ചരിത്ര നേട്ടത്തിന് സ്വർണ്ണത്തിളക്കം, ആറ് ലോകകപ്പുകളിൽ ഗോൾ നേടി ചരിത്രം കുറിച്ച റൊണാൾഡോയ്ക്ക് 'ഗോൾഡൻ ബൂട്ടുമായി' നൈക്കി

Published : Jun 25, 2026, 03:59 PM IST
Ronaldo Golden Boot

Synopsis

പ്രശസ്ത കായിക വെബ്‌സൈറ്റായ 'ഫൂട്ടി ഹെഡ്‌ലൈൻസിന്‍റെ' റിപ്പോർട്ട് പ്രകാരം, ആകർഷകമായ മെറ്റാലിക് ഗോൾഡ് നിറത്തിലാണ് ഈ ബൂട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ലിസ്ബൺ: ഫുട്ബോൾ ചരിത്രത്തിൽ മറ്റാർക്കും സ്വപ്നം കാണാൻ കഴിയാത്ത റെക്കോർഡുകൾ സ്വന്തം പേരിൽ കുറിച്ച പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ആദരവുമായി പ്രമുഖ സ്പോർട്സ് ബ്രാൻഡായ നൈക്കി. ആറ് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ലോകത്തിലെ ആദ്യ താരം എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ സിആർ7-ന്റെ 20 വർഷം നീണ്ട കരിയറിനെ അടയാളപ്പെടുത്താൻ 'ഗോൾഡ് മെർക്കുറിയൽ സൂപ്പർഫ്ലൈ ആർ.ജി.എൻ' എന്ന സ്പെഷ്യൽ എഡിഷൻ ബൂട്ടുകളാണ് നൈക്കി വിപണിയിലിറക്കിയത്. വരുന്ന ഞായറാഴ്ച കൊളംബിയക്കെതിരെ നടക്കുന്ന പോർച്ചുഗലിന്‍റെ ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ റൊണാൾഡോ ഈ സ്വർണ്ണ ബൂട്ടുകളണിഞ്ഞ് കളത്തിലിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

പ്രശസ്ത കായിക വെബ്‌സൈറ്റായ 'ഫൂട്ടി ഹെഡ്‌ലൈൻസിന്‍റെ' റിപ്പോർട്ട് പ്രകാരം, ആകർഷകമായ മെറ്റാലിക് ഗോൾഡ് നിറത്തിലാണ് ഈ ബൂട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിൽ വെള്ള നിറത്തിലുള്ള ഡിസൈനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച ബോൾ കൺട്രോളിനായി സോഫ്റ്റ് അപ്പർ ഫിനിഷിംഗ്, ഫ്ലൈവയർ സപ്പോർട്ട്, 3/4-ലെങ്ത് എയർ സൂം യൂണിറ്റ് എന്നിവ ഈ ബൂട്ടിന്‍റെ പ്രത്യേകതകളാണ്. ലോകമെമ്പാടും ബുധനാഴ്ച റിലീസ് ചെയ്ത ഈ സ്പെഷ്യൽ എഡിഷൻ ബൂട്ടിന്‍റെ വില 300 ഡോളറാണ് (ഏകദേശം 28,343 ഇന്ത്യൻ രൂപ). നൈക്കിയുമായി ആജീവനാന്ത കരാറുള്ള താരമാണ് റൊണാൾഡോ.

 

ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്താണ് പോർച്ചുഗൽ ടൂർണമെന്‍റിലെ തങ്ങളുടെ ആദ്യ വിജയം ആഘോഷിച്ചത്. ആദ്യ മത്സരത്തിൽ ഡിആർ കോംഗോയോട് സമനില വഴങ്ങിയ റോബർട്ടോ മാർട്ടിനെസിന്‍റെ സംഘം വൻ തിരിച്ചുവരവാണ് നടത്തിയത്. മത്സരത്തിൽ ഇരട്ട ഗോളുകളോടെ റൊണാൾഡോ മുന്നിൽ നിന്ന് നയിച്ചപ്പോൾ നുനോ മെൻഡിസ്, റാഫേൽ ലിയാവോ എന്നിവരും പോർച്ചുഗലിനായി വലകുലുക്കി. ഉസ്ബെക്ക് ഗോൾകീപ്പർ അബ്ദുവോഹിദ് നെമാറ്റോവിന്‍റെ സെൽഫ് ഗോളും അവരുടെ പരാജയ ഭാരം കൂട്ടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അവൻ എന്‍റെ അടുത്ത സുഹൃത്ത്, ഏറ്റവും പ്രിയപ്പെട്ടവൻ'; മെസിയുമായുള്ള ആത്മബന്ധം വെളിപ്പെടുത്തി നെയ്മർ
ഐതിഹാസിക യാത്രയ്ക്ക് അവസാനം; മെക്‌സിക്കോ ജേഴ്‌സിയോട് വിടപറഞ്ഞ് ഗില്ലെര്‍മോ ഒച്ചോവ