ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ മികച്ചവന്‍ ലിയോണല്‍ മെസി! വെളിപ്പെടുത്തി സെര്‍ജിയോ റാമോസ്

Published : Feb 04, 2023, 10:35 PM IST
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ മികച്ചവന്‍ ലിയോണല്‍ മെസി! വെളിപ്പെടുത്തി സെര്‍ജിയോ റാമോസ്

Synopsis

റയല്‍ മാഡ്രിഡില്‍ ക്രിസ്റ്റ്യാനോയും റാമോസും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഈ കാലത്തൊക്കെ റാമോസിന്റെ ഏറ്റവും വലിയ എതിരാളിയായിരുന്നു മെസി.

പാരീസ്: ഇതിഹാസ താരങ്ങളായ ലിയോണല്‍ മെസിക്കൊപ്പവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം പന്തുതട്ടിയിട്ടുണ്ട് സെര്‍ജിയോ റാമോസ്. റയല്‍ മാഡ്രിഡിലാണ് ക്രിസ്റ്റിയാനോയും റാമോസും ഒരുമിച്ച് കളിച്ചത്. ക്രിസ്റ്റിയാനോയ്‌ക്കൊപ്പം മൂന്ന് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളും റാമോസ് സ്വന്തമാക്കി. ലോക ഫുടബോളിലെ എക്കാലത്തേയും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളായ റാമോസ് മെസിക്കൊപ്പം കളിക്കാന്‍ പിഎസ്ജിയിലുമെത്തി. മെസിക്കൊപ്പം ഫ്രഞ്ച് ലീഗ് മാത്രമാണ് റാമോസ് നേടിയത്. ചാംപ്യന്‍സ് ലീഗില്‍ കളിക്കുന്നുമുണ്ട്. ബയേണ്‍ മ്യൂനിച്ചിനെതിരെയാണ് പിഎസ്ജിയുടെ അടുത്ത മത്സരം.

ഇപ്പോള്‍ മെസിയെ പ്രകീര്‍ത്തിച്ച് സംസാരിക്കുകയാണ് റാമോസ്. ക്രിസ്റ്റിയാനോയേക്കാള്‍ മികച്ച താരം മെസിയാണെന്നാണ് റാമോസ് പറയുന്നത്. സ്പാനിഷ് താരത്തിന്റെ വാക്കുകള്‍... ''ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കാള്‍ മികച്ച താരം ലിയോണല്‍ മെസിയാണ്. മെസി ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരമാണെന്നും റാമോസ് പറഞ്ഞു. മെസിക്കെതിരെ കളിച്ചപ്പോഴൊക്കെ ഏറെ പ്രായസപ്പെട്ടു. പിഎസ്ജിയില്‍ സഹതാരങ്ങളായതോടെ ആ വെല്ലുവിളി ഒഴിവായി. ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിനൊപ്പം എന്നും കളിക്കാന്‍ കഴിയുന്നത് ഭാഗ്യമാണ്.'' സെര്‍ജിയോ റാമോസ് പറഞ്ഞു. 

റയല്‍ മാഡ്രിഡില്‍ ക്രിസ്റ്റ്യാനോയും റാമോസും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഈ കാലത്തൊക്കെ റാമോസിന്റെ ഏറ്റവും വലിയ എതിരാളിയായിരുന്നു മെസി. അടുത്തിടെ ക്രിസ്റ്റിയാനോയും റാമോസും നേര്‍ക്കുനേര്‍ വന്നിരുന്നു. ചാരിറ്റി മത്സരത്തില്‍ ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജിയും റൊണാള്‍ഡോ നയിക്കുന്ന സൗദി ഓള്‍-സ്റ്റാര്‍ ഇലവനും മത്സരിക്കുകയായിരുന്നു. റാമോസിനൊപ്പം മെസിയും പിഎസ്ജി നിരയിലുണ്ടായിരുന്നു. സൗദി അറേബ്യയുടെ അഭിമാനപ്പോരാട്ടത്തില്‍ അല്‍ നസര്‍, അല്‍ ഹിലാല്‍ ക്ലബ്ബുകളുടെ സംയുക്ത ടീമിന്റെ നായകനായാണ് റോണാള്‍ഡോ കളത്തിലെത്തത്തിയത്. മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റണ്ട് ഗോള്‍ നേടിയെങ്കിലും പിഎസ്ജി ജയിക്കുകയായിരുന്നു.

അശ്വിനെ പഠിക്കാന്‍ ഓസ്‌ട്രേലിയന്‍ തന്ത്രം! ഇങ്ങനെ പേടിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ താരം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച