ഇഞ്ചുറി ടൈമില്‍ വിജയം പിടിച്ചെടുത്ത് ചെല്‍സി, ട്രോസാര്‍ഡിന്‍റെ ഹാട്രിക്കില്‍ ലിവര്‍പൂളിനെ തളച്ച് ബ്രൈറ്റണ്‍

By Gopala krishnanFirst Published Oct 1, 2022, 11:46 PM IST
Highlights

മറ്റൊരു ആവേശപ്പോരാട്ടത്തില്‍ ബ്രൈറ്റണെതിരെ ലിവര്‍പൂള്‍ ആവേശസമനില സ്വന്തമാക്കി. ലിയാനാര്‍ഡോ ട്രൊസാര്‍ഡിന്‍റെ ഹാട്രിക്കിലാണ് ബ്രൈറ്റണ്‍ ലിവര്‍പൂളിനെ സമനിലയില്‍ കുരുക്കിയത്. നാലാം മിനിറ്റില്‍ തന്നെ ട്രൊസാര്‍ഡിന്‍റെ ഗോളില്‍ മുന്നിലെത്തിയ ബ്രൈറ്റണ്‍ 17ാം മിനിറ്റില്‍ ലിവര്‍പൂളിനെ ഞെട്ടിച്ച് ലീഡ‍് രണ്ടാക്കി ഉയര്‍ത്തി.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗീല്‍ ഇഞ്ചുറി ടൈം ഗോളില്‍ വിജയം പിടിച്ചെടുത്ത് ചെല്‍സി. ക്രിസ്റ്റല്‍ പാലസിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ചെല്‍സി മറികടന്നത്. ഏഴാം മിനിറ്റില്‍ ഒഡ്‌സോന്നെ എഡ്വേര്‍ഡിലൂടെ മുന്നിലെത്തിയ ക്രിസ്റ്റല്‍ പാലസിനെ 38ാം മിനിറ്റില്‍ പിയറി എമെറിക് ഔബ്മെയാങിന്‍റെ ഗോളിലൂടെ ചെല്‍സി സമനിലയില്‍ തളച്ചു.

രണ്ടാം പകുതിയില്‍ ഇരു ടീമുകളും ലീഡിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ഒടുവില്‍ 90ാം മിനിറ്റില്‍ കോണോര്‍ ഗല്ലെഗറിലൂടെ ചെല്‍സി വിജയഗോളും വിലപ്പെട്ട മൂന്ന് പോയന്‍റും സ്വന്തമാക്കി. ജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റ‍ഡിനെ മറികടന്ന് ചെല്‍സി പോയന്‍റ് പട്ടികയില്‍ അ‍ഞ്ചാം സ്ഥാനത്തേക്ക് കയറി.

മറ്റൊരു ആവേശപ്പോരാട്ടത്തില്‍ ബ്രൈറ്റണെതിരെ ലിവര്‍പൂള്‍ ആവേശസമനില സ്വന്തമാക്കി. ലിയാനാര്‍ഡോ ട്രൊസാര്‍ഡിന്‍റെ ഹാട്രിക്കിലാണ് ബ്രൈറ്റണ്‍ ലിവര്‍പൂളിനെ സമനിലയില്‍ കുരുക്കിയത്. നാലാം മിനിറ്റില്‍ തന്നെ ട്രൊസാര്‍ഡിന്‍റെ ഗോളില്‍ മുന്നിലെത്തിയ ബ്രൈറ്റണ്‍ 17ാം മിനിറ്റില്‍ ലിവര്‍പൂളിനെ ഞെട്ടിച്ച് ലീഡ‍് രണ്ടാക്കി ഉയര്‍ത്തി.

ടോട്ടനത്തെ തകര്‍ത്ത് ആഴ്‌സനല്‍, പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത്; ഫ്രഞ്ച് ലീഗില്‍ പിഎസ്ജി ഇന്നിറങ്ങും

33, 54 മിനിറ്റുകളില്‍ റോര്‍ട്ടോ ഫിര്‍മിനോ നേടിയ ഗോളുകളിലൂ െ ലിവര്‍പൂള്‍ സമനില പിടിച്ചു. ബ്രൈറ്റന്‍റെ ആദം വെബ്‌സ്റ്ററുടെ സെല്‍ഫ് ഗോള്‍ ലിവര്‍പൂളിന് ലീഡ് സമ്മാനിച്ചു. വിജയം ഉറപ്പിച്ച ലിവര്‍പൂളിനെ ഞെട്ടിച്ച് 83-ാം മിനിറ്റില്‍ സമനില ഗോളും ഹാട്രിക്കും പൂര്‍ത്തിയാക്കി ട്രൊസാര്‍ഡ് ബ്രൈറ്റണെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചു. സമനിലയോടെ ബ്രൈറ്റണ്‍ ഏഴ് കളികളില്‍ 14 പോയന്‍റുമായി നാലാം സ്ഥാനത്തെത്തി.

ഏഴ് കളികളില്‍ 10 പോയന്‍റുള്ള ലിവര്‍പൂള്‍ ഒമ്പതാം സ്ഥാനത്ത് തുടരുന്നു. ഇന്നത്തെ മറ്റൊരു പോരാട്ടത്തില്‍ ആഴ്സണല്‍ ടോട്ടനത്തെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം സുരക്ഷിതമാക്കിയിരുന്നു. എട്ട് കളികളില്‍ 21 പോയന്‍റുമായാണ് ആഴ്സണല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

click me!