ട്രഫോര്‍ഡ് യുദ്ധക്കളം, കാസിമിറോയ്ക്ക് ചുവപ്പ്; എന്നിട്ടും വിജയത്തേരില്‍ യുണൈറ്റഡ്; ലിവര്‍ പോയി ലിവര്‍പൂള്‍

Published : Feb 05, 2023, 07:27 AM ISTUpdated : Feb 05, 2023, 07:31 AM IST
ട്രഫോര്‍ഡ് യുദ്ധക്കളം, കാസിമിറോയ്ക്ക് ചുവപ്പ്; എന്നിട്ടും വിജയത്തേരില്‍ യുണൈറ്റഡ്; ലിവര്‍ പോയി ലിവര്‍പൂള്‍

Synopsis

പ്രീമിയർ ലിഗിൽ ലിവർപൂളിന്‍റെ കഷ്ടകാലം തുടരുന്നു. വൂൾവ്സ് എതിരില്ലാത്ത മൂന്ന് ഗോളിന് ലിവർപൂളിനെ തോൽപിച്ചു. 

ഓള്‍ഡ് ട്രഫോര്‍ഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇരുപത്തിയൊന്നാം റൗണ്ടിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ക്രിസ്റ്റൽ പാലസിനെ തോൽപിച്ചു. ഇരുപകുതികളിലായി ബ്രൂണോ ഫെർണാണ്ടസും മാർക്കസ് റാഷ്ഫോർഡുമാണ് യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്. ഏഴാം മിനിറ്റിലായിരുന്നു ബ്രൂണോ ഫെർണാണ്ടസിന്‍റെ ഗോൾ. റാഷ്ഫോർഡ് അറുപത്തിരണ്ടാം മിനിറ്റിലും ലക്ഷ്യം കണ്ടു. എഴുപത്തിയാറാം മിനിറ്റിൽ ജെഫ്രിയാണ് ക്രിസ്റ്റൽ പാലസിനായി സ്കോർ ചെയ്തത്. രണ്ടാം പകുതിയിൽ ഉന്തുംതള്ളിനുമൊടുവില്‍ കാസിമിറോ ചുവപ്പുകാർഡ് കണ്ട് പുറത്തായത് യുണൈറ്റഡിന് തിരിച്ചടിയായി.

ലിവര്‍ പോയി ലിവര്‍പൂള്‍

പ്രീമിയർ ലീഗിൽ ലിവർപൂളിന്‍റെ കഷ്ടകാലം തുടരുന്നു. വൂൾവ്സ് എതിരില്ലാത്ത മൂന്ന് ഗോളിന് ലിവർപൂളിനെ തോൽപിച്ചു. സീസണിൽ ലിവറിന്‍റെ ഏഴാം തോൽവിയാണിത്. അഞ്ചാം മിനിറ്റിൽ ജോയൽ മാറ്റിപ്പിന്‍റെ സെൽഫ് ഗോളിലൂടെയാണ് ലിവർപൂളിന്‍റെ തക‍ർച്ച തുടങ്ങിയത്. പന്ത്രണ്ടാം മിനിറ്റിൽ ക്രെയ്ഗ് ഡോസണും എഴുപത്തിയൊന്നാം മിനിറ്റിൽ റൂബെൻ നെവസും ലിവ‍ർപൂളിന്‍റെ കഥകഴിച്ചു. അവസാന നാല് കളിയിൽ ലിവ‍‍‍ർപൂളിന്‍റെ മൂന്നാം തോൽവിയാണിത്. 20 കളിയിൽ 29 പോയിന്‍റുളള ലിവ‍ർപൂൾ പത്താം സ്ഥാനത്താണിപ്പോൾ. 21 കളിയിൽ 20 പോയിന്‍റുള്ള വൂൾവ്സ് പതിനഞ്ചാം സ്ഥാനത്തും.

ആഴ്‌സണലിന് പണി കിട്ടി

അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ആഴ്‌സനലിന് ഞെട്ടിപ്പിക്കുന്ന തോല്‍വി. 19-ാം സ്ഥാനത്തുള്ള എവര്‍ട്ടണ്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്‌സനലിലെ അട്ടിമറിച്ചത്. ജെയിംസ് തര്‍കോവ്‌സ്‌കി നേടിയ ഏക ഗോളിനായിരുന്നു ആഴ്‌സനലിന്‍റെ തോല്‍വി. ലീഗില്‍ മൈക്കല്‍ അര്‍ട്ടേറ്റയുടെയും സംഘത്തിന്‍റേയും രണ്ടാമത്തെ മാത്രം തോല്‍വിയാണിത്. ജയത്തോടെ എവര്‍ട്ടണ്‍ തരംതാഴ്ത്തല്‍ മേഖലയില്‍ നിന്ന് പുറത്തുചാടി. ഇപ്പോള്‍ 17-ാം സ്ഥാനത്താണ് എവര്‍ട്ടണ്‍. 21 മത്സരങ്ങളില്‍ 18 പോയിന്റാണ് അവര്‍ക്കുള്ളത്. 20 വീതം കളിയില്‍ 50, 45 പോയിന്‍റ് വീതവുമായി ആഴ്‌സണലും സിറ്റിയും യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളില്‍ തുടരുന്നു.  21 കളിയില്‍ 42 പോയിന്‍റുമായി യുണൈറ്റഡ് മൂന്നാമതാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച