
ദോഹ: ഖത്തർ ലോകകപ്പിന് ഇനി നൂറ് നാൾ. ഖത്തർ ഫുട്ബോൾ ലോകകപ്പിന്‍റെ കിക്കോഫ് നവംബർ 20ന് നടക്കും. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും. നവംബർ 21ന് ഈ മത്സരം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. ഫിക്‌സ്‌ചർ പ്രകാരം സെനഗൽ-നെതർലൻഡ്സ് മത്സരമായിരുന്നു ആദ്യം നടക്കേണ്ടിയിരുന്നത്. എന്നാൽ ആതിഥേയ രാജ്യത്തിന് ആദ്യ മത്സരം കളിക്കാൻ അവസരം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റം. 2006 ലോകകപ്പ് മുതൽ ആതിഥേയ രാജ്യമാണ് ആദ്യ മത്സരം കളിക്കുന്നത്.
ഖത്തർ ലോകകപ്പിന്‍റെ ഉദ്ഘാടനം ഒരു ദിവസം നേരത്തെയാക്കാനുള്ള നിർദേശത്തിന് ഫിഫ അംഗീകാരം നൽകി. ഫുട്ബോൾ ലോകകപ്പ് തുടങ്ങാൻ ഇനി 100 നാൾ കൂടി മാത്രമാണുള്ളത്.
ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളും ഗ്രൂപ്പുകളും
ഗ്രൂപ്പ് എ
ഖത്തര്‍
നെതര്‍ലന്‍ഡ്‌സ്
സെനഗല്‍
ഇക്വഡോര്‍
ഗ്രൂപ്പ് ബി
ഇംഗ്ലണ്ട്
യുഎസ്എ
ഇറാന്‍
വെയ്ല്‍സ്
ഗ്രൂപ്പ് സി
അര്‍ജന്റീന
മെക്‌സിക്കോ
പോളണ്ട്
സൗദി അറേബ്യ
ഗ്രൂപ്പ് ഡി
ഫ്രാന്‍സ്
ഡെന്‍മാര്‍ക്ക്
ടുണീഷ്യ
ഓസ്‌ട്രേലിയ
ഗ്രൂപ്പ് ഇ
ജര്‍മ്മനി
സ്‌പെയ്ന്‍
ജപ്പാന്‍
കോസ്റ്ററിക്ക
ഗ്രൂപ്പ് എഫ്
ബെല്‍ജിയം
ക്രൊയേഷ്യ
മൊറോക്കോ
കാനഡ
ഗ്രൂപ്പ് ജി
ബ്രസീല്‍
സ്വിറ്റ്‌സര്‍ലന്‍ഡ്
സെര്‍ബിയ
കാമറൂണ്‍
ഗ്രൂപ്പ് എച്ച്
പോര്‍ച്ചുഗല്‍
ഉറുഗ്വെ
ദക്ഷിണ കൊറിയ
ഘാന
ഖത്തർ ലോകകപ്പിൽ ജേതാക്കളെ പ്രവചിക്കുക അസാധ്യമെന്ന് ഫ്രഞ്ച് താരം കരീം ബെൻസേമ വ്യക്തമാക്കി. എന്നാൽ സാധ്യത കൂടുതൽ ലിയോണല്‍ മെസിയുടെ അർജന്‍റീനക്കാണെന്നും ബെൻസേമ പറഞ്ഞു. അർജന്‍റീന കോപ്പ അമേരിക്ക, ഫൈനലിസിമ കിരീടങ്ങൾ നേടിയത് ഇതിന്‍റെ തെളിവാണെന്നും ബെൻസേമ പറയുന്നു. മെസിക്ക് 35 വയസായി. ലോക കിരീടം സ്വന്തമാക്കാൻ മെസിക്കുള്ള അവസാന അവസരാണിത്. അതിനായി മെസിയും സഹതാരങ്ങളും കൈമെയ് മറന്ന് പോരാടാൻ തന്നെയാണ് സാധ്യതയെന്നും ബെൻസേമ അഭിപ്രായപ്പെട്ടു.
ഖത്തർ ലോകകപ്പിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ടീമുകൾ. അന്തിമ ടീമിനെ നിശ്ചയിക്കാനുള്ള കണക്കുകൂട്ടലിലാണ് പരിശീലകര്‍.
ലോകകപ്പ് ഫുട്ബോള്‍ ആവേശം ഒരു ദിവസം നേരത്തെ എത്തിയേക്കും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!