസ്‌റ്റിയാനോക്ക്‌ സാധിക്കും. ഭ്രാന്തമായ അഭിനിവേശമാണ്‌ അയാളെ നയിക്കുന്നത്‌. അദ്ദേഹം ഗോളടിക്കട്ടെ, പക്ഷേ വെയില്‍സിനെതിരെ മാത്രം അടിക്കേണ്ട എന്നതാണ്‌ തന്റെ നയമെന്നും തമാശരൂപേണ ബെല്ലാമി പറഞ്ഞു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മാറ്റമില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്, കാരിക്കിനും പറ്റില്ലെ? യഥാർത്ഥ പ്രശ്നമെന്താണ്?
ഇന്ത്യയിൽ ഫുട്ബോൾ സംസ്കാരമില്ല; മാറ്റം വരേണ്ടത് താഴെത്തട്ടിൽ നിന്ന്, തുറന്നുപറഞ്ഞ് ബ്രസീൽ പരിശീലകൻ ആഞ്ചലോട്ടി