ടോട്ടനത്തെ തകര്‍ത്ത് ആഴ്‌സനല്‍, പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത്; ഫ്രഞ്ച് ലീഗില്‍ പിഎസ്ജി ഇന്നിറങ്ങും

By Web TeamFirst Published Oct 1, 2022, 7:34 PM IST
Highlights

ലാലിഗയില്‍ ബാഴ്‌സലോണയും ഇന്നിറങ്ങും. സ്പാനിഷ് ലീഗില്‍ തോല്‍വിയറിയാതെ മുന്നേറുന്ന ബാഴ്‌സലോണയ്ക്ക് റയല്‍ മയോര്‍ക്കയാണ് ഇന്ന് എതിരാളികള്‍. പരിക്കാണ് ബാഴ്‌സ കോച്ച് സാവിയെ വലയ്ക്കുന്നത്.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനെതിരെ ആഴ്‌സനലിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ആഴ്‌സനലിന്റെ ജയം. തോമസ് പാര്‍ട്ടി, ഗബ്രിയേല്‍ ജീസസ്, ഗ്രാനിത് സാഖ എന്നിവരാണ് ആഴ്‌സനലിന്റെ ഗോളുകള്‍ നേടിയത്. ഹാരി കെയ്‌നിന്റെ വകയായിരുന്നു ടോട്ടനത്തിന്റെ ഏക ഗോള്‍. ജയത്തോടെ ആഴ്‌സനല്‍ ഒന്നാമതെത്തി. എട്ട് മത്സരങ്ങളില്‍ ഏഴ് ജയം സ്വന്തമാക്കിയ ഗണ്ണേഴ്‌സിന് 21 പോയിന്റുണ്ട്. ഇത്രയും മത്സരങ്ങളില്‍ 17 പോയിന്റോടെ ടോട്ടനം മൂന്നാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങളില്‍ 17 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാമത്. 

ലാലിഗയില്‍ ബാഴ്‌സലോണയും ഇന്നിറങ്ങും. സ്പാനിഷ് ലീഗില്‍ തോല്‍വിയറിയാതെ മുന്നേറുന്ന ബാഴ്‌സലോണയ്ക്ക് റയല്‍ മയോര്‍ക്കയാണ് ഇന്ന് എതിരാളികള്‍. പരിക്കാണ് ബാഴ്‌സ കോച്ച് സാവിയെ വലയ്ക്കുന്നത്. മെംഫിസ് ഡിപെ, ഫ്രെങ്കി ഡിയോങ്, യൂള്‍സ് കൗണ്ടെ എന്നിവര്‍ പരിക്ക് കാരണം ടീമിന് പുറത്താണ്. ഹെക്റ്റര്‍ ബെല്ലറിനും ഏറെ നാള്‍ പുറത്തിരിക്കേണ്ടി വരും. ഇന്ന് ജയിച്ചാല്‍ കറ്റാലന്‍ ക്ലബ്ബിന് റയല്‍ മാഡ്രിഡിനെ പിന്തള്ളി വീണ്ടും ലീഗില്‍ മുന്നിലെത്താം. രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം.

നിലവില്‍ ആരാണ് ടി20 ക്രിക്കറ്റിലെ മികച്ച ബാറ്റര്‍? ഇന്ത്യന്‍ താരത്തിന്റെ പേരെടുത്ത് പറഞ്ഞ് വെയ്ന്‍ പാര്‍നെല്‍

പ്രീമിയര്‍ ലീഗ് സീസണില്‍ മികവ് പുലര്‍ത്താനാകാത്ത ലിവര്‍പൂളിന് ബ്രൈറ്റനാണ് ഇന്ന് എതിരാളി. മത്സരം ആന്‍ഫീല്‍ഡില്‍ ആരംഭിച്ചു. വിജയവഴിയില്‍ തിരിച്ചെത്താനിറങ്ങുന്ന യുര്‍ഗന്‍ ക്ലോപ്പിനും സംഘത്തിനും മത്സരം ആന്‍ഫീല്‍ഡിലാണ് എന്നത് കരുത്താകും. അപ്രതീക്ഷിതമായി മികച്ച തുടക്കം നേടിയ ബ്രൈറ്റണ്‍ നിലവില്‍ ലീഗില്‍ നാലാം സ്ഥാനത്താണ്. പരിശീലകന്‍ ഗ്രഹാം പോട്ടര്‍ ചെല്‍സിയിലേക്ക് പോയതിനാല്‍ പുതിയ കോച്ച് റോബര്‍ട്ടോ ഡി സെര്‍ബിയുടെ കീഴിലാണ് ബ്രൈറ്റണ്‍ ഇറങ്ങുന്നത്. 

ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയും ഫ്രഞ്ച് ലീഗില്‍ തോല്‍വിയറിയാതെ മുന്നേറുന്ന പിഎസ്ജിക്ക് നീസാണ് ഇന്ന് എതിരാളികള്‍. പാരീസില്‍ രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം. ഇന്റര്‍ നാഷണല്‍ ബ്രേക്കിന് ശേഷം ലിയോണല്‍ മെസി, നെയ്മര്‍, കിലിയന്‍ എംബാപ്പെ എന്നിവര്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

നിങ്ങളെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു; ഇറാനി ട്രോഫിയില്‍ സെഞ്ചുറി നേടിയ സര്‍ഫറാസിന് സൂര്യകുമാറിന്റെ സന്ദേശം

click me!