
ആദ്യ യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്. ഫൈനലിൽ ഹോളണ്ടിനെ ഒറ്റഗോളിന് തോൽപിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ കിരീടം സ്വന്തമാക്കിയത്. രണ്ടാം പകുതിയിൽ ഗൊൺസാലോയാണ് നിർണായക ഗോൾ നേടിയത്. അറുപതാം മിനിറ്റിലായിരുന്നു വിജയഗോൾ.
മൂന്ന് വർഷത്തിനിടെ പോർച്ചുഗൽ നേടുന്ന രണ്ടാം പ്രമുഖ കിരീടമാണിത്. 2016ലെ യൂറോകപ്പിലും പോർച്ചുഗൽ ചാമ്പ്യൻമാരായിരുന്നു.
സ്വിറ്റ്സർലൻഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ, അഞ്ചിനെതിരെ ആറ് ഗോളിന് തോൽപ്പിച്ച് ഇംഗ്ലണ്ട് മൂന്നാം സ്ഥാനം നേടി. നിശ്ചിത സമയത്ത് ഇരുടീമിനും ഗോൾ നേടാനായില്ല. ഷൂട്ടൗട്ടിൽ സ്വിസ് താരത്തിന്‍റെ ഷോട്ട് തടഞ്ഞ ഗോളി ജോർദാൻ പിക്ഫോർഡാണ് ഇംഗ്ലണ്ടിന്‍റെ വിജയശിൽപി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!