
പാരീസ്: ഖത്തര്‍ ലോകകപ്പ് അടുത്തെത്തി. നവംബര്‍ 22നാണ് ഉദ്ഘാടന മത്സരം. ഇതിനിടെ ആര് കപ്പ് നേടുമെന്ന പ്രവചനങ്ങള്‍ നടക്കുന്നുണ്ട്. ബ്രസീല്‍, സ്‌പെയ്ന്‍, ജര്‍മനി, ഫ്രാന്‍സ്, അര്‍ജന്റീന എന്നിവരെല്ലാം കിരീടപ്പോരില്‍ മുന്നിലാണ്. ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ച്, സ്പാനിഷ് പരിശീലകന്‍ ലൂയിസ് എന്റ്വികെ എന്നിവര്‍ മുമ്പ് പറഞ്ഞത് അര്‍ജന്റീന കിരീടം നേടുമെന്നാണ്. തോല്‍വി അറിയാതെയുള്ള അവരുടെ കുതിപ്പ് തന്നെയാണ് ഇത്തരത്തില്‍ പറയിപ്പിക്കുന്നത്.
ഇപ്പോള്‍ ഫ്രഞ്ച് താരം കരിം ബെന്‍സേമയും പറയുന്നത് ലിയോണല്‍ മെസിക്കും സംഘത്തിലും വ്യക്തമായ സാധ്യതയുണ്ടെന്നാണ്. സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് വേണ്ടി കളിക്കുന്ന ബെന്‍സേമ പറയുന്നതിങ്ങനെ... ''ഖത്തര്‍ ലോകകപ്പില്‍ ജേതാക്കളെ പ്രവചിക്കുക അസാധ്യമാണ്. എന്നാല്‍ സാധ്യത കൂടുതല്‍ ലിയോണണ്‍ മെസിയുടെ അര്‍ജന്റീനക്കാണ്. കിരീടം ആര് നേടുമെന്ന് പറയാനേ കഴിയാത്ത അവസ്ഥയാണ്. മെസിയും സംഘവും അടങ്ങുന്ന അര്‍ജന്റീന മികച്ച ഫോമിലാണ്. കോപ്പ അമേരിക്ക, ഫൈനലിസിമ കിരീടങ്ങള്‍ നേടിയത് ഇതിന്റെ തെളിവാണ്. മെസിക്ക് 35 വയസായി. ലോകകിരീടം സ്വന്തമാക്കാന്‍ മെസിക്കുള്ള അവസാന അവസരാണിത്. അതിനായി മെസിയും സഹതാരങ്ങളും കൈമെയ് മറന്ന് പോരാടാന്‍ തന്നെയാണ് സാധ്യത.'' ബെന്‍സേമ പറഞ്ഞു.
'ഇവനിത് എവിടുന്ന് വരുന്നെടാ?' കെ എല്‍ രാഹുല്‍ വരുമ്പോള്‍ സഞ്ജു സാംസണ് ആധി! അവസരം കിട്ടിയാല്‍ ഭാഗ്യം
മാസങ്ങള്‍ക്ക് മുമ്പ് മോഡ്രിച്ചും ഈ അഭിപ്രായം പറഞ്ഞിരുന്നു. പുതിയ പരിശീലകന് കീഴില്‍ അര്‍ജന്റീന മികച്ച സംഘമായി മാറി. ''മെസി നയിക്കാനുണ്ടാവുമ്പോള്‍ അര്‍ജന്റീന ലോകകപ്പിലെ ഫേവറൈറ്റ് തന്നെയാണ്. 2018 ലോകകപ്പില്‍ കളിച്ച ടീമല്ല അവരിപ്പോള്‍. അന്ന് ഞങ്ങള്‍ അവര്‍ക്കെതിരെ കളിച്ച് ജയിച്ചിരുന്നു. എന്നാല്‍ മികച്ച ടീമായി അവര്‍ മാറി. നാല് വര്‍ഷം കണ്ട ടീമില്ല അവരുടേത്. ആത്മവിശ്വാസത്തോടെ കളിക്കുന്ന ഒരു ടീം അവര്‍ക്കുണ്ട്. മെസി മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ അവര്‍ എന്തിനും പോന്ന ടീമായി മാറിയിരിക്കുന്നു. കൂടുതല്‍ ഒത്തിണക്കം കാണിക്കുന്നു. ഒരുപാട് മത്സരങ്ങളില്‍ അവര്‍ തോറ്റിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്.'' മോഡ്രിച്ച് പറഞ്ഞു.
ഏഷ്യാ കപ്പ്: പാക്കിസ്ഥാന് കനത്ത തിരിച്ചടി; ഷഹീന്‍ അഫ്രീദിയുടെ കാര്യത്തില്‍ ആശങ്ക
എന്റിക്വെയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു... ''ഖത്തര്‍ ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീം അര്‍ജന്റീനയാണ്. അര്‍ജന്റീനയ്ക്ക് പിന്നില്‍ ബ്രസീല്‍. മെസിയുടെ സാന്നിധ്യം അര്‍ജന്റീനയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. യൂറോപ്യന്‍ ടീമുകള്‍ ശക്തരാണെങ്കിലും മിക്ക ടീമുകള്‍ക്കും സ്ഥിരതയോടെ കളിക്കാനാവുന്നില്ല. അര്‍ജന്റീന സ്ഥിരതയോടെ മികച്ച പ്രകടനമാണ് നടത്തുന്നത്. ബ്രസീലും സാധ്യതാ പട്ടികയിലുണ്ട്.'' എന്റ്വികെ പറഞ്ഞു.
നവംബര്‍ 22നാണ് സൗദി അറേബ്യക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം. ഗ്രൂപ്പ് സിയിലാണ് അവര്‍ കളിക്കുന്നത്. പിന്നാലെ മെക്‌സിക്കോയേയും പോളണ്ടിനേയും നേരിടും. 2002ല്‍ ഏഷ്യ ആദ്യമായി വേദിയായ ലോകകപ്പില്‍ ബ്രസീലാണ് കിരീടം നേടിയത്. ഇതിന് ശേഷം ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്ക് ലോകകിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!