രാജ്യാന്തര ഫുട്ബോളില്‍ 100 ഗോളുകള്‍; നേട്ടം കൈവരിച്ച് ക്രിസ്റ്റ്യാനോ

By Web TeamFirst Published Sep 9, 2020, 7:17 AM IST
Highlights

ഫ്രീകിക്കിലൂടെയായിരുന്നു ഗോള്‍ നേട്ടം. ഇറാന്‍ താരം അലി ഡെയ്യാണ് ഇതിന് മുന്‍പ് അന്താരാഷ്ട്ര ഫുട്ബോളില്‍ നൂറുഗോള്‍ എന്ന നേട്ടം കൈവരിച്ചത്.  109 ഗോളുകളാണ് ഈ താരത്തിന്‍റെ നേട്ടം.

ലിസ്ബണ്‍: പോര്‍ച്ചുഗല്‍ ജേഴ്സിയില്‍ 100 ഗോളുകള്‍ എന്ന നേട്ടം കൈവരിച്ച് ക്രിസ്റ്റ്യാനോ റൊണാല്‍ഡോ. രാജ്യത്തിനായി അന്താരാഷ്ട്ര ഫുട്ബോളില്‍ നൂറുഗോള്‍ നേടുന്ന രണ്ടാമത്തെ താരമാണ് ക്രിസ്റ്റ്യാനോ. യൂറോപ്യന്‍ നാഷണല്‍സ് ലീഗില്‍ സ്വീഡനെതിരെയുള്ള മത്സരത്തിലാണ് ക്രിസ്റ്റ്യാനോ തന്‍റെ നൂറാം ഗോള്‍ നേടിയത്.

ഫ്രീകിക്കിലൂടെയായിരുന്നു ഗോള്‍ നേട്ടം. ഇറാന്‍ താരം അലി ഡെയ്യാണ് ഇതിന് മുന്‍പ് അന്താരാഷ്ട്ര ഫുട്ബോളില്‍ നൂറുഗോള്‍ എന്ന നേട്ടം കൈവരിച്ചത്.  109 ഗോളുകളാണ് ഈ താരത്തിന്‍റെ നേട്ടം. ഇത് മറികടക്കാന്‍ ഇനി റോണോയ്ക്ക് വേണ്ടത് 10 ഗോളുകള്‍ കൂടി.  165 കളികളില്‍ നിന്നാണ് ക്രിസ്റ്റ്യാനോയുടെ 100 ഗോള്‍ നേട്ടം.

അന്താരാഷ്ട്ര ഫുട്ബോളില്‍ നേടിയ 100 ഗോളുകളില്‍ 57 എണ്ണവും റോണോ നേടിയത് ഫ്രീകിക്കിലൂടെയാണ്.  2004 ല്‍ പത്തൊന്‍പതാം വയസില്‍ യൂറോകപ്പിലാണ് റോണോ ആദ്യമായി പോര്‍ച്ചുഗലിന് വേണ്ടി ഗോള്‍ നേടിയത്. 

അതേ സമയം എതിരില്ലാത്ത രണ്ട് ഗോളിന് സ്വീഡനെ പോര്‍ച്ചുഗല്‍ തോൽപിച്ചു. 45 , 72 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. മറ്റ് മത്സരങ്ങളില്‍ ഫ്രാൻസ് രണ്ടിനെതിരെ നാല് ഗോളിന് ക്രോയേഷ്യയെ തോൽപിച്ചു. ഇംഗ്ലണ്ടും , ഡെൻമാർക്കും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു

click me!