
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സീണിലെ രണ്ടാം സമനില. അമ്പതാം മിനുറ്റില്‍ എർലിംഗ് ഹാലൻഡിന്‍റെ ഗോളിന് മുന്നിലെത്തിയ ശേഷമായിരുന്നു സിറ്റി, ആസ്റ്റൻ വില്ലയ്ക്കെതിരെ സമനില വഴങ്ങിയത്. ആറ് കളിയിൽ ഹാലൻഡിന്‍റെ പത്താം ഗോളാണിത്. 74-ാം മിനുറ്റില്‍ ലിയോൺ ബെയ്‍ലി ആസ്റ്റൻ വില്ലയുടെ സമനില ഗോൾ നേടി. 14 പോയിന്‍റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ് സിറ്റി.
പ്രീമിയർ ലീഗിൽ ചെൽസി വിജയവഴിയിൽ തിരിച്ചെത്തി. ഒന്നിനെതിരെ രണ്ട് ഗോളിന് വെസ്റ്റ് ഹാമിനെ തോൽപിച്ചു. എൺപത്തിയെട്ടാം മിനിറ്റിൽ കായ് ഹാവെർട്സ് നേടിയ ഗോളിനാണ് ചെൽസിയുടെ ജയം. തൊണ്ണൂറാം മിനിറ്റിൽ മാക്സ്‍വെൽ കോർണെറ്റ് സമനില ഗോൾ നേടിയെങ്കിലും റഫറി ഓഫ്സൈഡ് വിധിച്ചത് വെസ്റ്റ് ഹാമിന് തിരിച്ചടിയായി. അറുപത്തിരണ്ടാം മിനിറ്റിൽ മൈക്കൽ അന്‍റോണിയോയിലൂടെ വെസ്റ്റ് ഹാമാണ് ആദ്യം ഗോൾ നേടിയത്. ബെൻ ചിൽവെല്ലിലൂടെയാണ് ചെൽസി ഒപ്പമെത്തിയത്. എഴുപത്തിയാറാം മിനിറ്റിൽ ആയിരുന്നു ചെൽസിയുടെ സമനില ഗോൾ. ചെല്‍സി നിലവില്‍ അഞ്ചാം സ്ഥാനക്കാരാണ്.
ലിവര്‍പൂളിനും തിരിച്ചടിയുടെ കാലം
ടോട്ടനം ഒന്നിനെതിരെ രണ്ട് ഗോളിന് ഫുൾഹാമിനെ തോൽപിച്ചു. പിയറി എമിൽ ഹോയ്ബർഗ്, ക്യാപ്റ്റൻ ഹാരി കെയ്ൻ എന്നിവരുടെ ഗോളുകൾക്കാണ് ടോട്ടനത്തിന്‍റെ ജയം. മിട്രോവിച്ചാണ് ഫുൾഹാമിന്‍റെ സ്കോറർ. പോയിന്‍റ് പട്ടികയില്‍ മൂന്നാമതാണ് ടോട്ടനം. പത്താം സ്ഥാനക്കാരാണ് ഫുള്‍ഹാം. അതേസമയം പ്രീമിയർ ലീഗിൽ ലിവർപൂളിന് വീണ്ടും സമനിലക്കുരുക്കായി ഫലം. എവർട്ടനാണ് ലിവർപൂളിനെ ഗോൾരഹിത സമനിലയിൽ തളച്ചത്. എവർട്ടന്‍റെ തുടർച്ചയായ നാലാം സമനിലയാണിത്. ഒൻപത് പോയിന്‍റുള്ള ലിവർപൂൾ ആറും നാല് പോയിന്‍റുള്ള എവർട്ടൻ പതിനാറും സ്ഥാനത്താണ്.
ഏഷ്യാ കപ്പില്‍ സൂപ്പര്‍ സണ്‍ഡേ; സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ-പാക് നാട്ടങ്കം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!